കുമ്പഴ മേളം

Pankajakshan Amrutha

Pathanamthitta:വെട്ടൂർ - കുമ്പഴ പടേനി ചിട്ടയിലൂടെ  പ്രസിദ്ധമായ തപ്പ് മേളമാണ് കുമ്പഴ മേളം


പടേനിയുടെ ജീവതാളം, ഒരു നാടിന്റെ താളം .അതാണ് കുമ്പഴ മേളം

ഒരു ജനതയുടെ  ആത്മാവിഷ്കാരം, 


വലഞ്ചുഴി ദേശത്തെ 14 കരകളിലെ മേള  പ്രമാണിമാർ വർഷത്തിലൊരിക്കൽ രണ്ട് കരകളായി തിരിഞ്ഞ് തപ്പ് മേളത്തിലൂടെ തങ്ങളുടെ വൈദഗദ്യം തെളിയിച്ചിരുന്നു , പ്രസിദ്ധമായ ഈ മേളത്തെ  ' കുമ്പഴ മേളം  "എന്നാണ് അറിയപ്പെട്ടിരുന്നത്.


 അതിപുരാതനമായ കുമ്പഴ മേളം പടേനി ആസ്വാദകരുടെ , തപ്പ് വാദകരുടെ മഹോത്സവമായിരുന്നു.. നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ പടേനിയെ നെഞ്ചിലേറ്റിയ ഒരു ജനത വെട്ടൂർ - കുമ്പഴ - വലഞ്ചുഴി ദേശത്തുണ്ടായിരുന്നു , അവരുടെ കലാ പാടവം കുമ്പഴ മേളത്തിൽ പ്രതിധ്വനിച്ചിരുന്നു


നാടുണർത്തി ചൂട്ടു കറ്റയുടെ വെളിച്ചത്തിൽ കാവിലമ്മയെ സാക്ഷി നിർത്തി  കൊട്ടിക്കയറിയപ്പോൾ തപ്പി ന്റെ താളത്തിനപ്പുറം മണ്ണിനെ സ്നേഹിച്ച - പ്രകൃതിയെ ആരാധിച്ച ഒരു ഗോത്ര ജനതയുടെ ഹൃദയ താളം ചരിത്രത്തിൽ മറ്റൊലി കൊള്ളുകയായിരുന്നു


ചെമ്പട മേളം കൊട്ടിക്കയറുന്ന തപ്പി ന്റെ താളം ദൂരെ ദേശങ്ങളിൽ പോലും കേൾക്കാമായിരുന്നു , ഒരു കാലഘട്ടത്തിൽ കുമ്പഴ മേളം കേൾക്കുവാൻ . നാടും നഗരവും കാതോർക്കുമായിരുന്നു.,


 കുമ്പഴ ദേശത്തിന്റെ ( വെട്ടൂർ -കുമ്പഴ - വലഞ്ചുഴി ) പ്രധാന ഉത്സവമായിരുന്നു കുമ്പഴ മേളം. നൂറ് കണക്കിന് തപ്പ് മേളക്കാർ മേളങ്ങളുടെ മേളമായ തപ്പ് മഹാമേളത്തിൽ പങ്കെടുത്തിരുന്നു


വലഞ്ചുഴി ക്കാവിലമ്മയുടെ തിരുസന്നിധിയിൽ ഭക്തിയും ആവേശവും നിറഞ്ഞ കുമ്പഴ മേളം ആസ്വദിക്കാൻ ദൂരെ ദേശങ്ങളിൽ നിന്നു പോലും ഭക്തർ എത്തിയിരുന്നു.

അത്രക്ക് ചരിത്ര പ്രസിദ്ധമായിരുന്നു കുമ്പഴ മേളം, പകരം വയ്ക്കാനില്ലാത്ത ഗോത്രതാളം


വെട്ടുർ . വലഞ്ചുഴി ഗ്രാമങ്ങളുടെയും കുമ്പഴ ദേശത്തിന്റെയും സാംസ്കാരിക തനിമ വിളിച്ചോതിയിരുന്ന കുമ്പഴ മേളം അതി പ്രാചീനമായ , ആയിരങ്ങൾ പങ്കെടുത്തിരുന്ന മഹോത്സവമായിരുന്നു , മഹാമേള ആയിരുന്നു 


പടേനിയുടെ കുലപതിയും കുമ്പഴ മേള പ്രമാണിമാരിൽ അഗ്രഗണ്യനുമായിരുന്ന വെട്ടുരാശാൻ പാറപ്പള്ളിൽ നാണു നായരാണ് ആദ്യ കാലഘട്ടങ്ങളിൽ കുമ്പഴ മേളത്തിന് മുഖ്യ പ്രമാണിയായി നേതൃത്വം നല്കിയിരുന്നത്


തൃശ്ശൂർ പൂരം ഒരു ജനതയുടെ ഹൃദയത്തിൽ എപ്രകാരം തിടമ്പേറ്റിയിരുന്നോ , അതിനപ്പുറം കുമ്പഴ ദേശക്കാരുടെ ( വെട്ടൂർ - വലഞ്ചുഴി ) ഹൃദയത്തുടിപ്പായിരുന്നു " ഹൃദയ താളമായിരുന്നു കുമ്പഴ മേളം

No comments:

Powered by Blogger.