ടാർ മിക്സിങ് പ്ലാന്റിനെതിരെ ബി ജെ പി പ്രതിഷേധം
വടശ്ശേരിക്കര: അതീവ പ്രരിസ്ഥിതി ലോല പ്രദേശമായ തെക്കും മലയിൽ സ്ഥാപിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു. പ്ലാന്റ് ജനങ്ങളുടെ ആരോഗ്യത്തിനെ സാരമായി ബാധിക്കുന്നതാണെന്നു ആരോപിച്ചാണ് പ്രതിഷേധം ഉയർന്നത്. താരതമ്യേന ജനവാസ മേഖലയില്ലാത്ത പ്രദേശങ്ങളിൽ ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പകരം പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പടെ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് വലിയ പാരിസ്തിഥിതിക പ്രശനങ്ങൾ ഉണ്ടാക്കുന്നതാണ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ എന്ന ആരോപണമാണ് ഉയരുന്നത്.
അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെയും, വർദ്ധിച്ചു വരുന്ന ജലക്ഷാമത്തിന്റെയും അടിസ്ഥാനത്തിൽ പ്രദേശത്ത് നിലനിന്നിരുന്ന നിരവധി പാറമടകൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രകൃതി മലിനീകരണം രൂക്ഷമാകാൻ കാരണമാകുന്ന തരത്തിൽ ടാർ മിക്സിങ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിനു പഞ്ചായത്ത് അനുമതി കൊടുക്കരുതെന്നും ജനവാസമില്ലാത്ത കേന്ദ്രത്തിലേക്ക് പ്ലാന്റ് മാറ്റണമെന്നതുമാണ് പൊതുജനങ്ങളുടെ ആവശ്യം. പ്ലാന്റിന് അനുമതി കൊടുക്കുന്ന സാഹചര്യം ഉണ്ടായാൽ കുടിൽ കെട്ടി സമരം ആരംഭിക്കുമെന്ന് ബി ജെ പി അറിയിച്ചു.
ബി ജെ പി വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ അമ്പാട്ട് അധ്യക്ഷത വഹിച്ച പ്രധിഷേധ യോഗം ബി ജെ പി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വി എ സൂരജ് ഉത്‌ഘാടനം ചെയ്തു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ , ജില്ലാ സെക്രട്ടറി അഡ്വ . ഷൈൻ ജി കുറുപ്പ്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ, ബിനു സി മാത്യു , മണ്ഡലം സെക്രട്ടറി അനീഷ് നായർ, ഷാനവാസ്, ലിഞ്ചു സജി എന്നിവർ പ്രസംഗിച്ചു.
No comments: