VACF പുരസ്കാരം സൂര്യ കൃഷ്ണമൂർത്തിക്ക്

 


കേരള വെള്ളാള സമുദായത്തിന്റെ കലാ സംസ്കാരിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വെള്ളാള ആട്സ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ "കെ ശങ്കരനാരായണപിള്ള സ്മാരക പുരസ്കാരം" സൂര്യകൃഷ്ണമൂർത്തിക്ക്. 


അന്തരിച്ച മുൻ ഗതാഗത വകുപ്പു മന്ത്രിയും, വാഗ്മിയുമായിരുന്ന കെ ശങ്കരനാരായണ പിള്ളയുടെ ഓർമ്മക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കലാ സാസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വെള്ളാള വംശജർക്കയാണ് പുരസ്കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവുമാണ് അവാർഡ്. 


ഈ ശ്രേണിയിലുള്ള ആദ്യ അവാർഡ് ഭാരതത്തിലെ തന്നെ ഉന്നത കലാ സാംസ്കാരിക നായകന് നൽകാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് VACF സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. 

No comments:

Powered by Blogger.