സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത കുട്ടികളെ ആശീർവദിക്കും

 സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത കുട്ടികളെ ആശീർവദിക്കും



വി. കെ. എൻ. എം. വി. എച്ച്. എസ്. എസ് ൽ നടക്കുന്ന ലഹരി വിരുദ്ധ സെമിനാർ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ മെത്രാ പോലീത്ത സ്‌കൂളിലെ കുട്ടികളെ അനുഗ്രഹിച്ചാശീർവദിക്കും. 


വെബിനർ ഗൂഗിൾ മീറ്റിലൂടെ ജൂൺ 26 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കും. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വയ്യാറ്റുപുഴ എം സി വൈ എം യൂണിറ്റ് നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. "ലഹരി വിരുദ്ധ ബോധവത്കരണ യജ്ഞം" എന്നാണു പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നതെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ടി എച്ച് ഷൈലജ അറിയിച്ചു.  അധ്യാപകർ നേരിട്ടാണ് പരിപാടി സംയോജിപ്പിക്കുന്നത്.



പരിപാടി ഉത്ഘാടനം ചെയ്യുന്ന അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത പത്തനംതിട്ട രൂപത അധ്യക്ഷൻ ആണ്. യൂണിറ്റ് ഡയറക്ടർ ഫാ. ജോയ്‌സി പുതുപ്പറമ്പിൽ മുഖ്യ സന്ദേശം നൽകും. സ്‌കൂളിലെ പൂർവ്വ വിദ്യാർഥി കൂടിയായ  എം സി വൈ എം യൂണിറ്റ് യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജോബിൻ ബാബു ക്ലാസ്സ്‌ നയിക്കും. 



പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ നടപ്പിലാക്കി വരുന്ന കുട്ടികളുടെ സമഗ്ര വികസനം എന്ന ലക്ഷ്യത്തെ മുൻ നിർത്തി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ലഹരിവിരുദ്ധ ബോധവത്കരണ യന്ജം നടക്കുക.  നേരത്തെ പ്രവേശനോത്സവം ഗംഭീരമാക്കിയ സ്‌കൂളിലെ കുട്ടികൾ പ്രകൃതി ദിനവവും വായനാ ദിനവും ആഘോഷമാക്കി നടത്തിയിരുന്നു. 

No comments:

Powered by Blogger.