കൊറോണയും വന്യജീവിയും: എന്ത് ചെയ്യും മലയോര കർഷകർ?
മലയോര മേഖലയിൽ കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യ മൃഗങ്ങളിൽ മുന്തിയ സ്ഥാനം ആനക്ക് തന്നെയാണ്. വാഴ തോട്ടങ്ങൾ നശിപ്പിക്കുകയാണ് ഇഷ്ട വിനോദം. കാട്ടരുകുകളിൽ മാലിന്യം തള്ളുന്നത് ആനയെ ആകർഷിക്കുന്നു. വനാതിർത്തികളിൽ ഫല വൃക്ഷങ്ങൾ നട്ടു വളർത്തുന്നതും കാട്ടാനകൾക്ക് പ്രിയമാണ്. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് വാഴത്തോപ്പിലെത്തിയ ആന കക്കാട്ടാറിലേക്കു തെന്നി വീഴുകയും നദിയിലൂടെ പമ്പയാറ്റിലെത്തി മറു കര കടന്ന് ഒരാളെ ചവിട്ടി കൊല്ലുകയും ചെയ്തിരുന്നു.
കാട്ടു പന്നിയാണ് മറ്റൊരു ശല്യക്കാരൻ. വനങ്ങളോട് ചേർന്നുള്ള റബ്ബർ പുരയിടങ്ങളിൽ വിളവെടുപ്പ് നിലച്ചതോടെ അടിക്കാടുകൾ വളരുകയും കാട്ടു പന്നികൾ ഈ അടിക്കാടുകളിൽ വാസ സ്ഥാനമൊരുക്കി പ്രചനനം നടത്തുകയും ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതോടെ കാട്ടു പന്നിക്ക് പരിണാമം സംഭവിച്ചു നട്ടു പന്നികളെപോലെ കൃഷിയിടങ്ങളിൽ സ്വൈര്യ വിഹാരം നടത്തുകയാണ്. ആയിരക്കണക്കിന് മനുഷ്യർക്കാണ് കാട്ടു പന്നിയുടെ ആക്രമണമേറ്റിട്ടുള്ളത്. ഷെഡ്യൂൾ 3 ൽ പെടുന്ന കാട്ടു പന്നിയെ സ്വ ജീവൻ രക്ഷിക്കുന്നതിന് പോലും ആക്രമിക്കാൻ സാധ്യമല്ല. കാട്ടു പന്നിയുടെ ആക്രമണത്തിൽ വടശേരിക്കര അരീക്കക്കാവിൽ ഒരാൾ മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ.
നാട്ടുമൃഗങ്ങളിൽ ആകൃഷ്ടമായി പുലി പതിവായി കാട് വിട്ടു നാട്ടിലേക്കിറങ്ങുന്നു. ആഴ്ചകൾക്കു മുൻപ് വയ്യാറ്റു പുഴയിൽ പുലി ഇറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. അട്ടത്തോട്ടിലും കഴിഞ്ഞ ആഴ്ച പുലി ഇറങ്ങി വളർത്തുനായയെ കടിച്ചു കൊന്നു. ഒരു വർഷത്തിന് മുൻപ് കടുവ നാട്ടിലിറങ്ങി ഒരാളെ കൊല്ലുകയും ആഴ്ചകളോളം ഭീതി പരത്തുകയും ചെയ്തു. ആട് പശു, എരുമ എന്നീ വളർത്തുമൃഗങ്ങൾക്ക് വന്യ ജീവികളുടെ നാടിറക്കം വലിയ ഭീഷണി ആകുകയാണ്. കുരങ്, കുറുക്കൻ തുടങ്ങി മലയണ്ണാൻ വരെ മനുഷ്യരെ ആക്രമിക്കുന്നത് പതിവാകുന്നു. കർഷകർക്ക് കൃഷി ഇടങ്ങളിൽ വിളവെടുക്കുവാൻ പോലും പോകാൻ ഭീതി പരത്തുന്ന കാലത്തിലേക്ക് മാറിയിരിക്കുകയാണ് മലയോര പ്രേദേശത്തെ കാർഷിക മേഖല.
വന്യ ജീവികൾ കാട് വിട്ടു നാട്ടിലേക്കിറങ്ങുന്നതു തടയാൻ ധാരാളം പദ്ധതികളുണ്ടെങ്കിലും വനം വകുപ്പ് ഇതൊന്നും നടപ്പാക്കാറില്ല. മലയോര പഞ്ചായത്തുകളിലെ വനത്തോടു ചേർന്നു കിടക്കുന്ന മേഖലകളിൽ കർഷകർക്ക് ജീവിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് മീറ്റർ വീതിയിലും ആറ് മീറ്റർ ആഴത്തിലും ട്രഞ്ചുകൾ അടിയന്തിരമായി നിർമിക്കണം എന്ന പഞ്ചായത്തുകളുടെ നിർദ്ദേശം വനം വകുപ്പ് ചെവി കൊണ്ടിട്ടില്ല. ട്രഞ്ചുകളുടെ ഇരുഭാഗവും കീഴ്ഭാഗവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് കനാലുകൾ പോലെ സുരക്ഷിതമാക്കിയ ശേഷം വനാതിർത്തിയിൽ കമ്പിവേലികൾ പാകി ജനവാസ മേഖലയേയും വനത്തേയും വേർതിരിക്കണ മെന്നാണ് നിർദ്ദേശം. വന്യ ജീവികൾക്ക് അവയുടെ ആവാസവ്യവസ്ഥ വിട്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം ജീവിക്കാൻ ആവശ്യമായ ക്രമീകcരണങ്ങൾ അതാത് വന പ്രദേശങ്ങളിൽ ചെയ്യണ്ടതാണ്. കർണാടകയിലും തമിഴ്നാട്ടിലും ഒക്കെ ഇത്തരത്തിൽ ട്രഞ്ചുകൾ നിർമിച്ചിട്ടുണ്ട്. ആനമതിൽ റെയിൽഫെൻസിങ് എന്നിവയും സ്ഥാപിക്കാവുന്നതാണ്.
അപകടങ്ങൾ എത്ര സംഭവിച്ചാലും വനം വകുപ്പ് നോക്ക് കുത്തിയായി തുടരുകയാണ്. മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നത് പോലെ വന്യ മൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവക്കും ജീവഹാനി സംഭവിക്കുന്നു. വനം വകുപ്പിന്റെ മെല്ലെപ്പോക്ക് നയം കാരണം മനുഷ്യനും, വന്യ ജീവിക്കും ഒരുപോലെ ജീവ നഷ്ടം സംഭവിക്കുന്നു. മൃഗങ്ങൾ നാട്ടിലേക്കിറങ്ങി എന്ന വിവരം നൽകിയാലും വനം വകുപ്പ് ഉദ്യോഗസ്ഥർ ഓരോ ഒഴിവു കഴിവ് പറഞ് സ്ഥലം സന്ദർശിക്കാതെ തടി തപ്പുകയാണ് പതിവ്. ചില ഇടങ്ങളിൽ സ്ഥാപിച്ച സോളാർ വേലികൾ വനം വകുപ്പ് സംരക്ഷിക്കാത്തതു കൊണ്ട് കാലഹരണ പ്പെട്ടു പോകുകയും ചെയ്തു.
കൊറോണ പരത്തുന്ന കർഷകരുടെ പട്ടിണിക്ക് ആക്കം കൂട്ടുകയാണ് വനം വകുപ്പ്
No comments: