ആഘോഷമാക്കി അവധിക്കാല ക്യാമ്പ് - തലച്ചിറ എസ് എൻ ഡി പി സ്‌കൂൾ


വടശേരിക്കര തലച്ചിറ എസ് എൻ ഡി പി സ്‌കൂളിൽ നടന്നു വന്നിരുന്ന അവധിക്കാല ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്ക് ക്യാമ്പ് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. ഹൃദയോത്സവം എന്ന് പേരിട്ടിരുന്ന ക്യാമ്പിൽ പതിവ് പാഠ്യ പദ്ധതികൾക്ക് പുറമെ കലാ, കായിക, സാംസ്കാരിക രംഗങ്ങൾക്ക് ഊന്നൽ നൽകിയിരുന്നു.



ആദ്യ ദിനം കുട്ടികളിൽ ഉറങ്ങി കിടക്കുന്ന അഭിനയ പാടവത്തെ തിരിച്ചറിയുന്നതിനുള്ള ആക്ടിവിറ്റികൾ നൽകി. തുടർന്ന് സദസ്സിനെ അഭിമുഖീകരിക്കുവാനും, പ്രസംഗ ശൈലി രൂപപ്പെടുത്തുന്നതിനും പ്രത്യേകം ക്‌ളാസ്സുകൾ നൽകി. അധ്യാപകനും നാടക് പതനതിട്ടയുടെ ജില്ലാ പ്രസിഡന്റുമായ മനോജ് സുനി, അധ്യാപകനും ജില്ലാ ട്രഷറാറുമായ കെ എസ് ബിനു തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. രണ്ടാം ദിവസം സ്മാർട് ഫോണിന്റെ സാധ്യതകളെ പ്രയോജന പ്പെടുത്തി ഷോർട് ഫിലിമുകളുടെ ഷൂട്ടിങ്, എഡിറ്റിങ് എന്നിവയിൽ ക്ലാസ്സുകൾ നൽകി. കുട്ടികൾ സ്വയം ഷോർട് ഫിലിം നിർമിച്ചു പ്രദർശിപ്പിച്ചു. തുടർന്ന് പ്രശസ്ത നടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ പരിപാടി അവതരിപ്പിച്ചു. അവസാന ദിനത്തിൽ നമുക്കും ജേർണലിസ്റ്റാകാം എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകനായ സതീഷ് കുമാർ ക്ലാസ്സെടുത്തു. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങൾ വാർത്താക്കളാക്കി മാധ്യമങ്ങൾക്കു അയച്ചു കൊടുക്കുന്നതിനായി കുട്ടികളുട ക്ലസ്റ്റർ രൂപീകരിച്ചു. തുടർന്ന് ചിത്രകാരനായ സഞ്ചു സജി ചിത്ര രചനനയിൽ ക്‌ളാസ്സുകളെടുത്തു.


വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതാ മോഹൻ ഉത്‌ഘാടനം ചെയ്ത ക്യാമ്പ്, സ്‌കൂൾ മാനേജർ പി കെ ശശിധരൻ,  സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗം സജീവ് കുമാർ, പി ടി എ പ്രസിഡണ്ട് വിനോദ് കുമാർ,  ഹെഡ്മിസ്ട്രസ് സിനിമോൾ എം എസ്, സ്‌കൂൾ ലീഡർ അർച്ചന പി  തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.