കണ്ടൈൻറ്മെൻറ് സോൺ നിർബന്ധനകൾ തുടർച്ചയായി ലംഘിച്ച് സി പി എം: കേസെടുക്കാൻ മടിച്ച് പോലീസ്

കണ്ടൈൻറ്മെൻറ് സോൺ നിർബന്ധനകൾ തുടർച്ചയായി ലംഘിച്ച് സി പി എം: കേസെടുക്കാൻ മടിച്ച് പോലീസ്


വടശേരിക്കര: ചിറ്റാർ സീതത്തോട് പഞ്ചായത്തുകൾ കണ്ടൈൻമെൻറ് സോണായി നില നിർത്തിയിരിക്കുന്ന സാഹചര്യത്തിലും നൂറു കണക്കിന് സി പി എം പ്രവർത്തകർ തെരുവിൽ കൂട്ടം ചേർന്ന് സമരം നടത്തി.  സീതത്തോട് ടൗണിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചിറ്റാർ ടൗണിൽ സിപിഎം പ്രവർത്തകർ പോസ്റ്റോഫീസ് ഉപരോധിക്കുകയും മണിക്കൂറുകളോളം റോഡ് തടസ്സപ്പെടുത്തുകയും ചെയ്തു. രണ്ടു പ്രദേശങ്ങളും കണ്ടൈമെന്റ് സോണുകളായിട്ടും പോലീസ് തടയാൻ ശ്രമിച്ചില്ല.  ക്രമാതീതമായി പ്രവർത്തകർ കൂട്ടം കൂടിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല.


ഈ പ്രദേശങ്ങൾ കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിച്ചതിനു ശേഷം നിരവധി തവണ സി പി എം പ്രവർത്തകർ കൂട്ടം ചേർന്ന് സമരങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞയിടെ 30 ഓളം പ്രവർത്തകർ പോസ്റ്റോഫിസിനു മുൻപിൽ സമരം നടത്തിയെങ്കിലും പോലീസ് കേസെടുത്തതായി അറിവില്ല. ചിറ്റാർ ടൗണിൽ വാഹന പാർക്കിങ് പോലും അനുവദിക്കാത്ത സമയത്താണ് സി പി എം പ്രവർത്തകർ കൂട്ടം ചേർന്ന് സമരം നടത്തുന്നത്.


കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കെ ജനങ്ങൾ കൂട്ടം കൂടരുതെന്ന നിർദ്ദേശമാണ് മെഡിക്കൽ സംഘങ്ങൾ നൽകുന്നത്. സി പി എം പ്രവർത്തകർ കൂട്ടം കൂടുന്നതിനെതിരെ പ്രതികരിക്കുന്ന പോലീസിനെതിരെ ഭീഷണി മുഴക്കിയാണ് സംഘം ചേരൽ തുടരുന്നത്. എന്നാൽ സാമൂഹിക അകലവും മറ്റു നിബന്ധനകളും പാലിച്ചു ബി ജെ പി പ്രവർത്തകർ നടത്തുന്ന സമരത്തിനെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

No comments:

Powered by Blogger.