ലഹരി വിരുദ്ധ സെമിനാർ നടത്തി
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വയ്യാറ്റുപുഴ വി കെ എ എൻ എം സ്കൂൾ മാനേജ്മെന്റും, അദ്ധ്യാപകരുടെ കൂട്ടായ്മയും ചേർന്ന് ലഹരി വിരുദ്ധ വെബിനാർ നടത്തി. സെമിനാർ അഭി : മാർ ഐറേനിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ യുവാക്കളെ വഴി തെറ്റിക്കുന്ന ലഹരി മാഫിയയെ പ്പറ്റി നിരവധി വാർത്തകളാണ് വരുന്നതെന്നും, നമ്മുടെ കുട്ടികളെ ചെറുപ്പം മുതൽ തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പറഞ്ഞു മനസ്സിലാക്കത്തമെന്നും അദ്ദേഹം പറഞ്ഞു.
എം സി വൈ എം വയ്യാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടത്തിയത്. ഹെഡ്മിസ്ട്രസ്സ് റ്റി എച്ച് ഷൈലജ, പിറ്റി എ പ്രസിഡൻഡ് സതി സി കെ, ഫാദർ ജോയ്സി പുതുപ്പറമ്പിൽ, ജോബിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
No comments: