കൈവിട്ടു പോയെന്നു കരുതിയ ജീവൻ തിരിച്ചു പിടിച്ചു വീട്ടമ്മ
തല നാരിഴക്കാണ് മിനി കടുവയുടെ വായിൽ നിന്ന് രക്ഷപെട്ടത്. ഒന്നാലോചിച്ചു നോക്കൂ വാ പിളർന്നു കടുവ തൊട്ടുമുന്നിൽ?
റബ്ബർ തോട്ടത്തിൽ വിറകടുക്കുന്നതിനിടയിലാണ് തൊട്ടു പിന്നിൽ ഒരിലയനക്കം തോന്നിയത്. വടശ്ശേരിക്കര, പേഴുംപാറ കാവനാൽ മുക്കിലെ ഊളകാവിൽ മിനി ഷാജി ഒന്ന് പിന്നോക്കം നോക്കി. ചിത്രങ്ങളിൽ ചാലിച്ച നിറക്കൂട്ട് പോലെ ഒരു കടുവയുടെ രൂപം. പെട്ടന്നാണോർമ്മ വന്നത്. കടുവ നാടിറങ്ങിയിട്ടുണ്ടല്ലോ. പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായാണ്. കുതിച്ചു പായുന്നതിനിടയിൽ അത്യുച്ചത്തിൽ അലറി. തൊട്ടടുത്ത വീട്ടിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ കൈവിട്ടു പോയ ജീവൻ തിരിച്ചു പിടിച്ചതുപോലെ തോന്നി. അപ്പോഴേക്കും അവർ തളർന്നു വീണിരുന്നു. കൈപ്പിടിയിലൊതുക്കാമായിരുന്നിട്ടും അവൻ മിനിയുടെ നേർക്ക് ചാടി വീണില്ല. ഇതേ അനുഭവമാണ് വടശ്ശേരിക്കര ചാംബോണിൽ മോഹനൻ എന്ന ടാപ്പിംഗ് തൊഴിലാളിക്കും ഉണ്ടായത്. രണ്ടു പേരും സ്വന്തം ആക്രമണ വലയത്തിലായിട്ടും കടുവ ആക്രമിച്ചില്ല. എന്നാൽ തണ്ണിത്തോട് മേടപ്പാറയിൽ മാത്യുവിനെ നൊടിയിടയിൽ കൊന്നു കളയുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് മിനിയോടൊപ്പമുണ്ടായിരുന്ന ഭർത്താവ് ഷാജിയെ മിനി തിരക്കുന്നത്. അദ്ദേഹവും നൊടിയിടയിൽ രക്ഷപ്പെട്ടിരുന്നു.
പേഴുംപാറയിൽ പുലിയിറങ്ങിയെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു. വനപാലകർ സർവ്വ സന്നാഹങ്ങളുമായി കുതിച്ചെത്തി. കാണുന്ന മാത്രയിൽ തന്നെ തീ തുപ്പുമെന്നു തോന്നിക്കുമാറുള്ള തോക്കുകളും, കയറും വലയും എല്ലാമായി റാപിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. വയനാട്ടിൽ നിന്നെത്തിയ വൈൽഡ് ലൈഫ് ഡോക്ടർമാരായ അരുൺ സഖറിയക്കൊപ്പം മറ്റു ഡോക്ടർമാരും സജീവമായി ഫീൽഡിലിറങ്ങി. പെരുനാട് സി ഐ യുടെ നേതൃത്വത്തിൽ പോലീസും എത്തി. മാധ്യമ പ്രവർത്തകർ ശ്വാസം അടക്കിപ്പിടിച്ചു കാത്തു നിന്നു. പത്തേഴുപതേക്കർ റബർതോട്ടവും കാടുകളും അരിച്ചു പറക്കി. മൂന്നു മണിക്കൂറിനു ശേഷം കടുവയെ തേടി പോയ ഉദ്യോഗസ്ഥരെല്ലാം തിരിച്ചു വന്നു. ആ പ്രദേശത്ത് കടുവയെ കണ്ടെത്താനായില്ല. മാത്രമല്ല കടുവയുടെ കാൽ പാടുകൾ കണ്ടെത്താനാകാത്തതുകൊണ്ടു തെരച്ചിൽ നിർത്തി സംഘം മടങ്ങി.
വനപാലകരുടെ മാത്രമല്ല വടശ്ശേരിക്കരയിലെ നാട്ടുകാരുടെയും ഉറക്കം നഷ്ടപ്പെടുത്തി മുങ്ങിയും പൊങ്ങിയും കബളിപ്പിക്കൽ തുടരുകയാണ് കടുവാ കൂറ്റൻ.
Satheesh Kumar R

No comments: