കോഴഞ്ചേരി ആസ്ഥാനമായ സ്വകാര്യ ബാങ്ക് കൊള്ള

കോഴഞ്ചേരി ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനം വായ്പ എടുത്തവരിൽ നിന്ന് അധിക പണം ഈടാക്കുന്നുവെന്നു വ്യാപക പരാതി ഉയരുന്നു.  ലോക്ഡൗൺ സമയത്തും കളക്ഷൻ ഏജന്റുകൾ വീടുകൾ കയറി ഇറങ്ങി പണപ്പിരിവ് നടത്തിയത് ഗുരുതര കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന് വിലയിരുത്തൽ.


കോഴഞ്ചേരി ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനം അയൽക്കൂട്ടം വഴി രണ്ടു വർഷം മുൻപ് 60,000 രൂപ വായ്പ നൽകിയതായി പറയപ്പെടുന്നു. മാസം 3110 രൂപ ക്രമത്തിൽ 24 മാസം കൊണ്ട് അടച്ചു തീർക്കേണ്ട പണമായിരുന്നു ഇത്. മുൻ വ്യവസ്ഥപ്രകാരം വായ്പ എടുത്തവർ ആകെ 74,640 രൂപ അടച്ചു തീർത്ത് 24 മാസത്തിനുള്ളിൽ വായ്പ ക്ളോസ് ചെയ്യുന്നതിന് അപേക്ഷ കൊടുത്തെങ്കിലും കൂടുതൽ തുക അടക്കാൻ ബാങ്ക് പ്രതിനിധികൾ അറിയിക്കുകയായിരുന്നു.


ലോക്ക്ഡൗൺ സമയത്ത് മൂന്നു മാസം പണം പിരിക്കാൻ കഴിഞ്ഞില്ലെന്നും അതിന്റെ പിഴയായി 2400 രൂപ കൂടി അടച്ചു തീർത്താൽ മാത്രമേ ലോൺ ക്ലോസ് ചെയ്യാൻ കഴിയുകയുള്ളുവെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.  ഈ തുക അടച്ചില്ലെങ്കിൽ തൊഴിലുറപ്പു പണിയുടെ പണം ക്രെഡിറ്റ് ചെയ്യുന്ന ബാങ്ക് അകൗണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനം ലീൻ ചെയ്തിരിക്കുകയാണെന്നും, പണം അതിൽ നിന്ന് വസൂലാക്കുമെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത് പറയുന്നത്.  ലോക്ഡൗൺ  കാലത്ത് നാമമാത്രമായ പണി മാത്രമാണ് തൊഴിലുറപ്പു പണി ചെയ്യുന്നവർക്ക് ലഭിക്കുന്നത്.  കുട്ടികളുടെ പഠനത്തിനും, ഭക്ഷ്യ ആവശ്യങ്ങക്കുമായി ഉപയോഗിക്കേണ്ട പണം ബാങ്കിൽ നിന്ന് നഷ്ടമാകുമോ എന്ന ഭയത്തിലാണ് വായ്പ എടുത്തവർ.  മാത്രമല്ല കർശന ലോക് ഡൗൺ നിയമങ്ങൾ നില നിന്നിരുന്ന സമയങ്ങളിൽ ലോൺ തിരിച്ചടവ് എന്ന് പറഞ്ഞു സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ നിരവധി തവണ വീടുകൾ കയറി ഇറങ്ങിയതായും പരാതികൾ ഉയരുന്നുണ്ട്.


ലോൺ അടച്ചു തീർത്ത പലർക്കും കട ബാധ്യതകൾ ഒഴിവാക്കി കൊടുക്കാൻ ഈ സ്വകാര്യ പണമിടപാട് സ്ഥാപനം തയ്യാറാകുന്നില്ല എന്ന പരാതിയും ഉണ്ട്.  ചിറ്റാർ സ്വദേശിയായ കുറുമുട്ടത്ത് സുരേഷ് കുമാർ എന്ന ആളിൽ നിന്നും കൊടുത്ത തുകയുടെ ഇരട്ടിയോളം രൂപ മൂന്നു വർഷ കാലാവധിയിൽ തിരികെ വാങ്ങിയെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.  സിബിൽ ബാധ്യതകളിലേക്കു അനാവശ്യമായി തള്ളിയിട്ടതിനെതിരെ ഇദ്ദേഹം പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കുകയും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പരാതിയിൽ ഇടപെട്ടു പരിഹാരം നൽകുകയും ചെയ്തു. സമാന പ്രശനങ്ങൾ നേരിടുന്ന നിരവധി പേര് മലയോര മേഖലകളിൽ ഉണ്ട്.  

No comments:

Powered by Blogger.