വയ്യാറ്റുപുഴയിൽ പുലിയിറങ്ങിയതായി സംശയം
വയ്യാറ്റുപുഴയിൽ പുലിയിറങ്ങിയതായി സംശയം
ചിറ്റാർ: വയ്യാറ്റുപുഴ, മീൻകുഴി തെക്കേക്കര തടത്തിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. തടത്തിൽ തോമസിന്റെ വളർത്തു നായ്ക്കളിൽ ഒന്നിനെ വന്യജീവി ആക്രമണത്തിന് സമാനമായ രീതിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുലിയുടെ സാമിപ്യം സംശയിക്കപ്പെട്ടത്. പുലിയുടേതിനു സമാനമായ കാൽ പാദങ്ങളുടെ പാടുകളും കണ്ടു.
പുലിയെ നേരിട്ടു കണ്ടതായും ചിലർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വെളുപ്പിനോടു കൂടിയാണ് പുലിയെ കണ്ടതെന്നു പറയപ്പെടുന്നത്. ഇതോടെ സമീപത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി. ചിറ്റാർ ഫോറെസ്റ്റ് സ്റ്റേഷനിലെ പ്രത്യേക ടീം സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കൽ, ജോർജ് തെക്കേൽ, ബിജോഷ് മാത്യു എന്നിവരും സ്ഥലം സന്ദർശിച്ചു.
മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവാകുകയാണ്. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങിവരുന്നത് ഫെൻസിങ്ങ് സ്ഥാപിച്ച് തടയുന്നതിനുള്ള പദ്ധതികളെല്ലാം ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്.
No comments: