സായിപ്പിൻകായ്കൾ

സായിപ്പിൻകായ്കൾ


സായിപ്പുമാർ 'കൂടും, കുടുക്കയുമെടുത്ത് ' നാടൊഴിഞ്ഞിട്ട് വർഷം 

കുറെ കഴിഞ്ഞിരിക്കുന്നു.അന്ന് അവർ വലിച്ചെറിഞ്ഞിട്ടു പോയ, 'കോട്ടുംസ്യൂട്ടും' ധരിച്ച് 

'കറുത്ത സായിപ്പായി' മൂന്നാർ, നീലഗിരി ടീ എസ്റ്റേറ്റുകളിൽ  വാണ 

ചില 'ഈയ്യോബു' മാരെ കുറിച്ച് കേട്ടിട്ടുണ്ട്.സായിപ്പിന്റെ നിക്കറും, തൊപ്പിയും, തോക്കും

പൈപ്പും, ധരിച്ച് സ്വയം സായിപ്പു ചമഞ്ഞ് ആദിവാസികൾക്കിടയിൽ  അഭിരമിച്ചവർ.!!

ഒരു കാലത്ത് സ്വന്തം കൈകൾ നെഞ്ചിൽപിണച്ചുവെച്ച് വെള്ളക്കാരന്റെ ജീപ്പിനു പിന്നാലെ വിധേയത്വമുള്ള നായയെപ്പോലെ 

ഓടി നടന്നതിനുള്ള  ഔദാര്യം.!! ഇന്ന്ഈയോബ്ബിന്റെ 'ആ ജീൻ ' ഏതാനും തലമുറകൾ താണ്ടി താഴേക്കൊഴുകിയിറങ്ങി, ഇങ്ങ് നാഗമ്പടം മാമൻ മാപ്പിള സ്ക്വയറിൽ വരെ എത്തിയതിൽ വലിയ അതിശയമൊന്നുമില്ല.

സായിപ്പിന്റെ വെളുപ്പിനോടുള്ള അഭിനിവേശം കണ്ടത്തിലെ വറീതുമാർക്കു മാത്രമായുള്ളയൊന്നല്ല, 

അതു പല കുടുംബങ്ങളിലേക്കും, കൊട്ടാരങ്ങളിലേക്കും, വീതം വെച്ചു പോയ മുതലാണ്.!!


അതുകൊണ്ടാണ്കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയെ കുറിച്ച് ചില കൂട്ടരിൽ വല്ലാത്ത ഒരു വികാരത്തെള്ളിച്ച.!! വേണ്ടി വന്നാൽ   മദാമ്മയ്ക്ക് ശ്രാദ്ധ ബലി കർമ്മാദികൾ ചെയ്യാനും അവർ മടിക്കില്ല.!!

പഴയ 'കൊളോണിയൽ രാജിന്റെ തുപ്പൽ കോളാമ്പി' ചുമട്ടുകാരിലെ കെട്ടടങ്ങാത്ത വിധേയത്വ വീര്യം.!!


 ചിന്തിച്ചു നോക്കുക, രാജ്യത്തെ  ഒരു സാധാരണ ദേശസ്നേഹിക്കുപോലും അക്കാലത്തെ ബ്രിട്ടീഷ് രാജിന്റെ ഓർമ്മകൾ ഇന്നും അറപ്പുളവാക്കുന്നതാണ്.!!! 'എലിസബത്ത് രാജ്ഞിയെന്ന പേര് അവരെ ഓർമ്മപ്പെടുത്തുന്നത്,

ആൻഡമാനിലെ സെല്ലുലാർ ജയിലറകളിലെ ഘനീഭവിച്ച ചോരപ്പാടുകളാണ്.!

സ്വാതന്ത്രൃ സമരപോരാളികളുടെ 

ചുമലിൽ കെട്ടി വലിക്കുന്ന ചക്കിന്റെ 

പരുക്കൻ ശബ്ദമാണ്.!!

ആയിരകണക്കിന്

നെയ്ത്തുകാരുടെയും പരുത്തികർഷകരുടെയും

അസ്ഥികളും, അറ്റുപോയ കൈപത്തികളും കൊണ്ട് നിറം മാറിപ്പോയ കൃഷിഭൂമി കളാണ്.!!പ്രേതഭൂമിയായ ജാലിയൻവാലാബാഗാണ്,!!റെജിനോൾഡ് എഡ്വേർഡ് ഹാരി ഡയറെന്ന , 'ബാസ്റ്റാർഡ് ജനറൽ ഡയറിനെ 'കുറിച്ചാണ്.റോബർട്ട് ക്ളൈവിനെ കുറിച്ചാണ്,

സെല്ലുലാർ ജയിൽ വാർഡൻ, 'സൺ ഓഫ് ബിച്ച് ഡേവിഡ് ബാരിയെ 'കുറിച്ചാണ്.....!!വൈസ്രോയി ലോർഡ്മേയോയെ, വെട്ടി വീഴ്ത്തിയ ധീര പെഷവാറുകാരൻ

ഷേർ അലിയെ കുറിച്ചാണ്...!!!! എണ്ണിയാൽ ഒടുങ്ങാത്ത വീര രക്തസാക്ഷികളെ കുറിച്ചാണ്..വിറങ്ങലിച്ചു, ശുഷ്കിച്ച കരങ്ങൾകൊണ്ടു തുന്നിയ പരുത്തി കുപ്പായത്തിൽ തെറിച്ച സ്വാതന്ത്രൃ സമരപോരാളികളുടെ രക്തവും, മാംസത്തെകുറിച്ചുമാണ്.!!!

അല്ലാതെ ആ മദാമ്മയുടെ കിന്നരിവെച്ച തലപ്പാവിനെ കുറിച്ചും കിന്നാരത്തെ കുറിച്ചുമല്ല.!!ആയിരം കുതിരയും, 

അയ്യായിരം കുന്തക്കാരുമായി ഭാരതത്തെ കൊള്ളയടിക്കാൻ വന്ന മുഗളൻമാരും അയ്യായിരം തുപ്പാക്കി യും, അത്രയും കൊള്ളക്കാരുമായി, എത്തിയ ഇംഗ്ളീഷ് കമ്പിനിയും, തമ്മിൽ വലിയ വൃത്യാസമൊന്നുമില്ല.!!

ഗംഗയുടെ തീരത്തു നിന്നും സമ്പത്ത് ഒന്നാകെ വടിച്ചെടുത്ത് തേംസിന്റെ കരയിൽ കൊണ്ട് പിഴിഞ്ഞൊഴിച്ച് പ്രഭ്വിയായ  ആ പാരമ്പര്യത്തോട്

നമ്മൾ  എന്തിന് അധികം വിനീതരാവണം.!  മടിക്കാതെ പുശ്ചിക്കണം.!!! ഇനി അത്തരം  'വിഷ സായിപ്പിൻ 

കായകൾ ' കൊണ്ടു നടക്കുന്നവർ ആരെങ്കിലും  ഈ കാലത്തും നമ്മൾക്കിടയിലുണ്ടെങ്കിൽ അത് കുരുത്തു വരാൻ അനുവദിക്കരുത്.!!കരിച്ചുകളഞ്ഞേക്കണം.!!!

യാക്കൂബ് മേമന്റെ ശവക്കല്ലറയിൽ പൂവ് വീണു തുടങ്ങിയ 'വിലങ്ങിയ കാലമാണ്.'

കലഞ്ഞൂർ ജയകൃഷ്ണൻ

No comments:

Powered by Blogger.