പെൻ ഫ്രണ്ട്സിന്റെ ചക്രവർത്തി
പോസ്റ്റൽ വകുപ്പിന്റെ പോസ്റ്റ് കാർഡ് വഴി മണക്കാട് ആർ പദ്മനാഭൻ സമ്പാദിച്ചത് ലക്ഷക്കണക്കിന് ആത്മ സുഹൃത്തുക്കളെയാണ്. ഇതിൽ പകുതി ശതമാനം പേരെ നേരിൽ പോലും കണ്ടിട്ടില്ല. സുഹൃത് വലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോക്ടർ മൻമോഹൻ സിംഗ്, എ കെ ആന്റണി, ഇ കെ നായനാർ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി സന്യാസി മാരും സാധുക്കളും വരയുണ്ട്. സമൂഹ വിവാഹങ്ങളിൽ പങ്കെടുക്കുന്ന ദമ്പതിമാർ, മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ തുടങ്ങി സമൂഹത്തിൽ അവശത അനുഭവിക്കുന്ന വ്യക്തികൾക്കും പദ്മനാഭൻ ആശംസകളും ആശ്വാസ വചനങ്ങളും അയക്കും.
നിലവിൽ 50 പൈസ ചിലവുള്ള പോസ്റ്റുകാർഡുകളിലാണ് സന്ദേശം അയക്കുക. സന്ദേശവും, മേൽവിലാസവും സ്വന്തം കൈപ്പടയിൽ തന്നെ രേഖപ്പെടുത്തും. ഇതുവരെ രണ്ടേകാൽ ലക്ഷം കാർഡുകൾ അയച്ചു. വർഷം 7000 ത്തിലധികം കാർഡുകൾ അയക്കുന്നുണ്ട്. മരണപ്പെട്ടവരുടെ പേരിലും കാർഡുകൾ അയക്കും. സന്ദർഭോചിതമായ സന്ദേശങ്ങൾ ലഭിക്കുന്ന മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് വലിയ കൗതുകവും, ആശ്വാസവും തോന്നും.
വിവാഹ വാർഷിക ആശംസാ സന്ദേശങ്ങളിൽ ചിലത് കുടുംബ കലഹവും ഉണ്ടാക്കിയതായി പദ്മനാഭൻ പറയുന്നു. ഭർത്താവ് ആശംസ പറയുന്നതിന് മുൻപേ എത്തുന്ന ആശംസാ കാർഡ് ഭാര്യയിൽ ആദ്യം സൃഷ്ടിക്കുന്ന പരിഭവം ചെറു പിണക്കങ്ങളാകുകയും ഇരുവരും ചേർന്ന് പദ്മനാഭന്റെ വീട്ടിലെത്തി സന്തോഷം പങ്കു വക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
സോഷ്യൽ മീഡിയ യുഗത്തിലും സ്വന്തം കൈപ്പടയിൽ എഴുതുന്ന കത്തുകളും ആശംസാ കാർഡുകളും സൃഷ്ടിക്കുന്ന ഊഷ്മളത സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ കാർഡുകൾ ലഭിക്കുന്നവർ ആത്മ സുഹൃത്തുക്കളായി മാറുന്നു. എം കോം ബിരുദധാരിയായ ഇദ്ദേഹം തിരുവനതപുരം ആചാര്യ സ്റ്റഡി സെന്ററിന്റെ പ്രിസിപ്പാളാണ്. സിന്ധു എസ് ആണ് ഭാര്യ. മീനുവും, അഡ്വക്കേറ്റ് മീരയും മക്കളാണ്. 6 വർഷമായി കേരള വെള്ളാള മഹാസഭാ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ സേവനം അനുഷ്ഠിക്കുന്നു.
മേൽ സൂചിപ്പിച്ച കാര്യം സത്യമാണ്. എനിക്കും ജന്മദിന ആശംസകൾ കൃത്യമായി എത്തിയിട്ടുണ്ട്. നന്ദി മൊബൈൽ വഴി വിളിച്ചു വ്യക്തി സൗഹൃദം കാത്തു സൂക്ഷിക്കുന്നു. അതിനാൽ nഅറിയിക്കും. എന്നാൽ ഇത്രവലിയ സംഘ്യയിൽ ഈ സംഭവം നടക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. സമുദായ സംഘടന വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ve
ReplyDelete