അയ്യപ്പനെ വീണ്ടും അവഹേളിച്ച് യുവാവ്


ചിറ്റാർ: ശബരിമല അയ്യപ്പന്റെ ചിത്രം വികൃതമാക്കി വരച്ച് യുവാവ്. ഇത് രണ്ടാം തവണയാണ് യുവാവ് ഹൈന്ദവ ആരാധനാ മൂർത്തികളെ അവഹേളിക്കുന്ന തരത്തിൽ കാർട്ടൂണിസ്റ്റ്‌ എന്ന വ്യാജേന ചിത്രം വരച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. സീതത്തോട് നിവാസിയായ ഷാജി പി ഏബ്രഹാം എന്നയാളാണ് കലാപത്തിലേക്ക് വരെ നയിക്കാവുന്ന ധർമിക വിരുദ്ധ പ്രവർത്തനം തുടർച്ചയായി നടത്തുന്നത്


ശബരിമല വിഷയം കത്തിനിന്നപ്പോൾ ഹൈന്ദവ സ്ത്രീകളെയും ആരാധനാ രീതികളെയും അവഹേളിക്കുന്ന രീതിയിൽ വരച്ച് പോസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രധിഷേധമുയർന്നപ്പോൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു. ഇതോടെ പ്രധിഷേധം തണുത്തു. കൊറോണ ക്കാലത്ത് അയ്യപ്പൻ പട്ടിണി കിടന്ന് മെലിത്തു പോയന്ന രീതിയിലാണ് വര പ്രദർശിപ്പിച്ചിരിക്കുന്നത്. കാർട്ടൂണാണെന്നു സ്വയം വിശേഷിപ്പിക്കുന്നുവെങ്കിലും ചിത്രം നിറയെ എഴുത്തുകുത്തുകളാണ്. ഇവയെല്ലാം ഹൈന്ദവ സമൂഹത്തെ അങ്ങേ അറ്റം അവഹേളിക്കുന്നതാണ്.


വിവരം ഇയാളുടെ ശ്രദ്ധയിൽ പ്പെടുത്തുമ്പോൾ ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന പരാതികളാണ് നിരവധി കോണുകളിൽ നിന്നുയരുന്നത്. താൻ കമ്യൂണിസ്‌റ്റ്‌ അനുഭാവി ആണെന്നും, കാർട്ടൂൺ അക്കാദമിയുടെ ഉന്നത നേതാവാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് പറയപ്പെടുന്നത്.

നിരന്തരമായി മതസൗഹാർദ്ദം തടസ്സപെടുത്തുന്നതിന് എതിരെ ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. കാർട്ടൂണിസ്റ്റാണെന്നു പറയുമ്പോഴും ഹൈന്ദവ ദേവതകളെ മാത്രം അധിക്ഷേപിക്കുന്ന തരത്തിലാണ് ഇയാളുടെ ഇടപെടലുകൾ.

No comments:

Powered by Blogger.