വലഞ്ചുഴി അമ്മ ഐതീഹ്യം


പത്തനംതിട്ട : വലഞ്ചുഴി അമ്മ : ആദി പരാശക്തിയുടെ പൂർണ്ണ രൂപമായ നാലാം ഭാവം : by Pankajakshan Amrutha 


കുമ്പഴ ദേശത്തെ അതി പുരാതനമായ നായർ തറവാടാണ് പുരയിടത്തിൽ, മുല്ലക്കാർ (പ്രവർത്തിയാർ) സ്ഥാനമുണ്ടായിരുന്ന  പുരയിടത്തിൽ യശ്മാനൻമാരാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് കുമ്പഴ ദേശത്തെ ഭരണകാര്യങ്ങൾ നടത്തിയിരുന്നത്


ഒരു ദിവസം വൈകുന്നേരം വയലിലെ കൃഷിപ്പണികൾക്ക് ശേഷം പശുക്കളെ അഴിച്ചു കെട്ടി  കുളി കഴിഞ്ഞ് പുരയിടത്തിലെ യശ്മാനൻ തറവാട്ടിലെ

പൂമുഖത്ത് വീരാളിപ്പട്ട്  മടക്കി വച്ച ശേഷം സന്ധാനാമജപത്തിന് തയ്യാറെടുക്കുകയായിരുന്നു


"കുടിക്കാൻ അല്പം വെള്ളം വേണം "


ശബ്ദം കേട്ട് യശ്മാനൻ മുറ്റത്തേക്ക് നോക്കിയപ്പോൾ ഒരു അമ്മൂമ്മ നിൽക്കുന്നു

അമ്മൂമ്മ മുറ്റത്ത് നിൽക്കാതെ പൂമുഖത്ത് കയറിയിരിക്കു, വെള്ളം എടുത്തു കൊണ്ടു വരാം


ഇരിപ്പിടം ഒരുക്കിയ ശേഷം യശ്മാനൻ അകത്ത് പോയി വാൽ കിണ്ടി നിറയെ വെള്ളം എടുത്തു കൊണ്ടുവന്ന് അമ്മൂമ്മക്ക് കൊടുത്തു. പൂമുഖത്ത് കയറിയിരുന്ന അമ്മൂമ്മ കിണ്ടിയിലെ വെളളം കുടിച്ചു.


പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അമ്മൂമ്മ പറഞ്ഞു


"സന്ധ്യയായില്ലെ കുഞ്ഞെ ഇനി രാത്രിയിൽ ഞാൻ എങ്ങോട്ട് പോകനാ, ഇവിടെ ഇരിക്കാൻ അല്പം സ്ഥലം തരണം.


അതിനെന്താ അമ്മൂമ്മെ നമ്മുടേതല്ലെ ഈ ദേശമെല്ലാം, അമ്മൂമ്മ ഇഷ്ടമുളളയിടത്ത് ഇരുന്നോ : യശ്മാനൻ പറഞ്ഞു.


അമ്മൂമ്മക്ക് സന്തോഷമായി. ആ രാത്രിയിൽ അമ്മൂമ്മ പുരയിടത്തിൽ തറവാട്ടിൽ ഉറങ്ങി


പിറ്റെ ദിവസം രാവിലെ യശ്മാനൻ നോക്കിയപ്പോൾ അമ്മൂമ്മയെ കാണാനില്ല


തികഞ്ഞ ദേവി ഭക്തനും ധർമ്മിഷ്ഠനുമായിരുന്ന പുരയിടത്തിൽ യശ്മാനന് സാക്ഷാൽ ആദി പരാശക്തിയാണ് തന്റെ തറവാട്ടിൽ വെള്ളം ചോദിച്ച് വന്ന് താമസിച്ചതെന്ന് മനസ്സിലായി.


തുടർന്ന് അമ്മുമ്മ താമസിച്ച പുരയിടത്തിൽ  തറവാട്ടിൽ കെടാവിളക്ക് കൊളുത്തി  ആരാധിച്ച് കാരണവൻ മാർ  അമ്മയെ തൃപ്തിപ്പെടുത്തി


ആദി പരാശക്തിയുടെ നാല് ഭാവങ്ങളിൽ പൂർണ്ണ രൂപമായ ദേവി ഭാവമാണ് പുരയിടത്തിൽ കുടി കൊണ്ട ഭുവനേശ്വരിയായ വലഞ്ചുഴി അമ്മ


ആദി പരാശക്തിയുടെ ഒന്നാമത്തെ ഭാവം വള്ളിക്കോടും , രണ്ടാമത്തെ ഭാവം താഴൂരും, മൂന്നാം ഭാവം ഭദ്രകാളിയായി കൊടുങ്ങല്ലൂരും , നാലാം ഭാവം വലഞ്ചുഴിയിലും കുടികൊള്ളുന്നു


ഒരിക്കൽ കൊടുങ്ങല്ലൂരിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന ഒരു യോഗീശ്വരൻ അമ്മയുടെ പ്രതികങ്ങളായ വാളും ചിലമ്പുമായി കാടും മേടും കാട്ടാറുകളും താണ്ടി കുമ്പഴ ദേശത്തെത്തി. ആദി പരാശക്‌തി യെ തേടിയിറങ്ങിയ യോഗീശ്വരൻ തന്റെ ദിവ്യ ദൃഷ്ടിയിൽ അമ്മയുടെ സാന്നിധ്യം തിരിച്ചറിയുകയും പുരയിടത്തിൽ തറവാട്ടിലെത്തുകയും ചെയ്തു.


പുരയിടത്തിൽ കാരണവൻമാരുടെ ആതിഥേയത്വം സ്വീകരിച്ച് തറവാട്ടിൽ താമസിച്ച യോഗീശ്വരൻ കഠിന തപസ്സിലൂടെ ദുവനേശ്വരിയെ പ്രത്യക്ഷപ്പെടുത്തുകയായിരുന്നു


സന്തോഷവതിയായ അമ്മ പറഞ്ഞു, എന്റെ ഭക്തർക്ക്  എപ്പോഴും എന്നെ ദർശിക്കാൻ നദി പ്രദക്ഷിണം ചെയ്യുന്ന പുണ്യ സ്ഥലത്ത് എനിക്ക് ഇരിപ്പിടം ഒരുക്കണം. ഒരിക്കലും എന്നെ മറക്കരുത് , സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും


അമ്മയുടെ അഭീഷ്ട പ്രകാരം അച്ചൻകോവിലാർ പ്രദക്ഷിണം ചെയ്യുന്ന വലഞ്ചുഴിക്കാവിൽ പ്രതിഷ്ഠ നടത്തി ഭൂവനേശ്വരിയെ പൂജിച്ചു പോരുന്നു


വലഞ്ചുഴിയിൽ കുട്ടികൊള്ളുന്ന അമ്മ  എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞ് പുരയിടത്തിൽ തറവാട്ടിലെത്തി മടങ്ങുന്നുവെന്നാണ്. വിശ്വാസം


നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം


നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം കൂടിയാണ് വലംചുഴി ക്ഷേത്രം. അച്ചൻകോവിലാർ ഈ പുണ്യ ഭൂമിയിൽ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുക്കുന്നു , പ്രദക്ഷിണം പോലെ അച്ചൻകോവിലാർ കാവിന് ഇടത്തു കൂടി വന്ന് വലത്തു കൂടി ഒഴുകുന്നതിനാലാണ് ഈ പുണ്യ ഭൂമിക്ക് വലഞ്ചുഴി എന്ന് പേര് ലഭിക്കുവാൻ കാരണം 


ഒരു നദി ഒരേ സമയം പടിഞ്ഞാറോട്ടും കിഴക്കോട്ടു മൊഴുകുന്ന . അപൂർവ്വ കാഴ്ച വലംചുഴിയിൽ മാത്രമാണുള്ളത്


ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി ഒഴിച്ചാൽ കാവിന് ച്ചറ്റും നദി ഒഴുകുന്നു


അച്ചൻകോവിലാർ കര കവിയുമ്പോൾ വലഞ്ചുഴി ക്കാവ് പൂർണ്ണമായും നദി മധ്യത്തിലാവും


പുരാതന കാലം മുതൽ ഇവിടെ വലിയ ഒരു കാവ് ഉണ്ടായിരുന്നു


കാവിനുള്ളിൽ അത്യപൂർവ്വവും ഔഷധ മൂല്യങ്ങൾ ഉള്ളതുമായ നിരവധി  സസ്യലതാദികളും  കൂടാതെ ഇഴജന്തുക്കളും ഉള്ളതായി പറയപ്പെടുന്നു.


Pankajakshan Amrutha

No comments:

Powered by Blogger.