റാന്നിയിൽ അയ്യപ്പ മഹാ സത്രം
by Satheesh Kumar R
റാന്നി: ചരിത്രത്തിൽ ആദ്യമായി റാന്നിയിൽ മഹാ യാഗം നടത്തപ്പെടുന്നു. 41 ദിവസം, അതായത് ഒരു മണ്ഡല ചക്രം മുഴുവൻ നിറഞ്ഞു നിൽക്കുന്ന മഹാ യാഗമായ "അയ്യപ്പ മഹാ സത്രം" ആദ്യമായാണ് ലോകത്ത് നടക്കുന്നത്. റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അയ്യപ്പ ധര്മ സേവാ സമിതിയാണ് (എ ഡി എസ്) സത്രം നടത്തുന്നത്. വൃശ്ചികം ഒന്ന് (2022 നവംബർ 17) മുതൽ ആരംഭിക്കും.
പന്ത്രണ്ട് നാൾ മുതൽ എത്ര വേണമെങ്കിലും നീണ്ട് നിൽകാവുന്നവയാണ് സത്രങ്ങൾ. "അശ്വമേധയാഗം" സത്രത്തിൽ പെടുന്നു. ഒരു ദിവസം കൊണ്ട് നടത്താവുന്ന യാഗമാണ് ഏകാഹം. രണ്ട് ദിവസം മുതൽ പന്ത്രണ്ട് നാൾ വരെ വേണ്ടി വരുന്നവയാണ് അഹീനം. "സോമയാഗം" അഹീനഗണത്തിൽ പെടുന്നു.
സത്രത്തിൽ കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും 100 ലധികം വൈദികർ പങ്കെടുക്കും. ശബരിമല തന്ത്രിമാരാണ് യജ്ഞാദികൾക്കു നേതൃത്വം വഹിക്കുക. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച അയ്യപ്പ ഭക്തന്മാരുൾപ്പടെ സത്രത്തിന്റെ ഭാഗമാകും. മഹാ നടനായ അമിതാഭ് ബച്ചൻ ഉൾപ്പടെ സത്രത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്തളം കൊട്ടാരം സത്രത്തിനു മേൽനോട്ടം വഹിക്കും.
അയ്യപ്പൻ യോഗസമാധിസ്ഥനായ ശബരിമലയുടെ ജനവാസ തടം എന്ന നിലയിലാണ് റാന്നി യാഗ ഭൂമിയായി തെരഞ്ഞെടുത്തിരിക്കുന്നത്. തിരുവാഭരണ പാതയോടു ചേർന്ന് റാന്നിയിൽ വിശാലമായ വയലൊരുക്കിയാണ് യാഗ ഭൂമി തയ്യാറാക്കുന്നത്. ഒരേ സമയം 2000 ഭക്തജനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ യജ്ഞ മണ്ഡലത്തിൽ ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കും. യാഗഭൂമി ആക്കുന്നതിനുള്ള ഭൂമി പൂജയും മറ്റു വൈദിക കർമ്മങ്ങളും ഉടൻ നടത്തപ്പെടുമെന്നു സംഘാടകർ അറിയിച്ചു.
2018 പ്രളയത്തോടെ റാന്നി നേതൃത്വം കൊടുക്കുന്ന മലയോര ഗ്രാമങ്ങൾ നേരിടുന്ന കഷ്ടതകളും, പ്രകൃതി ക്ഷോഭങ്ങളും ഒഴിവാക്കുന്നതിനായി ശബരിമല ശ്രീ ധര്മ ശാസ്താവിനെ പ്രീതി പ്പെടുത്തുന്നതിനായാണ് അയ്യപ്പ മഹാ സത്രം നടത്തുക. മലയാളക്കരയെ ബാധിച്ച ദോഷങ്ങൾ മുഴുവനും അകറ്റുന്നതിനായി വൈദിക കർമ്മങ്ങൾ നടത്തും. പരിപാടിയുടെ സുഗമയായ നടത്തിപ്പിനായി 18-09-2022 ഞായർ രണ്ടു മണിക്ക് റാന്നി അയ്യപ്പടൂറിസ്റ്റ് ഹോമിൽ സ്വാഗത സംഘ രൂപീകരണം നടക്കും.
No comments: