ഭൂമി തട്ടിയെടുക്കാൻ വ്യാജ ഹൈന്ദവ സംഘടന
പത്തനംതിട്ട: കേരളത്തിന് വെളിയിൽ താമസമാക്കിയ സ്ത്രീയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാൻ വ്യാജ ഹൈന്ദവ സംഘടന ശ്രമിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. തന്റെ വീട്ടിലേക്കു കയറിപ്പോകുന്ന വഴി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു തടഞ്ഞതിന് ശേഷം ബോർഡ് മാറ്റണമെങ്കിൽ ലക്ഷങ്ങൾ നല്കണമെന്ന് പറഞ്ഞു വിലപേശുകയായിരുന്നു. പത്തനംതിട്ട മുൻസിഫ് കോടതിയിൽ തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ് Reg. NO. 77/13 ആർഷ ഭാരത് ട്രസ്റ്റ്, , തിരുവനന്തപുരം ആശ്രമമം, കന്യാകുമാരി എന്ന ബോർഡ് വച്ച് വഴി തടസ്സപ്പെടുത്തിയത്. ശബരിമല അയ്യപ്പൻറെ വിഗ്രഹം വച്ച് വഞ്ചി പണിത് പ്രക്ഷോഭം സംഘടിപ്പിച്ചു ഭൂമി തട്ടിയെടുക്കുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വീട്ടമ്മ ഭീഷണി വകവക്കാതായപ്പോൾ കരിങ്കൽ ഇറക്കി വഴി തടയുകയായിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ സ്ഥാപനമായ പവർ ഗ്രിഡ് എന്ന അവശ്യ സർവ്വീസ് സ്ഥാപനത്തിന് ഒരാഴ്ചയോളം ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.
പതനനംതിട്ടയിലുള്ള ഭൂമി തട്ടിയെടുക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. നേരത്തെ കോടികൾ വിലവരുന്ന തന്റെ ബന്ധുവിന്റെ ഭൂമി തട്ടിയെടുത്തു മറിച്ചു വിറ്റ സംഘമാണ് തന്റെ ഭൂമി തട്ടിയെടുക്കാനും ശ്രമിക്കുന്നതെന്ന സംശയമാണ് ബന്ധപ്പെട്ടവർ ഉന്നയിക്കുന്നത്. പത്തനംതിട്ട പോലീസിൽ പരാതിപ്പെട്ടിട്ടും വഴി തടഞ്ഞതിനെതിരെയോ ഭീഷണി മുഴക്കിയതിനെതിരെയോ നടപടികൾ സ്വീകരിച്ചില്ല.
No comments: