യഥാർഥത്തിൽ ഒരു കർഷക സമരം നടന്നാൽ 2 മിനിറ്റിനുള്ള ഇന്ത്യ നിശ്ചലമാകും

 

സൊ കോള്ഡ് കർഷക സമരം നേരിന്റെ വഴിയിലല്ല ചലിക്കുന്നതെന്ന് മിനിമം കേരളത്തിലുള്ള ജനങ്ങൾക്ക് എന്നേ മനസ്സിലായതാണ്. രാജ്യത്തെ സാധാരണ ജനങ്ങളെ ബാധിക്കുന്ന, അവരുടെ ഉന്നമനം ലക്ഷ്യമാക്കുന്ന എന്തെങ്കിലും ഒന്നാണെങ്കിൽ കെ കെ രാഗേഷ്, ബിന്ദു അമ്മിണി, രശ്മി ആർ നായർ, എം ബി രാജേഷ് എന്നിവർ സമരം നടത്താൻ ഖാലിസ്ഥാൻ തീവ്രവാദികളോടൊപ്പം പോകുമോ? ഒരു തരം അരാജകത്വം വച്ച് വിളമ്പുന്ന കുറച്ചു മനുഷ്യർ. ഇന്നുവരെ ജീവിതത്തിൽ എന്തെങ്കിലും നന്മ ചെയ്യാത്തവർ. സാധാരണ ജനങ്ങളുടെ ആഹാരം, വസ്ത്രം, കിടപ്പാടം, വെളിച്ചം എന്നിവക്ക് വേണ്ടി ഒരിക്കലും സമരം ചെയ്യാത്ത കുറച്ചു നപുംസകങ്ങൾ ഈ രാജ്യത്തുണ്ട്. 


ഐ ടി ഒ യിൽ ലാത്തിച്ചാർജ് നടത്തി എന്ന് പരിതപിക്കുന്നവർ തന്നെയാണ് ലാൽ കിലയിൽ ലാത്തി ചാര്ജും വെടിപ്പും നടത്താത്തതിൽ പരിതപിക്കുന്നത്. ആ ഗുണ്ടകളുടെ ലക്‌ഷ്യം ചില നിരപരാധികളുടെ ശവമായിരുന്നു. ലാൽകിലയുടെ മുകളിൽ കയറി കൊടി മാറ്റിയാൽ ഡൽഹി അതിർത്തികളിലെല്ലാം വെടിവെപ്പുണ്ടായി ആയിരങ്ങൾ മരിച്ചു വീഴുമെന്നും, അത് ഭാരതത്തിലെ കർഷകരെ എലാം പ്രകോപിതരാക്കുമെന്നും തന്ത്രം മെനഞ്ഞവർ ആരും അക്രമാസക്തമായ സമരമുഖത്ത് ഉണ്ടായിരുന്നില്ല.  ഒരു ജനകീയ സമരം കുറച്ചു നേതാക്കൾ ചേർന്ന് നയിക്കുകയും, പ്രവർത്തകർ ആവേശം മൂത്തു കല്ലെറിയുകയോ ചീത്ത വിളിക്കുകയോ ചെയ്തതും അല്ല  ഡൽഹിയിൽ കണ്ടത്.  വരൂ പോലീസേ വരൂ, അടിക്കൂ, കൊല്ലൂ എന്നൊക്കെയായിരുന്നു ആറ്റിറ്റ്യൂഡ്. അവരുടെ ആ സമീപനം വളരെ നേരത്തെ ഭാരത സർക്കാർ ഇന്റലിജൻസ് റിപ്പോർട്ടിലൂടെ നന്നായി മനസ്സലിലാക്കിയതാണ്. സംയമനം തെല്ലും കളയാതിരുന്നത് പൊലീസാണ്.  അതിനവർക്ക് ദിവസങ്ങൾക്കു മുൻപേ പ്രത്യേക നിർദ്ദേശവും കൊടുത്തിരുന്നു. ഇന്നലെ തെമ്മാടികൾ കാട്ടിക്കൂട്ടിയതെല്ലാം നടക്കുമെന്ന് കേന്ദ്ര സർക്കാർ പരമോന്നത കോടതിയെ അറിയിച്ചതാണ്.  കോടതി സത്യത്തിൽ സമരക്കാർക്കനുകൂലമെന്നു തോന്നാവുന്ന വിധി പുറപ്പെടുവിച്ചു.  സമരം ബാൻ ചെയ്യുന്നതിന് പകരം, സമരം അവസാനിപ്പിക്കാൻ പറയാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. കോടതി മുന്നോട്ടു വച്ച ഒരു താൽക്കാലിക പരിഹാരം പോലും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അവരെ ഡൽഹിയുടെ പരിസരങ്ങളിൽ നിന്ന് ആട്ടി ഓടിക്കേണ്ടിയിരുന്നത് സുപ്രീം കോടതി ആയിരുന്നു.  ഭാരതത്തിലെ സേനകൾ അതാത് സർക്കാരുകളുടേതു മാത്രമല്ല. കോടതിയുടേതാണ്. കോടതിയുടെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ട സേനയാണ് പോലീസ്. അതിനു സുപ്രീം കോടതിക്ക് കഴിഞ്ഞില്ല. 


കർഷക സമരമെന്ന് പറഞ്ഞു നടന്ന ആഭാസത്തിനു അതികം നാളില്ല എന്ന് കേന്ദ്ര സർക്കാർ നന്നായി മനസ്സിലാക്കിയതാണ്. പാഞ്ചാബിലെ കാലിസ്ഥാൻ വാദികളും ഹരിയാനയിലെ ചിലരും സമര രംഗത്തു വന്നതൊഴിച്ചാൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളിലെ കർഷകർ ഒന്നും സമരത്തിനെത്തിയില്ല.  യഥാർഥത്തിൽ ഒരു കർഷക സമരം നടന്നാൽ 2 മിനിറ്റിനുള്ള ഇന്ത്യ നിശ്ചലമാകും.  അങ്ങനെ നിശ്ചലമാക്കാൻ ഇന്ത്യയിൽ കർഷകർക്ക് തൽക്കാലം പ്രശ്ങ്ങളൊന്നുമില്ല. 


രസകരമായതെന്തെന്നാൽ, "ഉഷ്ണം ഉഷ്ണേന ശാന്തി" എന്ന സർക്കാർ തീരുമാനം തന്നെയാണ്. ഒരു വ്യക്തിക്കോ, ഒരു സംഘടനക്കോ, ഒരു സർക്കാരിനോ അഹങ്കാരം ഒരിക്കലും പാടില്ല.  അങ്ങനെ വന്നാൽ അത് സ്വയം നശിക്കും. മഹാത്‌മാഗാന്ധിയുടെ സമരം സ്വാതന്ത്ര്യം വാങ്ങി തന്നത് ഓർക്കുമെല്ലോ. 11 പ്രാവശ്യം സർക്കാർ സമരക്കാരുമായി ചർച്ച നടത്തി. എത്രയോ ദിവസം സുപ്രീംറ് കോടതി കേസ് ചർച്ച ചെയ്തു. അവസാനം നല്ല ഒന്നാന്തരം തീരുമാനം കൊടത്തു മുന്നോട്ടു വച്ചു. അതും അനുസരിക്കാതെ ഗുണ്ടകളും തീവ്രവാദികളും ചേർന്ന് സ്വയം നശിച്ചു.


ഇത്ര പ്രകോപനമുണ്ടായിട്ടതും ഒരു തുള്ളി ചോര പൊടിയാത്ത സർക്കാർ സമീപനത്തിനൊപ്പമാണ് പെൻ ഇന്ത്യ  




   

No comments:

Powered by Blogger.