അടൂർ പ്രകാശ് മുഖ്യമന്ത്രി പദത്തിലേക്കോ?

 


അടൂർ പ്രകാശ് മുഖ്യമന്ത്രി പദത്തിലേക്കോ ?

കോൺഗ്രസ്സിലെ രാഷ്ട്രീയ കാലാവസ്ഥ മാറി വരുന്നതനുസരിച്ച് നേതൃത്വത്തിലും അധികാര മാറ്റം നടക്കാനുള്ള സാധ്യതകളാണ് ഉയർന്നു വരുന്നത്. ബി ജെ പി ശക്തമായ സാന്നിധ്യമായി തുടരുമെങ്കിലും തുടർന്ന് വരുന്ന ഭരണ സാരഥ്യം കോൺഗ്രസ്സിന് തന്നെ ലഭിക്കാനാണ് സാധ്യത. ഈ  മുൻവിധിവച്ച് തന്നെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നതും.  പുതിയ കാലാവസ്ഥയിൽ അടൂർ പ്രകാശിന് സാധ്യതകൾ ഏറുകയാണ്. ഇരു ഗ്രൂപ്പിലും കാര്യമായ എതിർപ്പില്ലാത്ത, തല മുതിർന്ന നേതാവും, മികച്ച സംഘാടകനും, അധികാരം സമഭാവത്തിൽ ഉപയോഗിക്കുന്നവനും ആണെന്നത് മേന്മയായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല ഇന്ന് കേരളം രാഷ്ട്രീയത്തിൽ അടൂർ പ്രകാശാണ് സി പി എമ്മിന്റെ മുഖ്യ ശത്രു.


മലബാറിലെ മുസ്‌ലിം ഭൂരിപക്ഷ സീറ്റുകൾ മുസ്‌ലിം ലീഗിലൂടെ കരസ്ഥമാക്കാൻ കഴിയും.  മറ്റു സ്ഥലങ്ങളിലുള്ള മുസ്ലീങ്ങൾക്കും കോൺഗ്രസിനോട് അത്ര എതിർപ്പില്ലാത്ത അവസ്ഥയിലേക്കു എത്തിയെന്നു തന്നെയാണ് വിലയിരുത്തൽ. അതിനായ് എം എം ഹസ്സന്റെ നേതൃ നിരയിലേക്കുള്ള വരവിനെ കോൺഗ്രസ്സ് ഒന്നടങ്കം സർവ്വാത്മനാ സ്വീകരിക്കുകയായിരുന്നു. ശ്രീനാരായണ ഓപ്പൺ യുണിവേസിറ്റിയുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ വെള്ളാപ്പള്ളി ശബ്ദമുയർത്തിയത് വളരെ ദൂരവ്യാപകമായ കാഴ്ചപ്പാടോടു കൂടിതന്നെയാണ്. ഇത് അടൂർ പ്രകാശിനായുള്ള മുന്നൊരുക്കമായി മൈക്രോ പൊളിറ്റിക്‌സിൽ നിരീക്ഷിക്കപ്പെടുന്നു.  ഈഴവ സമൂഹത്തിൽ നിന്ന് ബി ജെ പിയിലേക്ക് ശബരിമല വിഷയത്തിന് ശേഷം കുത്തൊഴുക്കുണ്ടായിട്ടുണ്ട്. ഇത് കുറച്ചൊക്കെ സ്വാംശീകരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. ബാക്കി വരുന്ന ഈഴവ വോട്ടുകൾ ചിന്നിച്ചിതറാതിരിക്കാൻ മറ്റു വഴികളിലിന്ന തിരിച്ചറിവ് വെള്ളാപ്പള്ളിക്കുണ്ട്. എൻ എസ് എസ് വോട്ടുകൾ ബിജെപിക്കും കോൺഗ്രസ്സിനുമായി വിഭജിക്കപ്പെടും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

 

ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ 5 വർഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ നേതാവായി ഉയർത്തിക്കാട്ടാതിരിക്കാൻ ധാർമികമായി കഴിയില്ല. 5 വർഷത്തിന് മുൻപ് പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിച്ചു പോയ ഉമ്മൻചാണ്ടി ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി ആകുക എന്ന ചുവടിലേക്കു മാറിയാൽ തുടക്കത്തിൽ തന്നെ ഭരണം പാളും. മാത്രമല്ല അങ്ങനെ കൈവരുന്ന ഒരു മുഖ്യമന്ത്രി പദത്തിനായി ഉമ്മൻ‌ചാണ്ടി നിന്ന് കൊടുക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് കാരണമാകും. 


അതുകൊണ്ട് തുടക്കത്തിലൊരു പരിഹാരമെന്ന നിലയിൽ അടൂർ പ്രകാശിന് തന്നെയാണ് സാധ്യത. അടൂർ പ്രകാശിനോട് എൻ എസ് എസ്സിനും, ക്രിസ്തീയ വിഭാഗത്തിനും എതിർപ്പില്ല എന്നത് മുൻപേ തെളിയിച്ച വസ്തുതകളാണ്.  മാത്രമല്ല കേരളത്തിലെ ഏതു മണ്ഡലത്തിലും നിന്ന് വിജയിക്കാൻ തക്കവണം രാഷ്ട്രീയമായി ശേഷിയുള്ള ആളാണ് അടൂർ പ്രകാശ്. തുടക്കത്തിലൊരു പരിഹാരമെന്ന നിലയിലാണെങ്കിലും അടുത്ത 5 വർഷം അടൂർ പ്രകാശ് കേരളത്തിന്റെ മുഖ്യ മന്ത്രി ആകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. എം പി സ്ഥാനം രാജിവച്ചു കോന്നി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചതായാണ് അനുമാനിക്കുന്നത്. കോന്നി മെഡിക്കൽ കോളേജ് അടൂർ പ്രകാശിന്റെ ഭൂരിപക്ഷം വാനോളം ഉയർത്തുന്നതിന് വലിയ ഒരു കാരണവുമാകാം. ബി ജെ പി പ്രസിഡന്റായതോടെ കെ സുരേന്ദ്രൻ മത്സരിക്കാനുള്ള സാധ്യത വിരളമാണ്


അതേസമയം രമേശ് ചെന്നിത്തലക്കും, ഉമ്മൻ ചാണ്ടിക്കും പിന്നാലെ  പി ജെ കുര്യൻ, കെ മുരളീധരൻ എന്നിവർ അടൂർ പ്രകാശിന് ഭീഷണിയായി കരുനീക്കങ്ങളുമായി തൊട്ടു പിന്നിൽ ഉണ്ട്. 

No comments:

Powered by Blogger.