തണ്ണിത്തോട്, കുടപ്പന, മണിയാർ, വടശേരിക്കര - കടുവ സർവീസ്

തണ്ണിത്തോട്, കുടപ്പന, മണിയാർ, വടശേരിക്കര - കെ എസ ആർ ടി സി ക്ക് പകരം കടുവ സർവീസ് തുടങ്ങിഎന്ന് ജനങ്ങൾ അടക്കം പറയാൻ തുടങ്ങിയിരിക്കുന്നു

കുറച്ചു ദിവസങ്ങളായി ഭീമാകാരനായ ഒരു കടുവ തകർത്ത് വച്ച് സർവീസ് നടത്തുകയാണ്.  ഇത് മൂലം പത്തനംതിട്ടയുടെ മലയോര മേഖലയാകെ ഭീതിയുടെ മുൾ മുനയിലാണ്.  ആദ്യം തണ്ണിത്തോട് മേടപ്പാറയിൽ മാത്യു എന്നയാളെ കടുവ വക വരുത്തി. അന്ന് തന്നെ ഒരു ബീറ്റ് ഫോറെസ്റ് ഓഫീസറുടെ നേർക്ക്ചീറി അടുത്തു. ഭാഗ്യം കൊണ്ടാണയാൾ രക്ഷപെട്ടത്. കലിയടങ്ങാതെ കടുവ അന്ന്  അയാളുടെ ബൈക്കിന്റെ സീറ്റും കടിച്ചെടുത്തു കൊണ്ടുപോയി. അന്ന് രാത്രിയിൽ സമീപത്തുള്ള ഒരു വീട്ടു മുറ്റത്തു ശയിച്ചു. അവിടെയും ആളപായം ഉണ്ടാകേണ്ടത് ഭാഗ്യത്തിന് രക്ഷപെട്ടു.  പിറ്റേ ദിവസം കുടപ്പനയിൽ കോഴിയെ കൊന്നു തിന്നു. ആളുകൾ മുറ്റത്തിറങ്ങിയിരുന്നെങ്കിൽ കടുവ കൊന്നേനെ. തൊട്ടടുത്ത ദിവസം മണിയാറിൽ പശുവിനെ കൊന്നിട്ടു. ശബ്ദം കേട്ട് മുറ്റത്തിറങ്ങിയ വീട്ടുകാർ 5 പേരാണ് അന്ന് രക്ഷപെട്ടത്. ഇന്ന് വടശേരിക്കരയിൽ ടാപ്പിംഗ് തൊഴിലാളിയുടെ നേർക്ക് പാഞ്ഞടുത്തു.  18 അടി അകാലത്തിൽ ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ രണ്ടു പേര് രക്ഷപെട്ടു. തുടർന്ന് പട്ടാപ്പകളാണ് വടശേരിക്കര സിറ്റിയോട് ചേർന്ന പ്രദേശങ്ങളിൽ കടുവയെ കണ്ടത്.

എന്തായാലും കൺ മുന്നിലൂടെ കടുവ പറന്നു നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കൂടുകൾ വക്കുന്നു. കുങ്കിയാനകളെ കൊണ്ടുവരുന്നു.  പക്ഷെ കടുവയെ പിടിക്കാൻ കഴിയുന്നില്ല.  കെ എസ് ആർ ടി സി സർവീസ് നടത്തുന്നതുപോലെയാണ് കടുവയുടെ യാത്രയും ആക്രമണവും.  കട്ടിൽ കടുവക്ക് ജീവിക്കാൻ അവകാശമുള്ളതു പോലെ നാട്ടിൽ മനുഷ്യനും നാട്ടു മൃഗങ്ങൾക്കും ജീവിക്കാനാവകാശമുണ്ട്. കടുവയെ പിടിക്കുന്നതിൽ വനംവകുപ്പിനും സർക്കാരിനും അനാസ്ഥയുണ്ട്.

കടുവയെ കാണുന്നതും ആക്രമിക്കപ്പെടുന്നതും കൊടും വനത്തിനുള്ളിലല്ല. ജന വാസ കേന്ദ്രത്തിലാണ്.  കടുവക്കു നോകാതെ എണ്ണയിട്ടുഴിഞ്ഞു പിടിച്ച് താലോലിക്കുമെന്ന വിധത്തിലാണ് വനം വകുപ്പിന്റെ സമീപനം.  ഒരു കടുവയുടെ ജീവനേക്കാൾ നിസ്സാരമാണ് നിരവധി പശുക്കളുടെയും, മനുഷ്യരുടെയും ജീവൻ എന്ന മട്ടിലുള്ള അധികാരികളുടെ മെല്ലെപ്പോക്ക് വലിയ ദുരന്തത്തിന് വഴിവാക്കാനാണ് സാധ്യത.  ഈ ഭീമാകാരനായ ജീവിയെ നേരിട്ട് കാണുന്നവർ പിന്നെ ഏഴു ദിവസം കഴിഞ്ഞേ കണ്ണ് തുറക്കൂ.  അത്രയ്ക്ക് ശൗര്യത്തോടെ പാഞ്ഞടുക്കുന്ന കടുവയാണിത്. 

No comments:

Powered by Blogger.