അവധി ദിനത്തിലും പതിവ് തെറ്റിക്കാതെ പരിസ്ഥിതി ദിനമാചരിച്ച് വയ്യാറ്റുപുഴ സ്കൂൾ
1 മുതൽ 11 ആം ക്ലാസ്സുവരെ പഠിക്കുന്ന 11 കുട്ടികളുടെ വീടുകളിലാണ് വിയറ്റ്നാം ആയുർ ജാക് ഇനത്തിൽ പ്പെട്ട പ്ലാവുകൾ നട്ടത്. ഏറ്റവും നന്നായി പ്ലാവിനെ പരിചരിക്കുന്ന കുട്ടിക്ക് കെ വി എം എസ് മാനേജ്മെന്റ് അടുത്തവർഷം അവാർഡ് നൽകും. ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ട് സജി കുളത്തുങ്കൽ, വൈസ് പ്രസിഡൻസ് രവികല എബി, വയ്യാറ്റുപുഴ സർവ്വസ് സഹകരണം സംഘം പ്രസിഡൻസ് ബിജു പി മാർക്കോസ് പഞ്ചായത്ത് മെമ്പർമാരായ ജോർജ്ജ് കുട്ടി തെക്കേൽ, ജിതേഷ് ഗോപാലകൃഷ്ണൻ, മുൻ മെമ്പർമാരായ അജയൻ കെ എസ്, അന്നമ്മ ജോർജ്ജ്, എൻ ഗോപാല കൃഷ്ണൻ, പ്രേം ജിത് ലാൽ, ബിനു കുമാർ, ഷീല എം, പൊന്നപ്പൻ പിള്ള കൈതേലിൽ, മിനി കുമാരി എം എസ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ അദ്ധ്യാപകർക്കൊപ്പം അതാതു കുട്ടികളുടെ വീട്ടിലെത്തിയാണ് തൈ നട്ടത്.
തുടർന്ന് ഒരേ ഒരു ഭൂമി എന്ന പ്ലാക്കാ ഡുയർത്തി പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന മുദ്രാവാക്യം വിളിച്ചു. അവധിദിനമായിട്ടും കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി പദ്ധതി നടപ്പാക്കുകയായിരുന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ വേണുഗോപാല പിള്ള, ഫിനാൻസ് വിഭാഗം തലവൻ സാബു വിഴിക്കതോട്, നിഖുൽ രോഹിത്, സ്കൂൾ പ്രിൻസിപ്പാൾ ജോതിഷ് കുമാർ എൻ, സീനിയർ അസിസ്റ്റൻഡ് കൃഷ്ണ കുരി ജി, ഉഷകുമാരി കെ സി രാജേഷ് ജി, ശ്രീലേഖ കെ, ജയകുമാരി എജി, പ്രീയ റ്റി , സുജാ ദേവി, ശ്രീലത സി ജി, വിജയലക്ഷ്മി കെ ജി, സനുജ ഷിഹാബ് തുടങ്ങിയ
അദ്ധ്യാപകരും പ്രസാദ് കുമാർ, അഭിജിത്, രതീഷ് കുമാർ റ്റി തുടങ്ങിയ അനദ്ധ്യാപകരും പങ്കെടുത്തു.
No comments: