കേരളത്തിലെ 50 % ജനങ്ങളും ബി ജെ പി ജയിക്കണമെന്ന് ആഗ്രഹിക്കുന്നു
സത്യത്തിൽ കേരളത്തിൽ ഇന്നേറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടി ബി ജെ പി ആണെന്നതാണ് സത്യം. കേരളത്തിലെ 50 % ജനങ്ങളും ബി ജെ പി ജയിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നതാണ് ശരി. ഈ കഴിഞ്ഞ കുറച്ചു നാളുകളായി പെൻ ഇന്ത്യ ന്യൂസ് വിവിധ പ്രദേശങ്ങളിലെ നിരവധി ജനങ്ങളോട് "ഏതു പാർട്ടി അധികാരത്തിൽ വരണമെന്നാണ് നിങ്ങളുടെ ആഗ്രഹം" എന്ന് ചോദിക്കുകയുണ്ടായി. ബി ജെ പി അധികാരത്തിൽ ഒന്ന് വന്നാൽ മാത്രമേ ഇടതു വലതു പക്ഷങ്ങൾ പാഠം പടിക്കു എന്നഭിപ്രായമാണ് 70% ജനങ്ങളും മുന്നോട്ടു വച്ചത്. എന്നാൽ അഭിപ്രായം പറഞ്ഞവരിൽ ഏറെ പേരും പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ബി ജെ പിക്കല്ല വോട്ടു ചെയ്തത് എന്നത് കൗതുകകരമാണ്. കാരണം എങ്ങാണ്ടുന്ന് ഒരു കൊച്ചു വന്നു മത്സരിച്ചു. എതിരെ മത്സരിച്ചത് നമ്മുടെ സാർ അല്ലിയോ? പുള്ളിക്കാരൻ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരുന്നതാണ്. പുള്ളിക്കങ്ങു കുത്തി. ബിജെപി ക്കു നിന്ന ചെറുക്കന് കുത്തിയിട്ടും കാര്യമൊന്നുമില്ലെന്നേ. ഇതാണ് മറുപടി. എന്താണ് ഇതിനു കാരണം?
ഓരോ പഞ്ചായത്തുകൾ എടുത്താലും സർവ്വ സമ്മതനായ ഒരു നേതാവ് ബി ജെ പിക്കില്ല എന്നതാണ് ഒന്നാമത്തെ കാരണം. ഇങ്ങനെ നേതാക്കളുള്ള എല്ലാ പഞ്ചായത്തിലും ബി ജെ പി ശക്തമായ പ്രകടനമാണ് കാഴ്ച വച്ചത്. ജനങ്ങളുടെ അതിരു തർക്കം, പോലീസ് ഇടപാടുകൾ, ബാങ്ക് ജപ്തികൾ, വഴി പ്രശനം, സംഹകരണ സംഘ ബന്ധങ്ങൾ, ആരാധനാലയ വിഷയങ്ങൾ ഇവക്കൊക്കെ ഇടനില നിന്ന് പരിഹരിക്കാൻ തക്കവണ്ണം വാക്കുകൾക്ക് വിലയുള്ള പ്രാദേശിക നേതാക്കൾ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുമില്ല.
നൊടി ഇടയിൽ ആശയം പ്രചരിപ്പിക്കാൻ സംഘ പരിവാർ പ്രസ്ഥാനങ്ങൾക്ക് അതീവ വൈഭവം ഉണ്ടെങ്കിലും ബി ജെ പി എന്ന പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വൻ വീഴ്ചയാണ് തുടർച്ചയായി വരുത്തുന്നത്. 13 ലക്ഷം വോട്ടുകളുള്ള ഒരു പാർലമെന്റ് മണ്ഡലത്തിൽ 10,000 പാർട്ടി പത്രങ്ങൾ പോലും വിതരണം നടക്കുന്നില്ല. എന്നാൽ നിരവധി ബി ജെ പി നേതാക്കൾ ഇപ്പോഴും സി പി എം മുഖ പത്രം വരുത്തുന്നുണ്ട്.
കേരളത്തിൽ നിലവിലിരിക്കുന്ന 70% വിഭവ സഹായങ്ങളും, ധന സഹായങ്ങളുമെല്ലാം കേന്ദ്ര സർക്കാരിന്റേതാണെങ്കിലും ഇതിനെ പ്പറ്റി ബി ജെ പി പ്രാദേശിക നേതാക്കൾക്ക് പോലും അറിവില്ല. റേഷൻ പോലും കേന്ദ്ര സർക്കാർ പദ്ധതിയാണ്. ആരോഗ്യം, വ്യവസായം, വൈദ്യതി, വെള്ളം, ഭവന പദ്ധതി, റോഡ്, പാലം, കൃഷി തുടങ്ങി എല്ലാ മേഖലകളിലെയും സിംഹഭാഗം പണവും കേന്ദ്ര വിഹിതമാണ്. എന്നാൽ അതങ്ങനെയല്ല കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്.
സി പി എമ്മിനും, കോൺഗ്രസ്സിനും സർവ്വീസ് സംഘടനകൾ ഉണ്ട്. അവർ സർക്കാർ ശമ്പളം വാങ്ങി പാർട്ടി പ്രചാരണം നല്ല രീതിയിൽ നടത്തുന്നുണ്ട് എന്നത് പച്ചയായ യാഥാർഥ്യമാണ്. പലപ്പോഴും ആശാ അംഗൻവാടി പ്രവർത്തകർ പാർട്ടി പ്രചാരകരായാണ് പ്രവർത്തിക്കുന്നത്. ഇത് നിയമ വിരുദ്ധമാണെങ്കിലും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നില്ല. ഇവരുടെ ശമ്പളവും മറ്റും അക്കൗണ്ടുകളിൽ നേരിട്ടെത്തിച്ചാൽ ഈ പ്രശ്‌നത്തിന് സ്വിച്ചിട്ടപോലെ പരിഹാരമാകും.
ആത്മ വിശ്വാസമില്ലായ്മ ആണ് മറ്റൊരു പ്രശ്നം. അണികൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും മണ്ഡലം ജില്ലാ നേതാക്കൾ ഇപ്പോഴും ജയിക്കില്ല, ജയിക്കില്ല എന്ന പക്ഷക്കാരാണ്. പരമ്പരാഗതമായി അവർ പിന്തുടർന്ന് വരുന്ന "തമ്മിൽ ഭേദം തൊമ്മന്" വോട്ടു കൊടുത്ത് സ്വയം കുഴി തോണ്ടുകയാണ്. ഇതുമൂലം പാർട്ടിയുടെ യഥാർഥ ശക്തി തിരിച്ചറിയാൻ അവർക്കു കഴിയുന്നില്ല. ജില്ലാ മണ്ഡലം തലത്തിൽ ചില സ്ഥലങ്ങളിൽ മറ്റു പാർട്ടിക്കാരുടെ നീക്കുപോക്കുകൾ ഇപ്പോഴും നടത്തുന്നുണ്ട്.
ബി ജെ പി എന്ന പാർട്ടിയുടെ ലോകോത്തര നേട്ടം കേരളത്തിലെ പ്രാദേശിക തലങ്ങളിലേക്ക് പകർന്നു നൽകുന്നതിൽ ആ പാർട്ടി വലിയ വീഴ്ചയാണ് വരുത്തുന്നത്. മണ്ഡലം ജില്ലാ തലങ്ങളിൽ തെരെഞ്ഞെടുപ്പ് ഏകോപനത്തിൽ വൻ വീഴ്ചയാണ് സ്ഥിരമായി ഉണ്ടാകുന്നത്. ഇത് പരിഹരിക്കാതെ വിജയം എന്ന മാന്ത്രിക മാറ്റത്തിലേക്കു ബി ജെ പി ഉയരില്ല എന്നത് യാഥാർഥ്യമാണ്.
ഹർഷവർദ്ധൻ/tvm
No comments: