കേരള വെള്ളാളമഹാസഭ ഇലക്ഷൻ വിജ്ഞാപനമിറങ്ങി


പത്തനംതിട്ട: കേരളത്തിലെ വെള്ളാളരുടെ സാമുദായിക സംഘടനയായ കേരള വെള്ളാള മഹാ സഭയുടെ ഡയറക്ടർ ബോർഡിലേക്കുള്ള ഇലക്ഷൻ വിജ്ഞാപനം പുറത്തിറക്കി. 2023 ഫെബ്രുവരി 26 നാണ് തെരെഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. 2022 ഡിസംബർ 15 നു കരട് വോട്ടർ പട്ടികയും  2023, ജനുവരി 5 ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കും. ജനുവരി 14 നാണ് നാമ നിർദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. ജനുവരി 16 സൂക്ഷ്മ പരിശോധനയായും 20 പത്രിക പിന്വലിക്കേണ്ട അവസാന തീയതിയുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി 28 നു വോട്ടെണ്ണലും, മാർച്ച് 5 നു പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും നടക്കും.


2023, ജനുവരി 6,7,8 തീയതികളിൽ രാവിലെ 10 മാണി മുതൽ വൈകിട്ട് 3 മാണി വരെ കേരള വെള്ളാള മഹാ സഭ റാന്നി ഹെഡ് ഓഫിസിൽ നിന്ന് മത്സരിക്കാൻ താല്പര്യമുള്ളവർക്ക് നാമ നിർദേശ പത്രികകൾ വാങ്ങാവുന്നതാണ്. റിട്ടയേർഡ് എ ഡി എം പി എൻ ദാമോദരൻ പിള്ളയാണ് റിട്ടേർണിംഗ് ഓഫിസർ.


കൊറോണയും കോടതി വ്യവഹാരങ്ങളും മൂലം തടസ്സപ്പെട്ടിരുന്ന തെരെഞ്ഞെടുപ്പിനായാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ആകെ ഒഴിവുള്ള 30 ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു വീതം സ്ഥാനങ്ങൾ സ്ത്രീകൾക്കും യുവാക്കൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 


തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ 

തിരുവനതപുരം: തിരുവനതപുരം അരുവിക്കര, നെടുമങ്ങാട്, വട്ടിയൂർ കാവ്, കാട്ടാക്കട

കൊല്ലം: പുനലൂർ, കൊട്ടാരക്കര, കൊല്ലം, ചടയമംഗലം, പത്തനാപുരം 

പത്തനംതിട്ട: റാന്നി, കോന്നി

ഇടുക്കി: തൊടുപുഴ 

കോട്ടയം: പൂഞ്ഞാർ, പാല, കാഞ്ഞിരപ്പള്ളി

എറണാകുളം: കണയന്നൂർ

ആലപ്പുഴ: മാവേലിക്കര, കായം കുളം, അമ്പലപ്പുഴ, ചേർത്തല


ഇവ കൂടാതെ 5 ജനറൽ മണ്ഡലങ്ങളിലേക്കും, രണ്ടു വീതം സ്ത്രീ, യുവ പ്രാധിനിത്യ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് നടക്കും. 

No comments:

Powered by Blogger.