കോവിഡ് മരണം: ഒ.ബി.സി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ


കോവിഡ് മരണം: ഒ.ബി.സി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

കോവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.  

മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്സിഡിയുമാണ്.  വായ്പാ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്.  വാര്‍ഷിക പലിശ നിരക്ക്-6%.

പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവുമുള്ളവര്‍ അവരുടെ വിശദാംശങ്ങള്‍ ജൂണ്‍ 28 നകം www.ksbcdc.com  എന്ന കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 


പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും  വെബ്സൈറ്റില്‍ ലഭ്യമാണെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 9447710033


News desk

No comments:

Powered by Blogger.