വനാന്തരത്തിലെ വനവാസി കുടിലുകളിൽ 100 മേനി വിജയം.






വടശ്ശേരിക്കര: ശബരിമല വനത്തിനുള്ളിലെ വനവാസി കുടിലുകളിൽ താമസിക്കുന്ന 4 കുട്ടികളും 10 ആം ക്ലാസ് പരീക്ഷ പാസായി. പ്ലാപ്പള്ളിയിൽ നിന്ന് ആങ്ങമുഴി സ്കൂളിലെത്തി പഠിച്ച സോമിനി, സനിൽ, സനോജ് തുടങ്ങിയവരും മൂഴിയാർ ഊരിൽ നിന്നെത്തിയ സന്തുവുമാണ് വിജയം കൊയ്തത്. 

കുടിലുകളിൽ നിന്ന് 30 കിലോമീറ്റർ കൂടുതൽ ദൂരം കൊടും വനം താണ്ടിയാണ് 4 പേരും പഠിച്ചത്. മഞ്ഞത്തോട്, പമ്പ ഉൾപ്പടെയുള വനാന്തര ഊരങ്ങളിൽ നിന്ന് ആരും 10 ആം ക്ലാസ്സിൽ പരീക്ഷ എഴുതിയിരുന്നില്ല. വിജയം കരസ്ഥമാക്കിയ ഇവരുടെ തുടർപഠനമാണ് അടുത്ത കീറാമുട്ടി. ഏറ്റവും പിന്നോക്കം നിൽക്കുന്ന വനവാസി ഊരുകളിലെ കുട്ടികൾക്ക് ഇവർ മാതൃകയാകുകയാണ്.


അട്ടത്തോട് ട്രൈബൽ സ്കൂളിൽ എസ് എസ് എൽ സിപരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ആകെ 13 കുട്ടികളാണ് പരീക്ഷ എടുതിയത്. ഇതിൽ 10 വേർ ട്രൈബൽ വിഭാഗത്തിലും , 3 പേർ എസ് സി വിഭാഗത്തിലുമുള്ളവരാണ്. അംബാ സതീഷ്, നന്ദന, ആരതി,  യദുകൃഷ്ണൻ, ലേഖ, ശ്രീരാഗ് , ശ്രീ രാജ്, ശ്രീകാന്ത്,  സനോജ്, റെജീഷ്, യദുകൃഷ്ണൻ, അമലേ ഇന്ദു , ശ്രീ നാഥ് എന്നീ വിദ്യാർത്ഥികളാണ് വിജയിച്ചത്. 


1 comment:

  1. വളരെ വിലപ്പെട്ട സന്നേശം,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    ReplyDelete

Powered by Blogger.