വന്യമൃഗ ശല്യം രൂക്ഷം
Read
വന്യമൃഗ ശല്യം രൂക്ഷം
വടശേരിക്കര: ചിറ്റാർ സീതത്തോട് മേഖലയിൽ വന്യ മൃഗ ശല്യം രൂക്ഷമാകുന്നു. ചിറ്റാർ മീൻകുഴി കൊടിതോപ്പിൽ മേയാൻ അഴിച്ചുവിട്ടിരുന്ന 5 ആടുകൾ ഒരേ സമയം സമയം വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. വള്ളിപ്പുലിയാണ് ആടുകളെ ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. ഈട്ടിച്ചുവട് പുത്തൻപുരക്കൽ വിനോദിന്റേതാണ് ആടുകൾ. കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർ ചിറ്റാർ ഫോറെസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധം നടത്തിയ 30 ഓളം കർഷകർക്കെതിരെ പോലീസ് കേസെടുത്തു. വനം വകുപ്പ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
വളർത്തു മൃഗങ്ങളും കൃഷിയും നഷ്ടപ്പെടുന്നത് മാത്രമല്ല പുലി കടുവ ആന മുതലായ വന്യ ജീവികൾ കർഷകരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. നേരത്തെ കടുവയുടെ ആക്രമണത്തിലും, പന്നിയുടെ ആക്രമണത്തിലും ഈ പ്രദേശത്തു രണ്ടു പേര് മരണപ്പെട്ടിരുന്നു. നാട്ടിലിറങ്ങിയ കടുവാൻ ടാപ്പിംഗ് തൊഴിലാളിയെ കൊന്നതിനു ശേഷം ദിവസങ്ങളോളം നാട്ടിൽ ഭീതി പരാതി. തുടർന്ന് തിരിച്ചു കാട് കയറാൻ കഴിയാതിരുന്ന കടുവ ജന വാസ കേന്ദ്രത്തിൽ കിടന്നു ചത്തു.
വന്യ ജീവികളുടെ ആക്രമണം കാരണം വന ഭൂമിക്കു തൊട്ടടുത്തു കൃഷി ചെയ്യുന്നത് ഏറെയും കർഷകർ നിർത്തി വച്ചിരിക്കുകയാണ്. ഇതോടെ കൂടുതൽ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത് ഭീതിയോടെയാണ് ജനങ്ങൾ നേരിടുന്നത്. കുരങ്ങനാണ് കൃഷി നശിപ്പിക്കുന്നവയിൽ പ്രാമുഖ്യം. തേങ്ങാ, വാഴക്കുലകൾ എന്നിവ പരിപൂർണമായും നശിപ്പിക്കുകയാണ് ഇവ. കൂട്ടത്തോടെ എത്തുന്ന ഇവയെ പ്രധിരോധിച്ചാൽ അക്രമാസക്തരാകും. കിഴങ്ങു വർഗ്ഗങ്ങൾ പൂർണമായും നശിപ്പിക്കുന്നത് പന്നിയാണ്.
വന്യ ജീവികൾ കാട് വിട്ടു നാട്ടിലേക്കിറങ്ങുന്നതു തടയാൻ ധാരാളം പദ്ധതികളുണ്ടെങ്കിലും വനം വകുപ്പ് ഇതൊന്നും നടപ്പാക്കാറില്ല. മലയോര പഞ്ചായത്തുകളിലെ വനത്തോടു ചേർന്നു കിടക്കുന്ന മേഖലകളിൽ കർഷകർക്ക് ജീവിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് മീറ്റർ വീതിയിലും ആറ് മീറ്റർ ആഴത്തിലും ട്രഞ്ചുകൾ അടിയന്തിരമായി നിർമിക്കണം എന്ന പഞ്ചായത്തുകളുടെ നിർദ്ദേശം വനം വകുപ്പ് ചെവി കൊണ്ടിട്ടില്ല. ട്രഞ്ചുകളുടെ ഇരുഭാഗവും കീഴ്ഭാഗവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് കനാലുകൾ പോലെ സുരക്ഷിതമാക്കിയ ശേഷം വനാതിർത്തിയിൽ കമ്പിവേലികൾ പാകി ജനവാസ മേഖലയേയും വനത്തേയും വേർതിരിക്കണ മെന്നാണ് നിർദ്ദേശം. വന്യ ജീവികൾക്ക് അവയുടെ ആവാസവ്യവസ്ഥ വിട്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം ജീവിക്കാൻ ആവശ്യമായ ക്രമീകcരണങ്ങൾ അതാത് വന പ്രദേശങ്ങളിൽ ചെയ്യണ്ടതാണ്. കർണാടകയിലും തമിഴ്നാട്ടിലും ഒക്കെ ഇത്തരത്തിൽ ട്രഞ്ചുകൾ നിർമിച്ചിട്ടുണ്ട്. ആനമതിൽ, റെയിൽഫെൻസിങ് എന്നിവയും സ്ഥാപിക്കാവുന്നതാണ്.
അപകടങ്ങൾ എത്ര സംഭവിച്ചാലും വനം വകുപ്പ് നോക്ക് കുത്തിയായി തുടരുകയാണ്. മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നത് പോലെ വന്യ മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവക്കും ജീവഹാനി സംഭവിക്കുന്നു. വനം വകുപ്പിന്റെ മെല്ലെപ്പോക്ക് നയം കാരണം മനുഷ്യനും, വന്യ ജീവിക്കും ഒരുപോലെ ജീവ നഷ്ടം സംഭവിക്കുന്നു. മൃഗങ്ങൾ നാട്ടിലേക്കിറങ്ങി എന്ന വിവരം നൽകിയാലും വനം വകുപ്പ് ഉദ്യോഗസ്ഥർ ഓരോ ഒഴിവു കഴിവ് പറഞ് സ്ഥലം സന്ദർശിക്കാതെ തടി തപ്പുകയാണ് പതിവ്. ചില ഇടങ്ങളിൽ സ്ഥാപിച്ച സോളാർ വേലികൾ വനം വകുപ്പ് സംരക്ഷിക്കാത്തതു കൊണ്ട് കാലഹരണ പ്പെട്ടു പോകുകയും ചെയ്തു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഒന്നിൽ പുറമേ ഒന്നായി ആവർത്തിച്ചിട്ടും വനം വകുപ്പോ സർക്കാരോ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല.

Reviewed by Pen India News
on
May 13, 2022
Rating: 5

No comments: