പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകർക്കും കെ പി യോഹന്നാൻ കള്ളപ്പണം വിതറി

പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകർക്കും കെ പി യോഹന്നാൻ കള്ളപ്പണം വിതറി

 പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും കെ പി യോഹന്നാൻ പണം വാരി വിതറിയെന്ന റിപ്പോർട്ടുകളാണ് സമൂഹത്തെ ഞെട്ടിക്കുന്നത്.  യോഹന്നാന്റെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റി പതനതിട്ടയിലെ മാധ്യമ പ്രവർത്തകർക്ക് അറിവുണ്ടായിട്ടും മറച്ചു വെക്കുകയായിരുന്നു.  കേന്ദ്ര ഏജൻസികളുടെ റെയ്‌ഡും, കള്ളപ്പണം പിടിച്ചെടുക്കലും നടന്നിട്ടും മറ്റു ജില്ലകളിലെ മാധ്യമ പ്രവർത്തകരാണ് വിവിധ മാധ്യമങ്ങൾക്കു വേണ്ടി വാർത്ത ചെയ്തത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാർത്ത സജീവമാക്കാത്തതോടെ ചില മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.  

20 ലക്ഷം രൂപ വരെ ലഭിച്ചവരുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.  ചിലർക്ക് യോഹന്നാൻ മികച്ച വീടുകൾ വച്ച് നല്കിയെന്നത് മാധ്യമ പ്രവർത്തകരുടെ ഇടയിൽ തന്നെ അറിവുള്ള വസ്തുതയാണ്.  ചില മാധ്യമ പ്രവർത്തകരെ വിദേശ രാജ്യങ്ങളിൽ ടൂർ കൊണ്ടുപോയി സംതൃപ്തിപ്പെടുത്തി. 

എന്നാൽ ഇതേ മാധ്യമ പ്രവർത്തകർ തന്നെയാണ് പോപ്പുലർ ചിട്ടിക്കമ്പനിക്കെതിരെ പരമ്പരകൾ ചെയ്തത്. പരസ്യത്തിനപ്പുറം പണം ലഭിക്കുന്ന സാധ്യതകൾ ഇല്ലാതായതാണ് പോപ്പുലരിനെതിരെ പേന ചലിപ്പിച്ചത്.  കെ പി യോഹന്നാന്റെ വാർത്തകൾ തിരസ്കരിക്കുന്നതിൽ ഇടതുപക്ഷ വലതുപക്ഷ വേർതിരിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. 

No comments:

Powered by Blogger.