അടുത്ത 10 വർഷം കൊണ്ട് നിങ്ങള്ക്ക് കോടീശ്വരനാകാം
അതിന് നിങ്ങൾക്കുപയോഗിക്കാവുന്ന ഒരേ ഒരു മേഖല ഓഹരി വിപണി ആണ്. എങ്ങനെ? എന്തുകൊണ്ട്? വായിക്കുക!!!
ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന അവസരം ഏതാണ്? ഭാരതത്തെ സംബന്ധിച്ച് ഇനി വരുന്ന 5 വർഷമാണ്. അതിന് കാരണം എന്താണ്? ശ്രദ്ധിക്കുക.
അമേരിക്ക വളർന്നു കഴിഞ്ഞ ഒരു രാജ്യമാണ്. ചൈന, ജപ്പാൻ ഒക്കെ. എന്നാൽ ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. അതെങ്ങനെ മനസ്സിലാക്കാം. അവരുടെ എല്ലാം സമ്പത്ത് 5 ട്രില്യൻ US ഡോളറിനു മുകളിലാണ്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വെറും 3 ട്രില്യൻ US ഡോളർ ആണ്. അടുത്ത 5 വർഷം കൊണ്ട് ഇത് 5 ട്രില്യൻ US ഡോളർ ആകും. ഒരു പക്ഷെ അത് 7 നു മുകളിലെത്തിയേക്കാം. (ഇന്ത്യയിൽ ഇപ്പോൾ 65% മുകളിൽ യുവാക്കളാണ് ഉള്ളത് എന്നോർക്കണം)
ചൈന 3 ട്രില്യൻ US ഡോളറിൽ നിന്ന് 5 ട്രില്യൻ US ഡോളറിൽ എത്താൻ 5 വർഷമെടുത്തു (2004-2009). ഈ സമയത്ത് അവരുടെ ഓഹരി വിപണി 8500 ൽ നിന്ന് 32000 എത്തി. അമേരിക്ക 2 ട്രില്യൻ US ഡോളറിൽ നിന്ന് 5 ട്രില്യൻ US ഡോളറിൽ എത്താൻ 11 വർഷമെടുത്തു (1977-1988). ഈ സമയത്ത് അവരുടെ ഓഹരി വിപണി 700 ൽ നിന്ന് 12000 എത്തി. ജപ്പാൻ 2 ട്രില്യൻ US ഡോളറിൽ നിന്ന് 5 ട്രില്യൻ US ഡോളറിൽ എത്താൻ 8.5 വർഷമെടുത്തു (1978-1991). ഈ സമയത്ത് അവരുടെ ഓഹരി വിപണി 2000 ൽ നിന്ന് 37000 എത്തി.
ഭാരതത്തിൽ ഇതാവർത്തിക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ 1.5 ട്രില്യൻ US ഡോളർ മാത്രമായിരുന്നു. ഇപ്പൊ അത് 3 ട്രില്യൻ US ഡോളർ ആണ്. ഈ കാലയളവിൽ മാർക്കെറ്റ് കുതിച്ചു കയറിയത് ശ്രദ്ധിക്കുമെല്ലോ.
ഇന്ത്യൻ ഓഹരി വിപണി അടുത്ത പത്തു വർഷം കൊണ്ട് നാലിരട്ടി എങ്കിലും വർധിക്കും എന്നാണു ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കുന്നത്. 50,000 ത്തിൽ നിൽക്കുന്ന സെൻസെക്സ് 2 ലക്ഷത്തിൽ എത്തിയേക്കാം.
No comments: