കെ-രത്നയോ, കെ-ഭൂഷണോ ആണ് കൊടുക്കേണ്ടത്
ആരിഫ് മുഹമദ് കാണു ഡി ലിറ്റ് കൊടുക്കില്ല. വെള്ളാപ്പള്ളിക്കും എ പി അബൂബക്കർ മുസ്‌ലിയാർക്കും ഡിലീറ്റ്. ഭരണഘടനാ പ്രോട്ടോ കോൾ പ്രകാരം ആരിഫ് മുഖമ്മദ് ഖാൻ ലിസ്റ്റിലുണ്ട്. മറ്റു രണ്ടു പേരും ഇല്ല. ആരിഫ് മുഹമ്മദ് ഖാന്റെ വിദ്യാഭ്യാസവും മറ്റും ഏവർക്കും അറിവുള്ളതാണ്. പുതിയ ഡിലീറ്റ് ശുപാര്ശയിലേക്കു വന്നവരുടേതു അറിയത്തുമില്ല. ഡി ലിറ്റ് കൊടുക്കുന്നതിന്റെ മാനദണ്ഡം തന്നെ മാറ്റി മരിക്കപ്പെടുകയാണ്. സത്യത്തിൽ താന്ത്രിക രംഗത്തെ അതികായൻ മാരായ ശബരിമല താന്ത്രിമാർക്കൊക്കെ ഡി ലിറ്റ് കിട്ടാത്തതെന്താണെന്നാണ് ചിന്തിക്കേണ്ടത്.
എങ്ങനെയാണ് ഭരണ സ്വാധീനം ദുരുപയോഗം ചെയ്യുന്നതതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വെള്ളാപ്പള്ളിയും കാന്തപുരവും രണ്ടു സാമുദായിക നേതാക്കളാണ്. അവരവരുടെ സംഘടനയോടുള്ള സ്നേഹവും, അവയെ പറ്റിയുള്ള അറിവും സംഘടനക്കായി വിനോയോഗിക്കുന്ന അവരുടെ ഭരണ തന്ത്രജ്ഞതയുമൊക്കെയാണ് അവരെ പ്രസക്തമാകുന്നത്. വിദ്യാഭ്യാസ രംഗത്തു ഇവരെന്തു സംഭാവനയാണ് നൽകിയതെന്ന് മഷിയിട്ടു നോക്കിയാൽ പോലും മനസ്സിലാകില്ല.
ഇരുവർക്കും ഡി ലിറ്റ് നൽകുന്നതോടെ അവരുടെ ഗരിമ തന്നെയാണ് നഷ്ടമാകുന്നത്. വെള്ളാപ്പള്ളി നടേശൻ എന്ന് പറഞ്ഞാൽ കേരളത്തിലെ ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാകും. മലബാർ മേഖലയിൽ കാന്തപുരവും സമാനമായ പേരും പെരുമായുമുള്ളയാളാണ്. ഡോക്ടർ വെള്ളാപ്പള്ളി എന്ന് ആരും അഭിസംബോധന ചെയ്യാനും പോകുന്നില്ല. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കു ഡോക്ടറേറ്റ് കിട്ടിയ ആളെന്ന നിലയിൽ കാന്തപുരം മുസ്‍ലിയാരോട് നിലത്തെഴുത്താശാൻ പോലും ഉപദേശം സ്വീകരിക്കാൻ പോകുന്നില്ല.
പകരം കേരള രത്നയോ, കേരള ഭൂഷണോ ഒക്കെ ഉണ്ടാക്കി കൊടുത്താൽ കേരളം അവസാനിക്കുന്നത് വരയുള്ള ലിസ്റ്റിലോ, ഏതെങ്കിലും ഓഫിസിലെ ഫോട്ടോയോ ഒക്കെ ആക്കി മാറ്റാം.
ഇത്തരത്തിലൊരു ഡി ലിറ്റ് വെള്ളാപ്പള്ളിയെയും മുസ്‍ലിയാരെയും അവമതിക്കുന്നതിനു തുല്യമല്ലെ എന്ന വിമതരുടെ ചോദ്യത്തിൽ ന്യായമുണ്ട്.
ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെ ഇരുവർക്കും ഡി ലിറ്റ് നൽകാൻ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാൻ വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.
ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ്‍വ് ഉള്ളവരാണ്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നൽകാൻ തീരുമാനമായി. മൂന്ന് പേരടങ്ങുന്നതാണ് കമ്മിറ്റി. ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും. സർക്കാരിന്റെ താല്പര്യപ്രകാരമാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് ബഹുമതി നൽകാനുള്ള പ്രമേയം വി സിയുടെ മുൻകൂർ അനുമതിയോടെ കൊണ്ടു വന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൂടുതൽ വിഷയമുണ്ടായാൽ പ്രമേയമെ മാഞ്ഞു പോകും. വിഷയമുണ്ടായില്ലെങ്കിൽ രണ്ടു പേരും ഡോക്ടർമാരാകും. ഡോക്ടർ പൽപ്പുവിന് ശേഷം ഡോക്ടർ വെള്ളാപ്പാള്ളി നല്ല മാച്ചായിരിക്കും.
No comments: