ആവേശം വിതറി ശബരിമല സമര നായകൻ
ലോകമൊട്ടാകെയുള്ള അയ്യപ്പ ഭക്തന്മാരുടെ ശരിക്കുള്ള ഹീറോ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉളളൂ. അത് പന്തളം കൊട്ടാരമോ, സാക്ഷാൽ കെ സുരേന്ദ്രനോ അല്ല. 90 വയസ്സിനു മേൽ പ്രായമുള്ള അയ്യപ്പൻറെ 'അമ്മ പന്തളം തമ്പുരാട്ടിയെപ്പോലും സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞ ഒരു ചെറുപ്പക്കാരനുണ്ട് ശബരീശ ഗ്രാമങ്ങളിൽ. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ വയ്യാറ്റുപുഴ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന് നാട്ടു സേവയിൽ വ്യാപൃതനായ ഒരു കുഞ്ഞു മിടുക്കൻ, ദീപു എന്ന ഓമനപ്പേരുള്ള ജിതേഷ് ഗോപാലകൃഷ്ണൻ.
2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി വിധി വന്ന ദിവസം സന്ധ്യക്ക് 6 മണിക്കാണ് ചിറ്റാർ ടൗണിൽ ജിതേഷ് ഗോപാലകൃഷ്ണനും കൂട്ടാളികളും ചേർന്ന് ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പരസ്യമായി ശയന പ്രദിക്ഷണം നടത്തിയത്. പരമോന്നത കോടതി വിധിയെ ധിക്കരിച്ച് ഇത്തരത്തിലൊരു സമരം നിയമത്തിന്റെ നൂലാമാലകളിലേക്കു നിങ്ങളെ വലിച്ചിഴക്കും എന്ന് അന്ന് ഈ യുവാക്കളോട് മുതിർന്നവരെല്ലാം ധരിപ്പിക്കാൻ ശ്രമിച്ചതാണ്. എന്നാൽ കോടതി വിധി അയ്യപ്പൻറെ കണ്ണിൽ തെറ്റാണെന്നും, വിധിക്കെതിരെയുള്ളതാണ് ശരിയായ ആചാര വിധിയെന്നും, അതാണ് അയ്യപ്പ വിശ്വാസികളായ അമ്മ മാരും സഹോദരിമാരും വിശ്വസിക്കുന്നതെന്നും അന്ന് ജിതേഷ് ഗോപാലകൃഷ്ണൻ പറഞ്ഞു. ആ സമയം അയ്യപ്പ ഭക്ത സംഘടനകളും, രാഷ്ട്രീയപ്പാർട്ടികളുമെല്ലാം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു എന്നത് ചരിത്രമാണ്. ഈ ചെറുപ്പക്കാരുടെ പ്രധിഷേധം പിന്നീട് സീതത്തോട്, ചിറ്റാർ, പെരുനാട്, വടശേരിക്കര, പന്തളം എന്നീ സ്ഥലങ്ങളിലേക്ക് കത്തി പടർന്നു. പിന്നീടാണ് അത് കേരളം ഏറ്റെടുത്തത്. തുടർന്ന് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അത് ഉഗ്രമായ ജനകീയ സമരത്തിന്റെ രൂപം പ്രാപിച്ചു.
ആ ശയന പ്രദക്ഷിണ സമരത്തെ തുടർന്ന് ദീപുവും സംഘവും അന്ന് തന്നെ നിലയ്ക്കലിൽ എത്തി സമര പന്തൽ കെട്ടി ഉയർത്തി. നിലയ്ക്കലിൽ വനവാസികളെ ഉൾപ്പെടുത്തി അനിശ്ചിതമായ സമരം ആരംഭിച്ചു. ആ സമര പ്പന്തലിലേക്കാണ് മനോജ് എബ്രഹാം എന്ന പോലീസ് കാരൻ ദ്രംഷ്ടകളുമായി ഇരച്ചെത്തിയത്. ആ മണ്ണിൽ നിന്നാണ് അയ്യപ്പൻറെ കാണിക്കയിൽ നിന്ന് ശമ്പളം പറ്റുന്ന കുറച്ച് പോലീസുകാർ അയ്യപ്പൻറെ പടം നശിപ്പിച്ചതും പരിപാവനമായ നിലവിളക്ക് തൊഴിച്ചെറിഞ്ഞതും. ആ മണ്ണിലാണ് നോയമ്പ് നോറ്റ് കെട്ടും കെട്ടിഎത്തിയ അയ്യപ്പന്മാരുടെ ചോരക്കണങ്ങൾ ലാത്തിയിൽ നിന്ന് ചിതറി തെറിച്ചത്.
ഒരു പക്ഷെ ദീപുവും സംഘവും അങ്ങനെ ഒരു റിസ്ക് എടുക്കാൻ തായാറായിരുന്നില്ലെങ്കിൽ കേരളത്തിലെ സി പി എമ്മും, ഭരണ സംവിധാനത്തെ നയിക്കുന്ന പിണറായി വിജയനെയും ശബരിമല ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയെനേം. ശബരിമലയെ ഇല്ലാതാക്കി ഒരു ടുറിസ്റ് കേന്ദ്രമാക്കി മാറ്റാൻ സി പി എം എന്ന രാഷ്ട്രീയപ്പാർട്ടി നടത്തിയത് നീണ്ട നാളത്തെ ഇടവേളയില്ലാത്ത ശ്രമങ്ങളാണ് എന്ന വിവരങ്ങളാണ് ഒടുവിൽ പുറത്തു വരുന്നത്. ശബരിമല ക്ഷേത്രത്തിനു ചുറ്റുമായി 17, 000 ഏക്കർ ഭൂമിയാണ് കെ പി യോഹന്നാൻ വഴി അവർ വാങ്ങി കൂട്ടിയത്. ഇതിനു തെളിവാണ് യോഹന്നാൻ വാങ്ങി കൂട്ടിയ ഭൂമിയിൽ വിമാന ത്താവളം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
No comments: