കക്കാട്ടാർ മലിനമാക്കി സീതത്തോട്
ചിറ്റാർ: മാലിന്യം നിറച്ച് കക്കാട്ടാർ മലിനമാക്കുന്നതിൽ പ്രധിഷേധമുയരുന്നു. സീതത്തോട് മാർക്കെറ്റിനോട് ചേർന്നുള്ള കക്കാട്ടാറിന്റെ തീരത്താണ് സീതത്തോട് ടൗണിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ തള്ളുന്നത്. അഴുകിയ പച്ചക്കറി മാലിന്യങ്ങളും, മൽസ്യ മാംസാദികൾ ഉൾപ്പടയുള്ള വസ്തുക്കളുടെ അവശിഷ്ടങ്ങളും തീരത്തോട് ചേർന്ന മാർക്കറ്റിന്റെ ഒരു വശത്തു തള്ളുകയാണ്. പ്രദേശം പ്ലാസ്റ്റിക് കൂടകളുടെ കൂമ്പാരമായി മാറി. മഴ പെയ്യുന്നതോടെ മാലിന്യം ഒഴുകി കക്കാട്ടാറിലേക്കു പതിക്കുന്നു.
മാലിന്യ നിർമാണ പ്ലാന്റ് ഉണ്ടായിരുന്നത് പ്രളയത്തിൽ തകർന്നു. അത് പുനഃ സജ്ജമാക്കുന്നതിൽ പഞ്ചായത്ത് വലിയ വീഴ്ചയാണ് വരുത്തുന്നത്. ഇത് പുനഃസ്ഥാപിക്കാൻ വ്യാപാരികൾ ഉളപ്പടെ നിരവധി അഭ്യർത്ഥനകൾ നടത്തിയിട്ടും പഞ്ചായത്ത് ചെവിക്കൊള്ളുന്നില്ല. മാലിന്യം തള്ളാൻ മറ്റു വഴികളൊന്നുമില്ലാതായതോടെയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പടെയുള്ള മാലിന്യം ആറ്റു തീരത്ത് തള്ളുന്നത്.
പൊതുവെ ഭൂരിപക്ഷ ഭാഗങ്ങളും വനത്തിനുള്ളിൽ കൂടി കടന്നു വരുന്ന കക്കാട്ടാറിലെ ജലം ശുദ്ധജല സ്രോദസ്സാണ്. ഇത് സീതത്തോട്ടിൽ എത്തുന്നതോടെ പൂർണമായും മലിനമായാണ് താഴേക്കൊഴുകുന്നത്. പെരുനാട് പൂവത്തും മൂട് ഭാഗത്ത് കക്കാട്ടാർ പമ്പയാറുമായി സംയോജിക്കുന്നു. ചിറ്റാർ, സീതത്തോട് എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പൂർണമായും ഈ നദിയെ ആശ്രയിച്ചാണ് നിലനിക്കുന്നത്
നിലവിലുണ്ടായിരുന്ന മാലിന്യ പ്ലാന്റ് പുനഃസ്ഥാപിച്ചു ക്കാട്ടാറിന്റെ തീരത്ത് മാലിന്യം തള്ളുന്നത് അടിയന്തിരമായി നിർത്തി വച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ചു ശ്കതമായ സമരങ്ങൾ ആരംഭിക്കുമെന്ന് ബി ജെ പി സീതത്തോട് പഞ്ചായത്ത് പ്രസിഡണ്ട് വേണു ഗോപാലപിള്ള അറിയിച്ചു
No comments: