VKNMVHSS ൽ പുറത്തു നിന്നുള്ള ഇടപെടൽ അനുവദിക്കില്ല: ജനപ്രതിനിധികൾ
ൽ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ കടന്നു കയറി പ്രശ്‍നങ്ങൾ സൃഷ്ടിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ജോർജ് കുട്ടി തെക്കേൽ. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നെത്തിയ സംഘത്തിന്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ചാരിറ്റി എന്ന പേരിൽ സ്‌കൂളിൽ കടന്നു കയറി കുട്ടികളുടെ പടമെടുത്തു പ്രചരിപ്പിക്കുകയും സ്‌കൂളിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രവേശോനോത്സവം ഉത്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചത്. നിലവിലുള്ള മാനേജ്‌മന്റ് സ്‌കൂൾ മികച്ച നിലയിൽ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ ഫണ്ട് ഉപയോഗിച്ച് ആദ്യം ഒരു കെട്ടിടം പണിഞ്ഞു. തുടർന്ന് എ കെ ആന്റണിയുടെ എം പി ഫണ്ട് ഉപയോഗിച്ച് മറ്റൊരു ബിൽഡിങ്ങും പണികഴിപ്പിച്ചു. പഴകിയ കെട്ടിടങ്ങൾക്കുള്ളിൽ കുട്ടികൾ ഇരിന്നു പഠിക്കുന്നത് അപകടകരമാണ്. പഴകിയ ബിൽഡിങ്ങുകൾ പൊളിച്ച് നവീകരിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണ്ടായുണ്ടാകും. ഇത് വയ്യാറ്റുപുഴയിലെ ജനങ്ങളുടെ നാളുകളായുള്ള ആവശ്യമാണ്. അതിനു മാനേജ്മെന്റിന് പിന്തുണയും സഹായവും കൊടുക്കും.
മതിയായ കുട്ടികളില്ലാത്തതിനാൽ സ്‌കൂളിന്റെ നിലനിൽപ് തന്നെ അപകടത്തിലായിരുന്ന അവസ്ഥയിലാണ് മാനേജ്‌മന്റ് ഇടപെടലുകൾ ഉണ്ടായത്. ഈ അധ്യായന വര്ഷം 60 ഓളം പുതിയ കുട്ടികളാണ് സ്‌കൂളിൽ എത്തിയത് അവർക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യം സ്‌കൂളിൽ ഒരുക്കുമെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം. പഠന നിലവാരം ഉയർത്തുന്നതിന് യോഗ്യതയുള്ള സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിൽ ഇഗ്ളീഷ് മീഡിയവും പഠിപ്പിക്കുന്നുണ്ടെങ്കിലും ഇഗ്ളീഷ് വിദ്യാഭ്യാസം ഉന്നത നിലവാരത്തിലുള്ളതാക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ നിബന്ധനകൾക്കുള്ളിൽ നിന്ന് ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ സ്‌കൂളിൽ കടന്നു കയറി നാശ നഷ്ടങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു പഞ്ചായത്തു മെമ്പറായ ജിതേഷ് ഗോപാലകൃഷ്‌ണൻ നാട്ടുകാർക്കൊപ്പം ചേർന്ന് അവരെ പ്രധിരോധിച്ചിരുന്നു. സ്കൂളിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ നാട്ടുകാർ അനിവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
"നമ്മുടെ സ്‌കൂൾ" പദ്ധതി കൂട്ടായ്മ സംഘടിപ്പിച്ച അര ലക്ഷത്തോളം രൂപയുടെ പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ശ്രീ പി. സി. ഗോപാലകൃഷ്ണപിള്ള കുട്ടികളുടെ വീടുകളിലെത്തി സമ്മാനിച്ചു. പി. ടി. എ. പ്രസിഡന്റ് ജോസ് കീച്ചേരിൽ പ്രവേശനോത്സവ മീറ്റിംഗിൽ അധ്യക്ഷൻ ആയിരുന്നു. മറ്റു സ്‌കൂളുകളിലെ പ്രവേശനോത്സവ പരിപാടികളിൽ പങ്കെടുത്ത് വൈകി എത്തിയതിനാൽ ഉത്‌ഘാടനം ചെയ്യുന്നതിന് പകരം പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ കുട്ടികൾക്കുള്ള പുസ്തക വിതരണം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ
വേണുഗോപാലപിള്ള സർക്കാർ നൽകുന്ന സ്കൂൾ യൂണിഫോമുകൾ വിതരണം ചെയ്തു. KVMS എഡ്യൂക്കേഷൻ സൊസൈറ്റി ട്രഷറർ ശ്രീ സാബു കെ. ബി വിഴിക്കത്തോട്, കെ. വി. എം. എസ്. ഡയറക്ടർ ബോർഡ് മെമ്പർ നിഖുൽ രോഹിത്, ജനപ്രതിനിധികൾ, പ്രിൻസിപ്പാൾ, ടീച്ചർ ഇൻ ചാർജ്, എന്നിവർ കുട്ടികളോട് സംസാരിച്ചു.
No comments: