വയ്യാറ്റുപുഴ എന്ന അവികസിത ഗ്രാമത്തിലെ പൊന്നോമനകളെ തേടി ഗിന്നസ് പക്രു

വയ്യാറ്റുപുഴയിലെ പൊന്നോമനകളെ തേടി ഗിന്നസ് പക്രു



പത്തനംതിട്ട: വയ്യാറ്റുപുഴ വി കെ എൻ എം ഹയർസെക്കൻഡറി സ്കൂളിലെ കൊച്ചു മിടുക്കൻമാരുടെയും, മിടുക്കികളുടെയും കലാ ശേഷി പരിഭോഷിപ്പിക്കാൻ ഇനി  ഗിന്നസ്സ് പക്രുവും. ആദ്യ ഘട്ടത്തിൽ നിർദ്ധനരായ രണ്ട് കുട്ടികളുടെ കലാ പരമമായ ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വയം തയ്യാറായി അദ്ദേഹം മുന്നോട്ടു വന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളിലെ കുട്ടികൾ ആരംഭിക്കുന്ന യു ട്യൂബ് ബെയ്സ്ഡ് കുട്ടിക്കൂട്ടം ടി വി വായനാ ദിനത്തിൽ ഗിന്നസ്സ് പക്രു ഉദ്ഘാടനം ചെയ്യും. 


വളരെ പരിമിതമായ സാഹചര്യങ്ങളിൽ മുന്നോട്ട് പോകുകയായിരുന്ന സ്കൂളിൽ വൻ വികസന പ്രവർത്തനങ്ങളുമായി കേരള വെള്ളാള സഭാ മാനേജ്മെന്റ്  രംഗത്തെത്തിയതിനിടയിലാണ് ഗിന്നസ് പക്രു മുന്നോട്ട് വന്നിരിക്കുന്നത്.



മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് അജയ് കുമാർ. ഗിന്നസ് പക്രു. എന്നാണ് താരത്തിൻ്റെ വിളി പേര്. ഒരു മുഴു നീള ചിത്രത്തിൽ അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പ്രത്യേകതയാണ് താരത്തെ ഗിന്നസ് ബുക്കിൽ എത്തിച്ചത്. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപിൽ നായകൻ ആയിരുന്നു.


കുട്ടിയും കോലും എന്ന ചിത്രത്തിൽ കൂടെയാണ് താരത്തിന് രണ്ടാമതും റെക്കോർഡ് കിട്ടിയത്. 2013ലാണ് ഈ ചിത്രം റിലീസ് ആവുന്നത്. ഗിന്നസ് പക്രു  തന്നെയാണ് ഇത് സംവിധാനം ചെയ്തതും.


ഗായത്രി മോഹനാണ് പക്രുവിൻറെ ഭാര്യ. 2006ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താരം ഇന്നത്തെ നിലയിൽ എത്തിയത്. ചെറുപ്പത്തിൽ താൻ നേരിടേണ്ടി വന്ന പരിഹാസങ്ങളും വിമർശനങ്ങളും ഒക്കെ നേരിടാൻ അമ്മയാണ് പ്രചോദനം നൽകിയത്. 


No comments:

Powered by Blogger.