വെട്ടൂരാശാൻ : പടേനിയുടെ കുലപതി, കുമ്പഴ മേള പ്രമാണി

By Pankajakshan Amrutha 

പത്തനംതിട്ട : പടേനിയുടെ കുലപതിയും . പ്രസിദ്ധമായ കുമ്പഴ മേളത്തിന്റെ പ്രധാന പ്രമാണിയുമായിരുന്നു വെട്ടൂരാശാൻ എന്നറിയപ്പെട്ടിരുന്ന പാറപ്പള്ളിൽ നാണുനായർ. പടേനി ജീവിത വൃതമാക്കിയ ഉപാസകൻ.


പടേനിയായിരുന്നു വെട്ടൂരാശാന്റെ ജീവിതം, ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം അത്ര പ്രസിദ്ധമല്ലാതിരുന്ന ആദിമ ഗോത്ര കലാരൂപമായ പടേനിയെ സ്വന്തം ഗ്രാമത്തിന്റെ തനിമയിലൂടെ ചിട്ടപ്പെടുത്തി ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ആധുനിക തലമുറകളിലേക്കെത്തിച്ച ആചാര്യ ശ്രേഷ്ഠനായിരുന്നു പാറപ്പള്ളിൽ നാണു നായർ. കണിശമായ വൃതാനുഷ്ഠാനങ്ങളോടെ പിഴക്കാത്ത, ചുവടുകളും താളവും നല്കി. മങ്ങാത്ത നിറകൂട്ടുകളോടെ പടേനിയെ ജീവിതമഖിലം  നെഞ്ചിലേറ്റിയ അതുല്യ പ്രതിഭ


പടേനിയുടെ ആദിമ സ്ഥാനവും ഈറ്റില്ലവുമായ വലഞ്ചുഴി ക്കാവിൽ പടേനിക്ക് ഒരു കാലഘട്ടത്തിൽ നേതൃത്തം വഹിച്ചിരുന്നത് പാറപ്പള്ളിൽ നാണുനായരായിരുന്നു. അദേഹമെത്തിയ ശേഷം മാത്രമെ കാവിൽ ചൂട്ട് വച്ച് പടേനി ആരംഭിച്ചിരുന്നുള്ളു. വലഞ്ചുഴി , താഴൂർ എന്നിവിടങ്ങളിലും, പിൽക്കാലത്ത് വെട്ടൂരിലും  പടേനി അവതരിപ്പിച്ചിരുന്നതും പരിശീലിപ്പിരുന്നതും വെട്ടൂരാശാൻ ആയിരുന്നു


അക്കാലത്ത് വലഞ്ചുഴി ക്കാവിൽ 28 ദിവസത്തെ മഹാ പടേനിയാണ് നടന്നിരുന്നത് , സ്വന്തം ചിട്ടയും താളവും രൂപവും വലഞ്ചുഴി പടേനിയെ ശ്രദ്ദേയമാക്കിയിരുന്നു. ആദിമ ഗോത്ര ജനതയുടെ കണ്ണീരും പ്രാർത്ഥനയും നിറഞ്ഞ അനുഷ്ഠാന കലയായ പടേനിയെ കലർപ്പില്ലാതെ കാത്തുസൂക്ഷിക്കുകയായിരുന്നു വെട്ടുരാശാൻ എന്ന പാറപ്പള്ളിൽ നാണു നായർ


കൊയ്ത്തും വിളവെടുപ്പും കഴിഞ്ഞ് മണ്ണും മനുഷ്യനും ദേവിയും തമ്മിലുള്ള ആത്മ ബന്ധത്തെ ഊട്ടി ഉറപ്പിച്ച് കോലങ്ങൾ എഴുതി കളത്തിൽ തുള്ളിയുറഞ്ഞപ്പോൾ സർവ്വ രോഗ ദുരിതങ്ങളിൽ നിന്ന് വലഞ്ചുഴി ദേശത്തിന്റെ 14 കര മാത്രമല്ല 14 ലോകവും മുക്തി നേടി, സർവ്വ ഐശ്യര്യവും നേടി. പ്രാചീന കാലഘട്ടത്തിൽ വലഞ്ചുഴിയിലാണ് ആചാര അനുഷ്ഠാനങ്ങളോടെ ആദിമ പടേനി നടന്നിരുന്നത് , ഗോത്ര തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ സ്വന്തമായ ചിട്ടകളിലൂടെ വലഞ്ചുഴി യിൽ പടേനി നടന്നിരുന്നു. പിന്നീട് താഴൂർ, വെട്ടൂർ, ഉൾപ്പടെ മറ്റ് ക്ഷേത്രങ്ങളിലേക്കും പടേനി വ്യാപിച്ചു.


ഇപ്പോൾ പടേനി സാർവ്വത്രികമായി ക്കഴിഞ്ഞു ,  വലഞ്ചുഴി കാവിന്റെ സ്വന്തം ചിട്ടകളോടെ പടേനി കളങ്ങൾ നിറയുകയാണ്.

No comments:

Powered by Blogger.