വടശേരിക്കര പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും അന്തരിച്ച കോൺഗ്രസ്സ് നേതാവുമായ ഷാജി മാനപ്പള്ളിയെ അനുസ്മരിച്ച് അയ്യപ്പ ഭക്തർ.
വടശേരിക്കര പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും അന്തരിച്ച കോൺഗ്രസ്സ് നേതാവുമായ ഷാജി മാനപ്പള്ളിയെ അനുസ്മരിച്ച് അയ്യപ്പ ഭക്തർ. പ്രസിഡന്റായിരിക്കുമ്പോഴും അല്ലാത്തപ്പോഴും തിരുവാഭരണ ഘോഷയാത്ര വടശേരിക്കര എത്തിയാൽ ഷാജി നിറ സാന്നിധ്യമായിരുന്നു.
കഴിഞ്ഞ തവണ മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹമായിരുന്നു വടശേരിക്കര പഞ്ചായത്ത് പ്രസിഡണ്ട്. തിരുവാഭരണ ഘോഷയാത്ര വടശേരിക്കരയിലെത്തുന്ന അടുത്ത രണ്ട് ദിവസങ്ങളിൽ വടശേരിക്കര പഞ്ചായത്തിലെ മൽസ്യ മാംസ കച്ചവടക്കാർക്ക് കടകൾ അടച്ചിടണമെന്ന് നോട്ടിസ് കൊടുത്തിരുന്നു. ഇതിനെതിരെ വൻപിച്ച പ്രധിഷേധം ചില മൽസ്യ മാംസ ബിസിനസുകാർ ഉയർത്തിയെങ്കിലും അദ്ദേഹം ഉറച്ചു നിന്നു. പിന്നീട് ഈ ലോബ്ബി അദ്ദേഹത്തെ തേജോവധം ചെയ്യാൻ വരെ മുതിർന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ഈ സമയം കൊണ്ട് അയ്യപ്പ ഭക്തർക്കിടയിൽ അദ്ദേഹത്തിനോടുള്ള കരുതലും കാരുണ്യവും ഇരട്ടിയായി വർദ്ധിച്ചു. ശബരിമലയും ആചാരങ്ങളും ഈ നാടിന്റെ സംസ്കാരമാണെന്നും അതിൽ ജാതി യും മതവും കാണേണ്ടെന്നും, ജാതി നോക്കിയല്ല ശബരിമലയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ നാം നേടിയതെന്നും അദ്ദേഹം നിലപാടെടുത്തു. വിശ്വാസമില്ലാത്തവരും, നിരീശ്വര വാദികളും നോക്കി നിൽക്കുക. നിങ്ങൾ ഇതിലെ സാംസ്കാരിക ഗരിമ മാത്രം ആസ്വദിക്കുക. എന്റെ നാട് ലോകം മുഴുവൻ നിറയുന്ന ദിവസമാണ് ഇന്ന്. തിരുവാഭരണത്തെ സംസ്കാരത്തിന്റെ ഭാഗമായി ഞാൻ നെഞ്ചിലേറ്റുന്നു എന്നാണദ്ദേഹം പറഞ്ഞത്. അതിനപ്പുറം ഭക്തിയും ഉണ്ട്.
ഇത്തവണയും തിരുവാഭരണം എത്തിയെങ്കിലും പഞ്ചായത്ത് ഭരണ സമിതിയും, മറ്റു കാര്യക്കാരും ഒന്നും ഗൗനിച്ചില്ല. ഇതോടെയാണ് ഷാജി മാനാപ്പള്ളിയുടെ സമരണകൾ അയ്യപ്പ ഭക്തർക്കിടയിൽ ഇരമ്പിയത്. വലിയ കാരുണ്യവാനും, കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനഹൃദയങ്ങളിൽ ഇടം പിടിച്ച നേതാവുമായിരുന്നു ഷാജി. മലയോര ഗ്രാമങ്ങളിലെ കോൺഗ്രസ്സിന് മാത്രമല്ല ജനങ്ങൾക്ക് മുഴുവനും അദ്ദേഹം എന്നും താലോലിക്കപ്പെടുന്ന ഓർമയാണ്.
അദ്ദേഹത്തിൻറെ ഭാര്യ വടശേരിക്കര ടൗൺ വാർഡിൽ നിന്നു ഇത്തവണ വന്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു..
No comments: