കെവിഎംഎസ് തെരെഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

പത്തനംതിട്ട: കേരള വെള്ളാള മഹാസഭയുടെ ഡയറക്ടർ ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞു.  ഈ മാസം 24 ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് വിജ്ഞാപനം റദ്ദാക്കിയതിലൂടെ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് രണ്ടു മാസത്തേക്ക് തടഞ്ഞത്. പത്തനംതിട്ട ജില്ലാ കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷനാണ് തെരെഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 16 ന് പുറത്തിറക്കിയ തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ അപകാതകൾ പരിഗണിച്ചാണ് രണ്ടു മാസത്തേക്ക് വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്. കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന കേരള വെള്ളാള മഹാസഭയിൽ 20 ലക്ഷം അംഗങ്ങളുണ്ടെന്നാണ്  കണക്കാക്കപ്പെടുന്നത്.  ഇതിൽ മൂന്നിൽ ഒന്നങ്ങൾക്കുപോലും തെരെഞ്ഞെടുപ്പിൽ പ്രാധിനിത്യം ലഭിച്ചില്ലെന്നതാണ് പ്രധാന പരാതി. 



കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനം സംഘടനയുടെ ഭരണഘടനക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന്‌ കേരള വെള്ളാളമാഹാ സഭാ സംസ്ഥാന പ്രസിഡണ്ട് എൻ മഹേശൻ, സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞത് 25 ഡയറക്ടർ ബോർഡ് മെമ്പർമാരുണ്ടാകേണ്ട സ്ഥാനത്ത് 14 സ്ഥാനങ്ങളിലേക്ക് മാത്രമാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. വനിത  യുവജന വിഭാഗങ്ങൾക്കായി നിജ പ്പെടുത്തിയിരിക്കുന്ന സംവരണ മാനദണ്ഡവും കമ്മീഷൻ അട്ടിമറിച്ചു. മഹാ സഭയിൽ നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത യൂണിയനുകൾക്ക് ഡയറ്കടർ ബോർഡിൽ പ്രാധിനിത്യം കൊടുത്തു. എന്നാൽ കുടിശ്ശികയോ മറ്റ് അയോഗ്യതകളോ ഇല്ലാത്ത, നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത യുണിയനുകൾക്ക് പ്രാധിനിത്യം നനൽകിയില്ല. വാർഡ് നിർണയത്തിലെ അപാകതകൾ, ബൂത്ത് ക്രമീകരണത്തിലെ അപാകതകൾ, വോട്ടവകാശം നിഷേധിക്കൽ തുടങ്ങി നിരവധി ക്രമ വിരുദ്ധതത വിജ്ഞാപനത്തിൽ കടന്നു കൂടിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് നൂറു കണക്കിന് പരാതികൾ കമ്മീഷന് ലഭിച്ചുവെങ്കിലും ഒരു സിറ്റിംഗ് പോലും നടത്തിയില്ല. കമ്മീഷൻ ക്രമ വിരുദ്ധമായി ഇലക്ഷന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും, പക്ഷപാദപരമായി പെരുമാറുന്നുവെന്നും കാട്ടി ജില്ലാ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കൊറോണ കാരണം തടസ്സപ്പെട്ട മഹാ സഭയുടെ തെരെഞ്ഞെടുപ്പ് അംഗങ്ങളുടെ സംപൂർണ്ണ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടത് മഹാ സഭയുടെ ബാധ്യതയാണ്. ഇത് അടിയന്തിര പ്രാധാന്യത്തോടെ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും അവധിക്കാല ബഞ്ച് ഇടക്കാല ഉത്തരവിലൂടെ വിജ്ഞാപനം സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുകയാണെന്ന്‌ ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കേരള വെള്ളാള മഹാ സഭാ സംസ്ഥാന ഖജാൻജി രാജീവ് തഴക്കര, കെ വി എം എസ് എഡ്യൂകേഷണൽ സൊസൈറ്റി സെക്രട്ടറിയും ബോർഡ് മെമ്പറുമായ വേണുഗോപാലപിള്ള സീതത്തോട്, ഡയറക്ർ ബോർഡ് മെമ്പർ പി രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.


Special Correspondent/2022/kv/10-1267  

No comments:

Powered by Blogger.