സി പി എമ്മിന്റെ കേഡറിസത്തിനു കേരളത്തിൽ കൂടിവന്നാൽ 30 സീറ്റുകളിൽ ജയിച്ചു കയറാനാകും. ബാക്കി വോട്ടു ബാങ്ക് മുഴുവൻ ഹിന്ദുക്കളാണ്
ദിശ അറിയാതെയാണ് ബി ജെ പി പലപ്പോഴും കേരളത്തിൽ നീന്തുന്നത്. കുഞ്ഞാലിക്കുട്ടിയും, ഉമ്മൻ ചാണ്ടിയും യു ഡി എഫ് നേതൃത്വത്തിലേക്ക് തിരിച്ചു വന്നതോട് യു ഡി എഫിലെ പ്രശ്നങ്ങൾ ഏതാണ്ട് പരിഹരിച്ചുവെന്നു തന്നെ പറയാം. ഇതൊക്കെ ജാതീയമായ ഇടപെടലുകളാണെന്നും, ഇതൊന്നും ശരിയല്ലെന്നും, ഇത് വർഗ്ഗീയമാണെന്നുമൊക്കെ പറഞ്ഞു നടക്കാമെന്നല്ലാതെ ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഒരു തരത്തിലും ഈ മുട്ടാ ന്യായങ്ങൾ വളമേകില്ല.
ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ വർഗ്ഗീയമായി ചിന്തിക്കുന്ന ജനങ്ങൾ വസിക്കുന്ന നാട് കേരളമാണ്. കേരളത്തിലെ 70% ജനങ്ങളും (50% ന്യുനപക്ഷവും, 20% നായർ (കോൺഗ്രസ്സ്), ഈഴവ (സി പി എം) വിഭാഗങ്ങളും) ജാതീയമായി മാത്രം ചിന്തിക്കുന്നവരാണ്. ബാക്കിയായ 30% ഹിന്ദുക്കൾ മൂന്നു മുന്നണികളിലായി വീതിക്കപ്പെട്ടിരിക്കുന്നു. അതിൽ 15-18% ബി ജെ പിക്കൊപ്പമാണ്. മുസ്ലീങ്ങൾ മുസ്‌ലിം ലീഗിന്റെ വഴിയെയും, ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളുടെ വഴിയെയും പൂർണമായി കോൺഗ്രസ്സിനെ സപ്പോർട് ചെയ്യുന്നവരാണ്. (പാർലമെന്റ് ഇലക്ഷൻ റിസൾട്ട് നോക്കുക). കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടുകയും, ലീഗും, കോൺഗ്രസ്സ് എ വിഭാഗവും ഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയും ചെയ്യും.
ഈ യാഥാർഥ്യം സത്യത്തിൽ ഇതുവരെ കേരള ബി ജെ പി മനസ്സിലാക്കിയിട്ടില്ല. അകലെയല്ല പൊന്നുഷസ്സിൻ കിരണങ്ങൾ എന്ന് പാടി നാളെ ഒരു വിഭാഗം ക്രിസ്ത്യാനികളും, കുറച്ചു മുസ്ലീങ്ങളും, ബാക്കി ഹിന്ദുക്കളും ചേർന്ന് ബി ജെ പി യെ അധികാരത്തിലെത്തിക്കുമെന്ന മിഥ്യാ ധാരണയിലാണ് അവർ. എന്നാൽ തങ്ങൾക്കു ലഭിക്കാവുന്ന ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുന്നതിന് ബി ജെ പി ഒരു ശ്രമവും നടത്തുന്നില്ല. ബി ജെ പി കേരളത്തിൽ തികച്ചും മതേതരമാണെന്ന ധാരണ പടർത്താൻ ശ്രമിക്കുന്നതല്ലാതെ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ ഒരു ശ്രമവും നടക്കുന്നില്ല.
ശബരിമല വിഷയം ബി ജെ പി യെ ഏറെ വളർത്തിയെന്നത് ശരിയാണ്. ആ വിഷയത്തിൽ കെ സുരേന്ദ്രൻ തുടങ്ങി ഏതാനും നേതാക്കൾ ശക്തമായി ഭക്തജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടാണ് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ശ്വാസം വിടാൻ കഴിഞ്ഞത്. എന്നാൽ ആ വിഷയത്തിന് ശേഷം പൂർണമായ മതേതരത്വത്തിലേക്കു തിരിഞ്ഞു സ്വയം ഇളിഭ്യരാകുകയാണ്.
ഭാരതത്തിലെ 70% ക്രിസ്ത്യാനികളും ഇപ്പോൾ ബി ജെ പിക്കൊപ്പമാണ്. പക്ഷെ 1980 ൽ ആയിരുന്നില്ല, എന്തിനേറെ വാജ്‌പേയ് അധികാരത്തിൽ വന്നിട്ട് പോലും ആയില്ല. 2014 ൽ മോദി അധികാരത്തിൽ വരുകയും, കിരീടവും ചെങ്കോലും പൂർണമായി അദ്ദേഹം കൈവശപ്പെടുത്തി എന്ന് മനസ്സിലാക്കിയപ്പോഴുമാണ് അവർ മാറി ചിന്തിക്കാൻ തുടങ്ങിയത്. മാത്രമല്ല മറിച്ചൊരവസരത്തിനു ഒരു ഹോപ്പും ഇല്ലാതായതോടെയാണ് ഉറച്ചു നിൽക്കുന്നത്. ബിജെപി ഉയർത്തുന്ന ഹൈന്ദവികത ചേർന്നുള്ള രാഷ്ട്രീയം അത്രമേൽ ഇന്ത്യയിൽ ഒട്ടിപ്പിടിച്ചതു കൊണ്ടാണ് നിലപാട് തുടരുന്നത്. എന്നാൽ കേരളത്തിൽ അവർക്കതിന്റെ ആവശ്യം ഇല്ല.
യു ഡി എഫ് നു മാത്രമേ ക്രിസ്ത്യാനികൾ വോട്ടു ചെയ്യൂ. (മാണിയുടെ പുത്രൻ തോറ്റമ്പുന്നതാണ് നിയമസഭാ ഇലക്ഷനിൽ ഇനി കാണുക). മുസ്ലീങ്ങൾ മുസ്‌ലിം സംഘടനകൾക്ക് മാത്രവും. അപ്പൊ ഇടതുപക്ഷം കഴിഞ്ഞ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വിജയിച്ചതോ? അതാണ് രസം. കോൺഗ്രസ്സായിരുന്നു വിജയിക്കുന്നതെങ്കിൽ, കുഞ്ഞാലിക്കുട്ടിയും, ഉമ്മൻ ചാണ്ടിയും വട്ടപ്പൂജ്യമായി പോയേനെ. രമേശ് ചെന്നിത്തല കേരള മുഖ്യമന്ത്രി ആയേനെ. ഇത് കേരളത്തിലെ ക്രിസ്ത്യാനികൾക്കും മലബാർ ഒഴിച്ചുള്ള പ്രദേശത്തെ മുസ്ലീങ്ങൾക്കും നന്നായറിയാം. എന്നാൽ മറ്റു തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുന്നുണ്ടല്ലോ. അതാണ് നോക്കേണ്ടത്. ഹിന്ദുക്കളിലെ നായർ വിഭാഗം ഒഴിച്ച് പലപ്പോഴും കേരളത്തിൽ ഹിന്ദു ഏകീകരണം ഉണ്ടാകാറുണ്ട്. അത് സി പി എമ്മിന്റെ വിജയത്തിലാണ് കലാശിക്കുക. ഇത് മനസ്സിലാക്കാൻ ബി ജെ പിക്ക് കഴിയുന്നില്ല. ആ സാധ്യതയെ ഒപ്പി എടുക്കാൻ അവർ ഒന്നും ചെയ്യുന്നില്ല. എന്നാൽ സി പി എമ്മിന് ഭരണം കിട്ടിയാൽ മന്ത്രിമാർ മുതൽ ആശാ വർക്കർ വരെ ഹിന്ദുക്കളായിരിക്കും. ഒപ്പം ന്യൂനപക്ഷങ്ങൾക്കായി വാദിക്കും.
സി പി എമ്മിന്റെ കേഡറിസത്തിനു കേരളത്തിൽ കൂടിവന്നാൽ 30 സീറ്റുകളിൽ ജയിച്ചു കയറാനാകും. ബാക്കി വോട്ടു ബാങ്ക് മുഴുവൻ ഹിന്ദുക്കളാണ്. ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള മേഖലകളിലെല്ലാം കോൺഗ്രസ്സാണ് എല്ലാ കാലത്തും ജയിക്കുക. സത്യത്തിൽ കേരളത്തിലെ ഒരു ഹിന്ദു പാർട്ടിയാണ് സി പി എം. ഇത് ബി ജെ പി ക്കു മനസ്സിലായിട്ടില്ല.
ബി ജെ പി കേരളത്തിലെ ഹിന്ദുക്കളുടെ ഏകീകരണം സാധ്യമാകുന്നതിനു ഒന്നും ചെയ്യുന്നില്ല. അവരും ഈഴവ, നായർ ഗിമ്മിക്കുകളുടെ പുറകിൽ പെറ്റു കിടക്കുകയാണ്. അവർ തരാതരം പോലെ കേരള ബി ജെ പി യെ വഞ്ചിക്കുകയാണ്. ഈ അടുത്തകാലത്തായി കേരളത്തിലെ ക്രിസ്ത്യാനികളെ എല്ലാം ബി ജെ പിക്ക് വോട്ടു കുത്തിക്കാൻ നടക്കുകയാണ്. അവസാനം അവർ ഒന്നൊഴിയാതെ കോൺഗ്രസ്സിന് കുത്തും. ശങ്കരൻ പിന്നെയും തെങ്ങേൽ തന്നെ. ക്രിസ്ത്യൻ, മുസ്‌ലിം, നായർ, ഈഴവൻ ഇതിനു പുറത്തൊരു ലോകമുണ്ടെന്നു മനസ്സിലാക്കേണ്ടത് ബി ജെ പി ആണ്. അവരാണ് യഥാർഥ സ്വിങ്ങേർസ്. അവരിലൂടെയാണ് സി പി എം പിടിച്ചു നിൽക്കുന്നത്.
No comments: