വിവാഹ വാർഷിക ദിനം വരെ വളരെ കൃത്യതയോടെ ഓർത്ത് വച്ച് വിവാഹ മംഗളാശംസകൾ നേരുന്ന തങ്ങളുടെ കുടുംബ കാരണവരായിരുന്നു അഭിവന്ദ്യ തിരുമേനി എന്ന് എൻ കെ പ്രേമചന്ദ്രൻ

അഭിവന്ദ്യ ജോസഫ് മെത്രാപ്പോലീത്താ തിരുമേനിക്ക് ഹൃദയാദാരമർപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ. താനൊരു സാധാരണ രാഷ്ട്രീയക്കാരനായിട്ടു പോലും തന്റെ വിവാഹ വാർഷിക ദിനം വരെ വളരെ കൃത്യതയോടെ ഓർത്ത് വച്ച്  വിവാഹ മംഗളാശംസകൾ നേരുന്ന തങ്ങളുടെ കുടുംബ കാരണവരായിരുന്നു അഭിവന്ദ്യ തിരുമേനി എന്ന് എൻ കെ പ്രേമചന്ദ്രൻ കുറിച്ചു.  അദ്ദേഹത്തിൻറെ വാക്കുകൾ വായിക്കാം:

"അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. പുത്ര വാത്സല്യത്തോടെ എന്നെയും കുടുംബത്തെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന തിരുമേനി ഞങ്ങളുടെ കുടുംബാംഗമായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി മുടങ്ങാതെ മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാറുണ്ട് മിക്കവാറും കൺവെൻഷൻ തുടങ്ങുന്ന ഫെബ്രുവരി 10 ഞങ്ങളുടെ വിവാഹ വാർഷികം കൂടിയാണ്.
കഴിഞ്ഞവർഷത്തെ മാരാമൺ കൺവെൻഷൻ ആദ്യദിവസം മാരാമൺ റിട്രീറ്റ് സെൻട്രൽ വച്ച് അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടെ അദ്ദേഹത്തിന്റെ കാർമികത്വത്തിലാണ് കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിച്ചത്.
ചരിത്രപ്രധാനമായ കൺവെൻഷൻ വേദിയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സദസ്സിൽ ഒരു വർഷവും മുടക്കമില്ലാതെ ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ പരസ്യമായി നേരുന്നത് അവിസ്മരണീയമായ അനുഭവമാണ്. കൺവൻഷൻ ആരംഭ ദിനത്തിലാണ് ഞങ്ങളുടെ വിവാഹ വാർഷീക ദിനങ്ങൾ സാധാരണയായി വരാറുള്ളത്. വളരെ കൃത്യതയോടെ അത് ഓർത്ത് വച്ച്  ഞങ്ങൾക്ക് വിവാഹ മംഗളാശംസകൾ നേരുന്ന ഞങ്ങളുടെ കുടുംബ കാരണവരായിരുന്നു അഭിവന്ദ്യ തിരുമേനി.

അഭിമാന ബോധത്തോടെ അതിരറ്റ സ്നേഹവായ്പോടെ ഡൽഹിയിൽ ഇരുന്നുകൊണ്ട് അഭിവന്ദ്യ ജോസഫ് മെത്രാപ്പോലീത്താ തിരുമേനിക്ക് എന്റെ അന്ത്യാഞ്ജലി...

ആദരവോടെ,

എൻ കെ പ്രേമചന്ദ്രൻ"

No comments:

Powered by Blogger.