റാന്നിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മ - അയ്യപ്പ മഹാ സത്രം
റാന്നി : റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം ഐരൂർ ഞാനാനന്ദാശ്രമത്തിലെ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. റാന്നി അയ്യപ്പ മഹാ സത്രം വൻ വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവൻ ആചാര വര്യൻൻമാരും പ്രതിജ്ഞാബന്ധരാണെന്ന് ഇവർ അറിയിച്ചു. ചിങ്ങോലി ശിവപ്രഭാരെ സിദ്ധാശ്രമം മഠാധിപതി രമാദേവി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 നാണ് യോഗം ആരംഭിച്ചത്. റാന്നി എം എൽ എ പ്രമോദ് നാരായണനാണ് അയപ്പ സത്ര കമ്മിറ്റിയുടെ ചെയർമാൻ. പ്രസാദ് കുഴിക്കാല പ്രസിഡൻഡും, എസ് അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി കെ രാജഗോപാലാണ് ജനറൽ സെക്രട്ടറി.
വൃശ്ചികം 1 മുതൽ റാന്നി വൈക്കം കുത്തു കല്ലുങ്കൽ പടി ആൽത്തറക്ക് സമീപമുള്ള വയലിലാണ് അയ്യപ്പ മഹാ സത്രം നടക്കുന്നത്. സത്രം 41 ദിവസം നീണ്ടു നിൽക്കും. അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘമാണ് ഇന്നല രൂപീകരിച്ചത്. വിവിധ മേഘലകളിലാ യി 501 പേരുങ്ങുന്ന പ്രാഥമിക കമ്മിറ്റികൾ രൂപീകരിച്ചു.
റാന്നി എം എൽ എ പ്രമോദ് നാരായണനാണ് അയപ്പ സത്ര കമ്മിറ്റിയുടെ ചെയർമാൻ. പ്രസാദ് കുഴിക്കാല പ്രസിഡൻഡും, എസ് അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി കെ രാജഗോപാലാണ് ജനറൽ സെക്രട്ടറി. ജ്ഞാനാനന്ദാശ്രമം മഠാധിപതി ജ്ഞാനാഭനിഷ്ഠ, തിരുവല്ല മാതാ അമൃദാനന്ദമയി മഠത്തിലെ ഭവ്യാമൃത ചൈതന്യ, മുൻ എം എൽ എ രാജു ഏബ്രഹാം, റിങ്കു ചെറിയാൻ തുടങ്ങിയവരും കമ്മിറ്റിയിലുണ്ട്.
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മഹാസത്രം 30 ദിവസം പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. തുടർന്ന് അയ്യപ്പ ഭാഗവത യഞ്ജം ആരംഭിക്കും. യമ നിയമാദികൾ അനുഷ്ഠിച്ച് ദേഹീ ദേഹങ്ങൾ പരിപുഷ്ടമാക്കിയെടുത്ത പ്രഗത്ഭരായ യജ്ഞാചാര്യന്മാർ 8 നാളുകൾ കൊണ്ട് അയ്യപ്പ ഭാഗവതം പൂർണമായി മന്ത്ര രൂപേണ ജപിച്ച് തീർക്കും .
തുടർന്നാണ് സർവ്വ ദോഷ പാപ സംഹാരത്തിനായി മഹാ നവഗ്രഹ യജ്ഞവും, മഹാ നവഗ്രഹ ഹോമവും നടക്കുന്നത്. തുടർന്ന് അനുസ്യൂതം തുടരുന്ന സംഗീതാർച്ചനയോടുകൂടിയ ശ്രീചക്ര നവാഹരണ പൂജയും നടക്കും. വൃശ്ചികം 1 മുതൽ നടന്നു വരുന്ന ശനീശ്വരപൂജയും, ശനിദോഷ നിവാരണ യജ്ഞവും കൂടുതൽ വിപുലമായി ഈ ദിവസങ്ങളിൽ നടക്കും.
റാന്നി വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ ധർമ്മ സേവാ സമിതാണ് സംഘാടകർ.
No comments: