വാർത്താ വായനാവതരണ മത്സരം തരംഗമാക്കി വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് എസ്
വാർത്താ വായനാവതരണ മത്സരം തരംഗമാക്കി വയ്യാറ്റുപുഴ വി കെ എൻ എം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിൽ വയ്യാറ്റു പുഴ എന്ന സ്ഥലത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായ വി കെ എൻ എം വി എച്ച് എസ് എസ് സ്‌കൂളിൽ നടക്കുന്ന വാർത്താ വായനാവതരണ മത്സരം ശ്രദ്ധേയമാകുന്നു. എൽ പി, യുപി, ഹൈ സ്‌കൂൾ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നു എന്നാണു സംഘാടകർ നൽകുന്ന വിവരം.
ഇതിനായി കുട്ടികളുടെ വീട്ടിൽ മികച്ച ഒരുക്കങ്ങളാണ് നടക്കുന്നത്. രക്ഷ കർത്താക്കൾ കുട്ടികൾക്ക് വേണ്ട സഹായം നൽകുന്നു. മത്സരത്തിലേക്ക് അയക്കുന്ന എൻട്രികൾ മികച്ചവയാക്കാൻ അധ്യാപകരും ത്രീവ്ര പരിശ്രമത്തിലാണ്. കേരള സർക്കാർ മുൻ അണ്ടർ സെക്രട്ടറി ഡോക്ടർ എസ് കെ രാധാകൃഷ്ണൻ, സംസ്ഥാന ബാല സാഹിത്യ അക്കാദമി പ്രസിഡണ്ട് റജി മലയാലപ്പുഴ, തിരക്കഥാ കൃത് സജിത്ത് പഗോമത്ത് എന്നിവരാണ് വിധി കർത്താക്കൾ. ഡോക്ടർ എസ് കെ രാധാകൃഷ്ണൻ സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയാണ്.
വായനാ ദിനമായ 19 ന് വിജയിയെ പ്രഖ്യാപിക്കും. അന്ന് 11.30 മുതൽ വിർച്വൽ സമ്മേളനം നടക്കുമെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് എച്ച് ഷൈലജ അറിയിച്ചു. സമ്മേളനം മുൻ എം എൽ എ യും സ്‌കൂളിന്റെ മാനേജരുമായ പുനലൂർ മധു ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങൾ ഉൾപ്പടെ പണ്ടെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പുസ്തകങ്ങളും വിജയികൾക്ക് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ വായനയും, പഠിത്തവും, ആക്റ്റിംഗും, ചിത്രീകരണവുമാണ് നടക്കുന്നതതെന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്. അധ്യാപകരുടെ സമ്പൂർണ സഹകരണമാണ് പരിപാടിയുടെ വിജയമെന്ന് മാനേജ്‌മന്റ് പ്രധിനിധി വേണുഗോപാലപിള്ള സീതത്തോട് അറിയിച്ചു.
No comments: