പടേനിയിലെ കുമ്പഴ ചിട്ടയും വെട്ടുരാശാനും


By Pankajakshan Amrutha
Pathanamthitta: പ്രാചീന ഗോത്ര അനുഷ്ഠാന കലാരൂപമായ പടേനിയുടെ ചിട്ടയെ "കുമ്പഴ ചിട്ട " (വെട്ടൂർ - കുമ്പഴ ചിട്ട ) എന്ന് അറിയപ്പെടുന്നു


കോലം എഴുത്ത്, താളം, ചുവട് , പാട്ട് . അവതരണം  എന്നിവയിൽ തനത് ഗോത്രശൈലി പുലർത്തുന്ന കുമ്പഴ ചിട്ട ക്കാണ് ഏറെ പ്രചാരം


ഗോത്രതനിമയിൽ നിന്നും ഒട്ടും വൃതി ചലിക്കാതെ പടേനിയുടെ രൂപവും ഭാവവും കുമ്പഴ ചിട്ട നിലനിർത്തുന്നു ഒപ്പം ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യതയോടെ പാലിക്കുന്നു ,


 മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ടാണ് കുമ്പഴ ചിട്ട പടേനിക്ക് വഴി കാട്ടുന്നത്


പടേനിയുടെ ആദിമ സ്ഥാനമായ വലഞ്ചുഴി കാവുമായി ബന്ധപ്പെട്ടാണ് വെട്ടൂർ -കുമ്പഴ പടേനി ചിട്ട ഉടലെടുത്തത്

വലഞ്ചുഴി കരയുടെ ഭാഗമായിരുന്ന വെട്ടൂരിലെയും കുമ്പഴ ദേശത്തെയും പടേനി ആചാര്യൻ മാർ ചിട്ടപ്പെടുത്തിയതാണ് വെട്ടൂർ - കുമ്പഴ പടേനി ചിട്ട


കുമ്പഴ ചിട്ട പരിപോഷിപ്പിക്കുന്നതിൽ പ്രധാഗ പങ്കു വച്ച മഹത് വ്യക്തിത്വം കൂടിയാണ് വെട്ടുരാശാൻ


കരയുടെ ആവേശങ്ങൾക്കിടയിലും കണ്ണിലെ കൃഷ്ണമണി പോലെ കുമ്പഴ ചിട്ടയെയും വെട്ടുരാശാൻ കാത്തുസൂക്ഷിച്ചു


 പടേനിയിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച വെട്ടു രാശാൻ ,വെട്ടുർ ഗ്രാമത്തിനും കുമ്പഴ ദേശത്തിനും വലഞ്ചുഴി കരകൾക്കും ഒരുപോലെ അഭിമാനമാണ് ,

 വെട്ടൂർ - കുമ്പഴ പടേനി ചിട്ടയെ ചരിത്രത്തിന്റെ താളുകളിലെത്തിച്ച വെട്ടൂർ ആശാൻ എന്ന പാറപ്പള്ളിൽ നാണുനായർ (വലഞ്ചുഴി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമായ കുമ്പഴ പുരേടത്തിൽ കുടുംബാംഗം)  പടേനിയുടെ ചുവടുകൾ വയ്ക്കുന്ന പുതു തലമുറക്ക് എന്നും വഴി കാട്ടിയായിരിക്കു 

No comments:

Powered by Blogger.