റീസ്ട്രക്ചറിങ്ങ് തൊഴിലാളിവിരുദ്ധം - കേരള വൈദ്യുതി മസ്ദൂർ സംഘം B M S
റീസ്ട്രക്ചറിങ്ങ് തൊഴിലാളിവിരുദ്ധം - കേരള വൈദ്യുതി മസ്ദൂർ സംഘം B M S
കെഎസ്ഇബി മാനേജ്മെന്റ് അംഗീകൃത സംഘടനകൾക്ക് നൽകിയ കരട് പുന:സംഘടനാ റിപ്പോർട്ട് പരിഹാസ്യം തന്നെ. ബോർഡ് നൽകിയ നിർദ്ദേശങ്ങൾ ഭൂരിഭാഗവും കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾ താറുമാറാക്കുന്നതുമാണ്.
സെക്ഷൻ ഓഫീസുകളെ ദുർബലമാക്കി മെയിന്റനൻസ് ജോലികൾ സബ് ഡിവിഷനുകളിലേക്ക് മാറ്റുന്നതു പോലുള്ള പരിഷ്ക്കാരങ്ങൾ വൈദ്യുതി വിതരണ മേഖലയെ തകർക്കുവാനേ ഉപകരിക്കുകയുള്ളൂ. പുന:സംഘടനയെന്നത് സ്ഥാപനത്തിന്റെ കാര്യക്ഷമത ഉയർത്തി ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നത് ആകണം.തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടും തൊഴിലാളികളിൽ അമിതഭാരം അടിച്ചേൽപ്പിച്ചു കൊണ്ടും കരാർവൽക്കരണം നടപ്പിലാക്കിയും ഈ ലക്ഷ്യം കൈവരിക്കാമെന്ന വ്യാമോഹം മാനേജ്മെന്റ് ഉപേക്ഷിച്ചേ മതിയാകൂ.
*സ്ഥിര സ്വഭാവമുള്ള ജോലിക്ക് സ്ഥിരം ജീവനക്കാരെ തന്നെ നിയോഗിക്കണം. കരാർവൽക്കരണം അംഗീകരിക്കാനാവില്ല.
മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ പലതും *അംഗീകരിക്കാനാവാത്തതു കൊണ്ടു തന്നെ* അംഗികാരം ഉള്ളതും ഇല്ലാത്തതുമായ ട്രേഡ് യൂണിയനുകളിൽ നിന്ന് ശരിയായ വിധത്തിലുള്ള പുന:സംഘടനാ നിർദ്ദേശങ്ങൾ സ്വീകരിച്ച് അഭിപ്രായ സമന്വയത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. സ്ഥാപനം നിലനിൽക്കേണ്ടത് തൊഴിലാളികളുടെയും നാടിന്റെയും ആവശ്യമാണ്. *അതുകൊണ്ട് റീസ്ട്രക്ചറിങ് വേണം. പക്ഷേ അത് തൊഴിലാളി പക്ഷമായിരിക്കണം. സ്ഥാപനത്തെ കാര്യക്ഷമമാക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കണം* തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ മൂലം വൈദ്യുതി വിതരണ മേഖലയിൽ HT < ലൈനുകൾക്കും പ്രതിഷ്ഠാപനങ്ങൾക്കും ധാരാളം നാശനഷ്'ടങ്ങൾ സംഭവിക്കുകയും തന്മൂലം ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള വൈദ്യുതി തടസ്സം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാനും തടസ്സം വന്നാൽ കാലതാമസം കൂടാതെ വിതരണ മേഖല പുനരുജ്ജീവിപ്പിക്കുവാനും ഉതകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ജീവനക്കാരിൽ നിന്ന് സ്വീകരിക്കുവാനും , കേന്ദ്ര പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുവാനും ഉദ്ദേശിക്കുന്നതായി ബഹു ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചിരിന്നു.
യുജി കേബിൾ, എ ബി സി, കവേഡ് കണ്ടക്ടർ ഇവ ഉപയോഗിച്ച് പ്രവർത്തികൾ ഒറ്റയ്ക്കോ അവയുടെ കോമ്പിനേഷനോ ആയി പ്രയോജനപ്പെടുത്താവുന്നതാണ്. പ്രധാന ഇലവൻ കെവി ലൈനുകളിൽ വൈദ്യുതി തടസ്സം കുറയ്ക്കുന്നതിനായി ആർ എം യു സംവിധാനമോ ലോഡ് ബ്രേക്ക് സ്വിച്ച് സംവിധാനമോ ഉപയോഗിച്ചും വിതരണ രംഗം ആധുനികവൽക്കരിക്കാവുന്നതാണ്. ഉർജ്ജ മേഘല ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെന്റ് 771 സെക്ഷൻ ഓഫീസുകളിലായി ആയിരക്കണക്കിന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ജനങ്ങൾക്ക് തടസ്സം കൂടാതെ വൈദ്യുതി നൽകുവാനും ഊർജ്ജ മേഘലയെ സംരക്ഷിയ്ക്കാനും ഉള്ള പ്രവർത്തനവുമായി കേന്ദ്ര ഗവൺമെൻറ്റ് മുൻപോട്ട് പോകുമ്പോൾ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവും ആയ നിലപാട് ആണ് കേരളത്തിൽ ബോർഡ് മാനേജ്മെന്റ് കൈക്കൊള്ളുന്നത്. ഇടതുപക്ഷ ഗവൺമെന്റ് മോഡൽ സെക്ഷൻ പരിഷ്കരണം കൊണ്ടു വന്ന് ജീവനക്കാരുടെ എണ്ണം വെട്ടികുറച്ച് തൊഴിലാളികളെ വഞ്ചിച്ചു. ഇപ്പോൾ റീസ്ട്രക്ചറിംഗ് എന്ന പരിഷ്ക്കരണം കൊണ്ടുവരുന്നതിലൂടെ ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കുകയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടിക്കൊണ്ട് ഇരിക്കുന്ന സേവനങ്ങൾക്ക് കാലതാമസം നേരിടുകയും ചെയ്യും. സ്വകാര്യവൽക്കരണത്തിന് ഉള്ള ആദ്യ പടിയിലേയ്ക്ക് കൊണ്ട് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം . നിലവിൽ ഉള്ള 33314 ജീവനക്കാരെ 27 175 ആക്കി കുറക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷൻ പറഞ്ഞിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷനിലെ ജീവനക്കാർ എല്ലാവരും KSEB യിലെ ഇടത് സംഘടനകളിലെ ഓഫിസർമാർ ആയിരുന്നു എന്നതു കൊണ്ട് ഈ മാറ്റം എവിടെ നിന്ന് വന്നു എന്ന് തൊഴിലാളികൾക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇപ്പോൾ തന്നെ ഏതാണ്ട് ആയിരക്കണക്കിന് ജീവനക്കാർ വിരമിച്ചിരിക്കുന്നു. ഇവിടെ എല്ലാം പുറം വാതിൽ നിയമനം നടത്തുകയും ചെയുമ്പോൾ ഇത് ആരെ സംരക്ഷിക്കുന്നതിനാണ് ? കമ്പ്യൂട്ടറിൽ ഫീഡ് ചെയ്താൽ പരാതികൾ പരിഹരിക്കുവാൻ സാധിക്കില്ല. അതിന് ജീവനക്കാർ തന്നെ വേണം എന്ന് മനസിലാക്കണം. ഈ മേഖലയിൽ ജീവനക്കാർ സ്വന്തം വാഹനം ഉപയോഗിക്കുന്നതു കൊണ്ടാണ് പരാതികൾ പരിഹരിച്ചു പോകുന്നത്. ഇനിയും ജീവനക്കാരുടെ എണ്ണം കുറച്ചാൽ നമ്മുടെ സേവനം ജനങ്ങൾക്ക് അപ്രാപ്യമാകും. അതോടെ ഈ പൊതുമേഘല ഇല്ലാതെ ആകും. കേന്ദ്ര സർക്കാരിനെ കുറ്റം പറയുകയും ഇവിടെ സ്വകാര്യവൽക്കരണത്തിന് ചരട് വലിക്കുകയും ചെയ്യുന്ന സമീപനം നിർത്തണം എന്ന് കേരള വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന സമതി അവിശ്യപ്പെടുന്നു.
No comments: