'ഓരോ കാട്ടാളനിലും ഒരു ബുദ്ധനുണ്ട്. '
അദ്ധ്യാപക ദിന ആശംസകൾ
by Kalanjoor Jayakrishnan
ഒരു നദി മുറിച്ചുകടക്കുമ്പോൾ സിദ്ധാർത്ഥന്റെ ഗുരു ആ നദിയും,കടത്തുകാരനുമായിരുന്നു.! മറ്റൊരിക്കൽ
വിശപ്പും, ദാഹവും വിവേചിച്ചറിയാൻ പ്രാപ്തനാക്കിയ,
സുന്ദരിയും,നർത്തകിയുമായ കമല എന്ന വേശ്യ. പിന്നീട് കമലയിലൂടെ നടന്നു ചെന്നു കണ്ടെത്തിയ അർത്ഥ കാമനകളുടെ, മൊത്തച്ചവടക്കാരൻ കാമസ്വാമിയെന്ന വ്യവസായി.
ഇതിനിടയിൽ ചതിയനായ ഒരു ചൂതുകളിക്കാരൻ......, തീർന്നില്ല, താൻ ഉറങ്ങുമ്പോൾ തനിക്ക് കാവലിരുന്നു, തന്റെ വ്രണങ്ങളിൽപറ്റിയ, പ്രാണികളെയകറ്റിയാശ്വസിപ്പിച്ച, യാചകനും അവധൂതനുമായ, ഋഷിതുല്യനായ ഒരു ബുദ്ധിഭിക്ഷു. ആത്മഹത്യയ്ക്കും, പുന:ചിന്തയ്ക്കുമിടയിലെ തിരിച്ചറിവിന്റെ , നിരവധി ആത്മീയ മാത്രകൾ..!!!......... ഇതുപോലെ , ഒരുപാട് ഗുരുക്കൻമാരുള്ള 'തിരഞ്ഞതു കണ്ടെത്തുകയെന്നർത്ഥമുള്ള' സിദ്ധാർത്ഥൻ പിന്നെയും ഗുരുവിനെ തിരയുകയായിരുന്നു.!
'ഓരോ കാട്ടാളനിലും ഒരു ബുദ്ധനുണ്ട്. '
- സിദ്ധാർത്ഥ- ഹെർമ്മൻ ഹെസ്സെ.( നന്ദി)
"ബോധാവബോധങ്ങളുടെ കയങ്ങൾ താണ്ടാൻ ഊർജ്ജം പകർന്നു നൽകിയ
എല്ലാ ദൃശ്യാതിർശ്യ ഗുരുക്കൾക്കും വന്ദനം"
കലഞ്ഞൂർ ജയകൃഷ്ണൻ.
No comments: