കേരള വെള്ളാള മഹാ സഭ തെരഞ്ഞെടുപ്പിലേക്ക്

പത്തനംതിട്ട: കഴിഞ്ഞ 6 വർഷം നീണ്ടു നിന്ന തർക്കങ്ങൾക്ക് പത്തനംതിട്ട ജില്ലാ കോടതി തീർപ്പു കൽപ്പിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കേരള വെള്ളാള മഹാ സഭ ഡയറക്ടർ ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുനലൂരിൽ കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിലാണ് 2023 ഫെബ്രുവരി 26 നു തെരെഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.


തെരെഞ്ഞെടുപ്പിനു മുന്നോടിയായി തുടങ്ങിയ അംഗത്വ വിതരണം കഴിഞ്ഞ മാസം 31 ന് അവസാനിച്ചു. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും അയോഗ്യരായവരെയും, മരണപ്പെട്ടു പോയവരെയും ഒഴിവാക്കിയും പുതിയ വോട്ടർ പട്ടിക തയ്യാറായി വരുന്നതായാണ് ലഭിക്കുന്ന വിവരം. തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗത കൂട്ടുന്നതിനായി നിഷ്ക്രിയവും, കാലാവധി കഴിഞ്ഞതുമായ ജില്ലാ കമ്മിറ്റികളെ ഒഴിവാക്കി പുതിയ ജില്ലാ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മറ്റു ജില്ലാ കമ്മിറ്റികളെ നിലനിർത്തിയപ്പോൾ പത്തനംതിട്ട, തിരുവനതപുരം ജില്ലാ കമ്മിറ്റികളെയാണ് പുനഃ സംഘടിപ്പിച്ചത്. തിരുവനതപുരത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റായി എം സുബ്രമണ്യ പിള്ളയും സെക്രട്ടറിയായി മണക്കാട് സുരേഷും അധികാരമേറ്റു. പത്തനംതിട്ടയിൽ പ്രസിഡന്റായി അജിത് മണ്ണിലും സെക്രട്ടറിയായി വിനോദ് ജി പിള്ള മലയാലപ്പുഴയും ചുമതലയേറ്റു.


നിലവിൽ റിട്ടയേർഡ് ആർ ഡി ഒ എൻ മഹേശൻ പ്രേസിടെന്റും,  മണക്കാട് ആർ പദ്മനാഭൻ ജനറൽ സെക്രട്ടറിയും, രാജീവ് തഴക്കര ട്രഷറാറും ആണ്.

No comments:

Powered by Blogger.