കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പെട്ടന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്നും ഗുലേറിയ മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി : മതിയായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതല്‍ അപകടകാരിയാകുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.
ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിച്ച ബ്രിട്ടണില്‍ നിന്നും ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ അതേ ശ്രേണിയിലുള്ളതാണ് ഡെല്‍റ്റ പ്ലസ്. ഇതില്‍ നിന്ന് ചെറിയ മാറ്റം മാത്രമുള്ള പുതിയ വകഭേദത്തേയാണ് ഇപ്പോള്‍ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പെട്ടന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്നും ഗുലേറിയ മുന്നറിയിപ്പ് നല്‍കി
No comments: