മണ്ണടിഞ്ഞാൽ മാത്രമൊടുങ്ങുന്ന മനോഭാവങ്ങൾ

 


തെറിവിളി കൊണ്ട് 'പബ്ളിക്ക്ന്യൂസൻസായ' മമ്മൂഞ്ഞിന്

കോടതി 100/ ക. പിഴയിട്ടു.

ഇതു കേട്ട് മമ്മൂഞ്ഞ് പറഞ്ഞു, " വക്കീലെ ഇതൊരുമാതിരി കോപ്പിലെ @*# പണിയായിപോയി, ഒരു വേലയും, കൂലിയുമില്ലാത്ത ഞാൻ എവിടുന്നിട്ട് ഈ കായടക്കാനാ.."?

വീണ്ടും തെറിവിളി കേട്ട് അരിശം വന്ന കോടതി 

 ഒരു 100/ രൂപകൂടി  മമ്മൂഞ്ഞിന് പിഴയിട്ടു.

 അപ്പോൾ മമ്മൂഞ്ഞ് പറഞ്ഞു, " ഈ   #@*ര്

പിഴയിട്ട്,  ഇനിയും എന്നെ ബുദ്ധിമുട്ടിക്കല്ലേ, ഇനി മേലാൽ ഈ  *@&# മോന്റെ നാക്കുകൊണ്ട് ഞാൻ ആരെയുംതെറി വിളിക്കില്ലേ...".......

............

ഒടുവിൽ കോടതി മമ്മൂഞ്ഞിന്റെ മുന്നിൽ കീഴടങ്ങിയെന്നാണ് കേൾക്കുന്നത്.!!


ഇത് ഒരു ജന്മവാസനയാണ്.

മമ്മൂഞ്ഞിന് തെറി 

ഒരപരാധമല്ല.

തെറിവിളി ജന്മസിദ്ധമായി കിട്ടിയ 

മമ്മൂഞ് എന്തു കൊണ്ട് ഇങ്ങനെ തെറി വിളിക്കുന്നു വെന്ന് 'ചാനൽ ചർച്ച' നടത്തി , കുണ്ഠിതപ്പെടുന്നതും, ഉപദേശിച്ച് നേരെയാക്കാൻ ശ്രമിക്കുന്നതും

വെറും ടൈം വേസ്റ്റാണ്.!!

'വാലിട്ട കൊഴല്

വളയത്തേയൊള്ളൂ..'


'ചത്ത് മണ്ണടിഞ്ഞാലെ 

ഈ വൈകൃതം അവസാനിക്കത്തൊള്ളൂ..!!'


ചെളിയിൽ പൂണ്ടു കിടക്കുന്ന പോത്തും, 

നേർച്ച കുറ്റിയിൽ കെട്ടിയിരിക്കുന്ന ആട്ടിൻകുട്ടിയും ചിലർക്ക് നാവിനു രുചിയുള്ള ഒരേ ഇറച്ചിയാണ്.!

അതുപോലെ,

നാലു വയസുള്ള പെൺകുഞ്ഞും, നാൽപ്പതു വയസുള്ള 

താത്തയും, ചില മത മൊത്തകച്ചവടക്കാർക്ക് ഭോഗത്തിനായി തുറന്നു വെച്ചിട്ടുള്ള 

 വെറും പെണ്ണുടലാണ്.

ഇത് ഒരുതരം മനോഭാവത്തിന്റെയും മനോവൈകൃതത്തിന്റെയും, കുഴപ്പമാണ്.


 അന്ന് ആ വേദിയിലിരുന്ന 

ചെറിയൊരു ശതമാനം ആളുകളുടെയെങ്കിലും കണ്ണുകൾ നൽകിയ  കാഴ്ച, ആ കുട്ടിയെ ഒരു  കുഞ്ഞായി കാണുന്നതായിരുന്നു.!

പക്ഷെ,

'കിത്താബിന് താടി വെച്ച ഉസ്താത്' കണ്ടത് , ആ കടന്നു വരുന്ന,പെൺ

 കുഞ്ഞ് പെറ്റുകൂട്ടാനുള്ള പെണ്ണുടലിന്റെ വിള നിലമായിട്ടാണ്.

അതായിരിക്കാം ആ വൃദ്ധനെ 

ഭയപ്പെടുത്തിയത്.

നൂൽ ബന്ധമില്ലാതെ ഒരു പെണ്ണ്   നേരെ നിവർന്നു നിന്നു നോക്കിയാൽ വിറച്ചു പോകുന്നതാണ് ഈ താടി വെച്ച കെളവൻ മാരുടെ ഉശിര്.

ആ കെട്ട കഴപ്പിന്റെ 

ഇരകളാണ് ...

 മദ്രസകളിൽ നിന്ന് വൈകുന്നേരം വീട്ടിലെത്തുന്ന ചെറിയ ആൺകുഞ്ഞുങ്ങൾ 

കക്കൂസ് കാണുമ്പോൾ വേദനയോടെ നിലവിളിക്കുന്നത്.!!


ഈ സ്ത്രീ വിരുദ്ധത

 ഏത് കിത്താബിൽ നിന്നാണ് ഇവർക്ക് കിട്ടിയത്.?

താലിബാന്റെയും, ഐ എസ് ഐ എസിന്റെ യും, കക്ഷത്തിലിരിക്കുന്ന കിത്താബിൽ ഈ വിവരങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ആ കിത്താബാണോ സമസ്ത പിന്തുടരുന്നത്.?

വെളിപ്പെടുത്തേണ്ടത്

കുറഞ്ഞപക്ഷം

കേരളത്തിലെ 

വിശ്വാസികളായ പുതു തലമുറയോടെങ്കിലുമാണ്.! !!!!


 മറ്റുള്ളവർക്ക് ഈ 'ഗോത്രവർഗ കൂത്ത്'  ചാക്കിൽ കയറിയ ബീവിമാരോടു തോന്നുന്ന വെറും

സിംപതിയും, വാഴനാരുമാണ്.!!!

ആർക്ക് ചേതം..???


🪲

     മരിച്ചു ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടില്ലേ..? 'സോംബികൾ'.!!!

ഹെയ്തിയിലെ വുഡു

മന്ത്രവാദികൾ ചില  മാന്ത്രിക വിഷ പ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന 

പകുതി മരിച്ച മനുഷ്യരാണ് സോംബികൾ. ചില ആളുകളുടെ മസ്തിഷ്കത്തിൽ നടത്തുന്ന വിഷപ്രയോഗത്തിലൂടെ അവരെ അബോധാവസ്ഥയിലാക്കുകയും,മരണപ്പെട്ടുവെന്ന തോന്നലുണ്ടാക്കി  കുഴിച്ചിടുകയും ചെയ്യുന്നു. പിന്നീട് മന്ത്രവാദികൾ ആ ശരീരം മാന്തിയെടുത്ത് ചില മാന്ത്രിക ഔഷധ പ്രയോഗത്തിലൂടെ  വീണ്ടും  അവരെ പാതി ബോധത്തിലേക്ക് കൊണ്ടു വരുകയും, അടിമകളാക്കി മന്ത്രവാദികൾക്ക് വേണ്ടുന്ന പണിയെടുപ്പിക്കുകയും ചെയ്യുന്നു.

ചില സോംബികളെ 

യൂറോപ്യൻസിന് തോട്ടം പണിക്ക് വിറ്റിരുന്നു വെന്നും പറയപ്പെടുന്നു.

ഉപ്പു ചേർക്കാത്ത ഒരു നേരത്തെ ആഹാരം കൊണ്ട് തങ്ങളുടെ യജമാനന് വേണ്ടുന്ന അടിമപ്പണി ചെയ്തിരുന്ന പകുതി ചത്ത സോംബികൾ 

സായിപ്പിൻ മാരുടെ ഭാവനയിലെ

സിനിമ കഥയാകാം, മിത്താകാം. 

ഏതായാലും

ഒരു അപകർഷതാബോധവുമില്ലാതെ , നിസ്സംഗതയോടെ , പ്രതികരണശേഷി യില്ലാതെ  ഈ 

കടൽ കിഴവൻ മാർ 

ചെയ്യുന്ന പ്രാകൃത ചെയ്തികളോട്  മൗനം ദീക്ഷിക്കുന്ന 

വിശ്വാസ സമൂഹത്തെ 

കണ്ടപ്പോഴാണ് പെട്ടന്ന് എവിടെയോ കേട്ട  സോംബികളെ കുറിച്ച് ഗൂഗിളിൽ പരതാൻ തോന്നിയത്.




🪲

      കലഞ്ഞൂർജയകൃഷ്ണൻ 🪲

No comments:

Powered by Blogger.