കൊക്കാത്തോട് വയക്കരയിലും സ്‌പോടകവസ്തു ശേഖരമെന്ന് സംശയം
പത്തനംതിട്ട : കൊക്കാത്തോട് വയക്കരയിലും സ്‌പോടകവസ്തു ശേഖരമുണ്ടന്ന സംശയത്തെ തുടർന്ന് തിരച്ചിൽ നടത്തുന്നതായി വാർത്ത. പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം ഭീകരബന്ധമെന്ന കാര്യം ഉറപ്പിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്.
കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ സംഘം ഇന്നലെ സ്പോടക വസ്തുക്കൾ കണ്ടെടുത്ത സ്ഥലം പരിശോധിക്കാനിരിക്കെ ആണ് കൊക്കാ തോട്ടിലെ വിവരങ്ങളും ഉയർന്നു വരുന്നത്. ഉത്തർപ്രദേശിൽ പിടിയിലായ മലയാളി ഭീകരൻ നൽകിയ മൊഴിയാണ് പത്തനാപുരത്തേക്കുള്ള അന്വേഷണത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ടുമാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.
No comments: