വെള്ളാളള സൗഹൃദ സമ്മേളനം

പത്തനംതിട്ട: വെള്ളാള സമുദായ അംഗങ്ങളുടെ സൗഹൃദ സമ്മേളനം പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. ജില്ലയിലെ വിവിധ കീഴ് ഘടകങ്ങളിൽ നിന്നെത്തിയ സമുദായ പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ദീപ പ്രോജ്വലനം, ആചാര്യ അനുസ്മരണം എന്നീ ചടങ്ങുകൾക്ക് ശേഷം കേരള വെള്ളാള മഹാസഭ പ്രസിഡണ്ട് എൻ മഹേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമുദായിക സ്പർദ്ധ വളരുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും സമ്മേളനങ്ങളുമൊക്കെ എല്ലാ ഭാഗത്തുമുള്ളവർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പക്ഷം നോക്കാതെ സർക്കാർ നിലപാട് എടുക്കണം. ദിനം പ്രതി വളർന്നു കൊണ്ടിരിക്കുന്ന സാമുദായിക അസന്തുലിതാവസ്ഥക്കെതിരെയും, മത സൗഹാർദ്ദം തകർക്കുന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നുള്ള മനഃപൂര്വമായ ഇടപെടലുകളെയും ഇന്ന് ചേർന്ന കേരള വെള്ളാള മഹാ സഭ ഡയറ്കടർ ബോർഡ് പ്രത്യേകം പ്രമേയം പാസ്സാക്കി അപലപിച്ചതായും അദ്ദേഹം അറിയിച്ചു.


സംഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായം അസമത്വങ്ങളും വേർതിരിവുകളുമില്ലാതെ ഒന്നിച്ചു മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സംഘാടക സമിതി വൈസ് ചെയർമാൻ അജിത് മണ്ണിൽ അവതരിപ്പിച്ചു. വെള്ളാള സംരക്ഷണ സമിതി പ്രസിഡണ്ട് ജ്ഞാനശേഖ രൻപിള്ള അധ്യക്ഷനായിരുന്നു. കെ വി എം എസ് ഡയറക്ടർ ബോർഡ്അംഗങ്ങളായ സാബു വിഴിക്കത്തോട്, വേണുഗോപാലപിള്ള, മുൻ അംഗം ഇ പി ജ്യോതി ഇടക്കര, ശോഭന സുരേന്ദ്രൻ, പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ, അയ്യാഗുരു ധർമ പരിഷത് സംഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണ കുമാർ, മനോജ് വെണ്ണിക്കുളം, പി സി ഗോപാലകൃഷ്ണൻ, എം ജി രാമകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള തണ്ണിത്തോട്, വല്ലഭൻ പിള്ള പത്തനംതിട്ട, പുഷ്പ ലക്ഷ്മണൻ, വിനോദ് ജി പിള്ള, സതീഷ് മലയാലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Powered by Blogger.