ഒരു ആലിന്റെ കുരുവിനുള്ളിൽ ഭീമാകാരനായ മറ്റൊരു ആൽ സുഷുപ്തിയിലിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നതുപോലെ കുമ്മനത്തെ കേരള ജനത അഴിമതി രഹിതൻ എന്ന് മനസ്സിലാക്കുന്നു.
ജീവിക്കാൻ പണം ആവശ്യമില്ലാത്ത രാഷ്ട്രീയ നേതാവാണ് കുമ്മനം രാജ ശേഖരൻ. പണമുണ്ടാക്കാൻ അദ്ദേഹത്തിന് പണി എടുക്കുക പോലും വേണ്ട. കയ്യിലിരിക്കുന്ന ടെലിഫോണിലൂടെ FB യിൽ ഒരു വരി എഴുതിയിട്ടാൽ മതി. നിമിഷാർദ്ധം കൊണ്ട് കോടികൾ എത്തും.
അലി അക്ബർ എന്ന സംവിധായകൻ ഒരു സിനിമ പിടിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ഇതുവരെയായി ഒരു കോടി രൂപക്കടുത്ത് ഒഴുകിയെത്തിയത് വെറും ചരിത്രമല്ല വർത്തമാനകാലത്തെ ഒരു കാമ്പയിൻ ആണ്. കേരളത്തിലെ ഒരു വിഭാഗം അത്രമേൽ പാർശ്വവൽക്കരിക്കപ്പെട്ടു എന്ന് വിചാരിക്കപ്പെടുന്നത് കൊണ്ടാണ്. ഈ സംഭവം അതിന് ആക്കം കൂട്ടുന്നത് തന്നെയാണ്. ഒരു തെളിവുമില്ലാതെ വെറും പതിനായിരം രൂപ കൈവായ്പ വാങ്ങി എന്ന നിലയിൽ മുൻ ഗവർണർ കൂടിയായ അദ്ദേഹത്തോടെ കാര്യങ്ങൾ അന്വേഷിക്കാതെ കേസിൽ പ്രതി ചേർത്തത് അധികാര ദുർവിനിയോഗവും, പോലീസിന്റെ അഹന്തയും മാത്രമാണ്.
കുമ്മനം രാജ ശേഖരൻ ബി ജെ പി സംസ്ഥാന പ്രസിഡന്റായതിനു ശേഷം ആദ്യ ദിവസങ്ങളിൽ സന്ദർശിച്ച ഒരു സ്ഥലം പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് കൂനകര ശബരി ശരണാശ്രമം ആണ്. അന്ന് അദ്ദേഹത്തോടൊപ്പം ഒരു പത്രത്തിന്റെ പ്രതിനിധിയായി അനുഗമിക്കുമ്പോൾ, പൊട്ടിപ്പൊളിഞ്ഞ ഒരു ചെരുപ്പാണ് കുമ്മനം ആരാണെന്ന് ഈ ലേഖകന് മനസ്സിലാക്കി കൊടുത്തത്. സർവ്വ സുഖ ലോലുപതകളും ത്യജിച്ച കേരളത്തിലെ ഏക സന്യാസി രാഷ്ട്രീയ വര്യനാണ് കുമ്മനം രാജശേഖരൻ.
അദ്ദേഹത്തിനെതിരെ കള്ള വാർത്തകൾ ചമക്കുന്നവരോടായി ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പറയാനുള്ളത്.. അതൊരു തീക്കളിയാകും. കുമ്മനം രാജ ശേഖരന് വേണ്ടി ജീവൻ ബലി അർപ്പിക്കാൻ വരെ ഈ നാട്ടിൽ ലക്ഷത്തിലധികം ആളുകളുണ്ടാകും. എനിക്കതറിയാം. നേതാക്കളുടെ അരികു പറ്റി നിൽക്കുന്ന രാഷ്ട്രീയക്കാരനായയല്ല, നേതാക്കളെ സസൂക്ഷ്മം ദൂരെനിന്നു വിമർശന ബുദ്ധിയോടെ വീക്ഷിക്കുന്ന, അവർ പോലുമറിയാതെ അവരുടെ മാനസിക വ്യാപാരങ്ങൾ വരെ ഒരു മാധ്യമപ്രവര്ത്തകന് കഴിയും .
കുമ്മനം ആരാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ ഔന്നിത്യവും എന്താണെന്നും ആരും ആരെയും പഠിപ്പിക്കേണ്ട. ഈ നാട്ടിലെ ജനങ്ങൾ അത് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ ഒരു വാർത്തയും പോലീസ് കെട്ടി ചമക്കുന്ന കേസും നിങ്ങൾ വിചാരിക്കുന്നത് പോലെ അദ്ദേഹത്തെ ഒരിക്കലും പിടിച്ചു കുലുക്കുകപോലുമില്ല. അദ്ദേഹത്തിന്റെ കീർത്തിയും യശ്ശസ്സും വർദ്ധിക്കുകയെ ഉളളൂ. അദ്ദേഹത്തിനെ മനസ്സിലാക്കാത്തവർ പോലും ഇനി അദ്ദേഹത്തെ പറ്റി പഠിക്കും. അയാൾക്കെന്തിനാണ് പണം? മക്കളെ വളർത്താനോ? ബിസിനെസ്സ് സാമ്രാജ്യം വികസിപ്പിക്കാനോ? ഓലക്കൂരക്ക് കീഴിൽ കിടക്കാനാഗ്രഹിക്കുന്നവന് പൊന്നും പണവും വേണമോ? ഗവർണർ ആയിരിക്കുമ്പോൾ പോലും അദ്ദേഹം അത് ചെയ്തിട്ടുണ്ടോ?
കുമ്മനം 100 കോടിയുടെ അഴിമതി കാണിച്ചെന്ന ആരോപണം വന്നാലും ആർക്കും ഇവോടൊരു പരാതിയുമില്ല. കാരണം അദ്ദേഹം അത് ചെയ്‌യില്ല. അതിനു കേസും തെളിവും ഒന്നും വേണ്ട. ഒരു ആലിന്റെ കുരുവിനുള്ളിൽ ഭീമാകാരനായ മറ്റൊരു ആൽ സുഷുപ്തിയിലിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നതുപോലെ കുമ്മനത്തെ കേരള ജനത മനസ്സിലാക്കുന്നു.
കുമ്മനം എന്നും മാതൃക.
Satheesh Kumar R
No comments: