കയ്യടിക്കുന്നവർ കാര്യം പഠിക്കുന്നോ? കളക്ടർ പി ബി നൂഹ് പഠിപ്പിക്കുന്ന പാഠങ്ങൾ
കയ്യടിക്കുന്നവർ കാര്യം പഠിക്കുന്നോ?
സത്യത്തിൽ സാങ്കേതികമായാണെങ്കിലും പത്തനംതിട്ടയെ ഏറ്റവും ദ്രോഹിച്ച കളക്ടർ സ്ഥാനമൊഴിയുന്ന പി ബി നൂഹ് ആണ്. പത്തനംതിട്ട ജില്ലയുടെ സ്വർണ ഖനി എന്നത് ശബരിമലയായിരുന്നു. കഞ്ഞിവെള്ളം വരെ വിറ്റു കോടാനു കോടി ശബരിമല കൊണ്ട് ഓരോ വർഷവും ജില്ലക്കാർ ഉണ്ടാക്കി. 2018 മുതൽ അത് കുളമാക്കിയതിൽ കലക്ടറിന് നല്ല പങ്കുണ്ട്. ഒരു സീസൺ മുഴുവൻ വടശേരിക്കര മുതൽ ശബരിമല വരെ 144 പ്രഖ്യാപിച്ചു ജില്ലയുടെ ഹൃദയ വരുമാനത്തെ അപ്പാടെ താളം തെറ്റിച്ചു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ കളക്ടർ അമ്പേ പരാജയമായിരുന്നു. പ്രളയം ഉണ്ടായതല്ല. ഒരു തയ്യാറെടുപ്പുമില്ലാതെ ഡാമ് തുറന്നു വിട്ടതുകൊണ്ടാണ്. കലക്ടറിന് ഈ വിഷയറ്റത്തിൽ ചിലതു ചെയ്യാമായിരുന്നു. മുൻ ധാരണ ഉണ്ടാകേണ്ടതാണ്. അഥവാ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകണം. ഏതെങ്കിലും ഒരു ജലസംഭരണി പ്രകൃത്യാ പൊട്ടി തകരുകയല്ലാതെ ഇത്തരം ഒരു പ്രളയം മലയോര ഗ്രാമങ്ങളെ ബാധിക്കുകയേ ഇല്ല. ചെങ്ങന്നൂർ മുങ്ങിയപ്പോൾ കളക്ടർ ഉണർന്നു പ്രവർത്തിച്ചു എന്നത് ശരിയാണ്. പക്ഷെ ഇത്തരം ഒരവസ്ഥ ഉണ്ടാകാൻ പാടില്ലായിരുന്നു. കോവിഡ് നിയന്ത്രണത്തിൽ അമ്പേ പരാജയം. നാടകങ്ങളിൽ കാര്യങ്ങൾ ഒതുങ്ങി.
കളക്ടർ പി ബി നൂഹ് പഠിപ്പിക്കുന്ന പാഠങ്ങൾ
1. വാങ്ങുന്ന ശമ്പളത്തിന്റെ പകുതി അനുപാതത്തിലെങ്കിലും പണി എടുക്കണം. ഇങ്ങനെ പണി എടുത്താൽ ജന ഹൃദയങ്ങളിൽ മഹാ മേരുവായി പടരാം. കളക്ടറും എം എൽ എ യുമൊക്കെ പ്രളയവും കലാപവും ഒക്കെ വരുമ്പോ രാത്രി മൂടി പുതച്ചു കിനടന്നുറങ്ങരുത്. ഇറങ്ങി നടന്നു ജനങ്ങളോടൊപ്പം പ്രവർത്തിക്കണം, അതിനുള്ള വണ്ടി കാശും പെട്രോൾ കാശും ജനങ്ങൾ നികുതിയായി തരുന്നുണ്ട്.
2. ഒരാളുടെ ഇമേജ് ബിൽഡ് ചെയ്യാൻ അയാൾ വിചാരിച്ചാൽ മാത്രം പോരാ. മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ, പഞ്ചായത്തു മെമ്പർ മുതൽ എം പി വരെ ഉള്ളവരെ സ്നേഹം കൊണ്ട് കീഴ്പെടുത്തണം. ഇടയ്ക്കിടയ്ക്ക് ഇവരെ ഒക്കെ അടുത്തു വിളിക്കണം. ഏഷ്യ നെറ്റ്, മനോരമ തുടങ്ങിയവരെ പ്രത്യേകം പരിഗണിക്കണം.
3. പരാതി ലഭിച്ചാൽ അന്വേഷിക്കണം ആരംഭിക്കണം. പൂഴ്ത്തി വെക്കണമെങ്കിൽ താഴോട്ടു താഴോട്ടു പൂഴ്ത്തി വക്കണം. തന്റെ ടേബിളിൽ ഒരു പേപ്പർ പോലും കാണരുത്. ഉദാഹരണം ആദിവാസികൾക്ക് 2.5 കൊടുക്കണമെന്നാണ് വനാവകാശ നിയമം. കലക്ടറിന്റെ നിലപാട് കൊടുക്കണമെന്നാണ്. പക്ഷെ വനം വകുപ്പിന്റെ നൂലാമാലകളിൽ ഇത് കുടുങ്ങും. കുടുക്കും.
3 . പണി എടുത്താൽ മാത്രം പോരാ. അത് നന്നായി ജനങ്ങളിൽ എത്തിക്കണം. സ്വയമല്ല, മറ്റുള്ളവരെ കൊണ്ടു അത് ചെയ്യിക്കണം. അത് പറഞ്ഞിട്ടോ, സമ്മാനം കൊടുത്തിട്ടു അല്ല മാതൃകമായ സമീപനത്തിലൂടെ അത് ചെയ്യണം.
കളക്ടർ വളരെ നല്ലതാണോ എന്ന് ചോദിച്ചാൽ അതെ എന്ന ഒരഭിപ്രായം ബുദ്ധിയുള്ളവർക്ക് ഉണ്ടാകുമോ? ഭരണ നിർവഹണത്തിൽ മിടുക്കനാണ് താനും. ഒരു മുഖ്യമന്ത്രി പദത്തിന് സ്കോപ്പുള്ള തികഞ്ഞ മാനേജ്‌മന്റ് വിദഗ്ധനാണ് കളക്ടർ എന്നകാര്യത്തിൽ തർക്കമില്ല. അതൊരു മികച്ച ക്വാളിറ്റി ആണ്.
No comments: